Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെക്ക് ലീഫിനും വ്യാജൻ; ചെക്ക് ക്ലോണിങ്ങിലൂടെ ബാങ്കിനെ തട്ടിച്ചെടുത്തത് കോടികൾ; കബളിപ്പിക്കപ്പെട്ടത് നാലു ബാങ്കുകൾ: പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് റിപ്പോർട്ട്

ചെക്ക് ലീഫിനും വ്യാജൻ; ചെക്ക് ക്ലോണിങ്ങിലൂടെ ബാങ്കിനെ തട്ടിച്ചെടുത്തത് കോടികൾ; കബളിപ്പിക്കപ്പെട്ടത് നാലു ബാങ്കുകൾ: പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊച്ചി: ചെക്ക് ലീഫിനും വ്യാജൻ. യഥാർത്ഥ ചെക്ക് ലീഫ് എന്ന് തോന്നിക്കുന്ന വ്യാജൻ ഉണ്ടാക്കി (ക്ലോണിങ്) ബാങ്കുകൡ നിന്നും കോടികളാണ് തട്ടിയിരിക്കുന്നത്. നാലു ബാങ്കുകളാണ് തട്ടിപ്പിനിരയായത്. പഞ്ചാബ് നാഷനൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവിടങ്ങളിൽ 5 ഇടപാടുകളിലായി നടന്ന 2.6 കോടിയിലേറെ രൂപയുടെ തട്ടിപ്പാണു പുറത്തുവന്നത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും അധികം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

പണം നഷ്ടപ്പെട്ട അക്കൗണ്ടുകളൊന്നും വ്യക്തികളുടേതല്ല. വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ നിന്നുമാണ് പണം പിൻവലിക്കപ്പെട്ടിരിക്കുന്നത്. കോളജ്, സ്‌കൂൾ, സൊസൈറ്റികൾ തുടങ്ങിയവയുടേതാണ്. ബാങ്കിൽനിന്നു പണം പിൻവലിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ഫോണിലേക്കു മെസേജ് വരാറുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ അക്കൗണ്ടഅ ആയതിനാൽ മേസേജ് വന്നിട്ടുണ്ടോ എന്ന് ആരും ചെക്ക് ചെയ്തുമില്ല. കണ്ടെത്തിയ തട്ടിപ്പുകൾ ഓഗസ്റ്റ് സെപ്റ്റംബർ കാലയളവിലാണു നടന്നിരിക്കുന്നത്.

ചെക്ക് ലീഫുകളുടെ തനിപ്പകർപ്പ് പ്രിന്റ് ചെയ്‌തെടുത്ത് അവ ഉപയോഗിച്ചാണ് ഓരോ തവണയും ലക്ഷക്കണക്കിനു രൂപ പിൻവലിച്ചത്. അക്കൗണ്ട് ഉടമകളുടെ ഒപ്പും അനുകരിച്ചു. തട്ടിപ്പിനു പിന്നിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണു സംശയം. യുപിയിലും മഹാരാഷ്ട്രയിലുമുള്ള ശാഖകളിലെ അക്കൗണ്ടുകളിൽനിന്ന് അതേ സ്ഥലങ്ങളിലുള്ള ആളുകൾ തന്നെയാണു പണം പിൻവലിച്ചത്. എന്നാൽ ചെക്കുകൾ ക്ലിയറിങ്ങിനു നൽകിയതു കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുള്ള ശാഖകളിലാണ്.

അക്കൗണ്ടുകളിലെ പണത്തിന്റെ വിവരവും ഉടമകളുടെ ഒപ്പും തട്ടിപ്പുകാർക്കു ലഭിക്കാൻ ബാങ്കിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ചെക്ക് ബുക്ക് പുറംകരാർ വഴി അച്ചടിക്കുന്ന സ്ഥാപനങ്ങളിലേക്കും സംശയം നീളുന്നുണ്ട്.

പഞ്ചാബ് നാഷനൽ ബാങ്കിന്റെ യുപി ഫരീദാബാദിലെ ശാഖയിലുള്ള കൺസ്യൂമർ ഫോറം എന്ന അക്കൗണ്ടിൽനിന്ന് ഒരു കമ്പനിയുടെ പേരിലേക്കുള്ള 43,10,119 രൂപയുടെ ചെക്ക് സെൻട്രൽ ബാങ്ക് കടവന്ത്ര ശാഖയിലെ ഡ്രോപ് ബോക്സിലിടുകയായിരുന്നു. ചെന്നൈയിലെ ക്ലിയറിങ് ഹൗസിൽനിന്നു ചെക്ക് പാസായി. പണം ലഭിച്ച അക്കൗണ്ടിൽനിന്ന് അടുത്തടുത്ത ദിവസങ്ങളിൽ അതു പിൻവലിക്കപ്പെട്ടു. ഈ അക്കൗണ്ട് ഉടമയെ കണ്ടെത്താനുമായിട്ടില്ല.

കൺസ്യൂമർ ഫോറം ഒരു മാസത്തിനു ശേഷം ബാങ്കിനെ സമീപിച്ചു. 43 ലക്ഷം രൂപയ്ക്കു ചെക്ക് ഇഷ്യു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി ചെക്ക് ബുക്ക് ഹാജരാക്കിയപ്പോഴാണ് 'ചെക്ക് ലീഫ് ക്ലോണിങ്' (തനിപ്പകർപ്പുണ്ടാക്കൽ) ആണു സംഭവിച്ചതെന്നു വ്യക്തമായത്.

ഇതുപോലെ കാനറ ബാങ്കിന്റെ 3 ചെക്കുകൾ ഉപയോഗിച്ച് 30 ലക്ഷം, 40 ലക്ഷം, 40 ലക്ഷം രൂപ വീതം വിവിധ ദിവസങ്ങളിലായി പിൻവലിച്ചു. സെൻട്രൽ ബാങ്കിൽനിന്നു തട്ടിയത് 1.10 കോടി രൂപ. ഒക്ടോബറിൽ യൂണിയൻ ബാങ്കിൽനിന്നുള്ള 31 ലക്ഷത്തിന്റെ ചെക്ക് കാനറ ബാങ്ക് ആലുവ ശാഖയിൽ സംശയം തോന്നി പിടിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. തുടർന്ന് കാനറ ബാങ്ക് ജനറൽ മാനേജർ തട്ടിപ്പു സംബന്ധിച്ചു ഡിസംബർ 23നു ശാഖകൾക്കു സർക്കുലർ അയച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP