Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജന്മനാ അരയ്ക്കുതാഴെ തളർന്ന മണികണ്ഠനെ കാണാൻ മുഖ്യമന്ത്രി എത്തി; മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പിണറായി മടങ്ങിയത് ഒപ്പുവെച്ച പുസ്തകം സമ്മാനമായി നൽകിയ ശേഷം

ജന്മനാ അരയ്ക്കുതാഴെ തളർന്ന മണികണ്ഠനെ കാണാൻ മുഖ്യമന്ത്രി എത്തി; മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പിണറായി മടങ്ങിയത് ഒപ്പുവെച്ച പുസ്തകം സമ്മാനമായി നൽകിയ ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണികണ്ഠന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലത്തേത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തിയപ്പോൾ അധിവർഷ ദിനം മണികണ്ഠന് സമ്മാനിച്ചത് നൂറിരട്ടി സന്തോഷം. ജന്മനാ അരയ്ക്കുതാഴെയ്ക്ക് തളർന്നയാളാണ് മണികണ്ഠൻ. ഇദ്ദേഹത്തിന്റെ ഇഷ്ട നേതാവാണു മുഖ്യമന്ത്രി. കാച്ചണി സ്വദേശിയായ മണികണ്ഠൻ വാട്‌സാപ്, ഫേസ്‌ബുക് അക്കൗണ്ടുകൾ തുടങ്ങിയ കാലം മുതൽ പ്രൊഫൈൽ ചിത്രം പിണറായി വിജയന്റേതാണ്.

ലെഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുള്ള കരകുളത്തു മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണു മണികണ്ഠൻ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹം അറിയിച്ചത്. പാർട്ടി പ്രവർത്തകരിൽ നിന്നു വിവരം ലഭിച്ച അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, മണികണ്ഠന്റെ ആഗ്രഹത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിക്കുകയായിരുന്നു.

ഇതേ തുടർന്നാണ് പിണറായി മണികണ്ഠന്റെ വീട്ടിലെത്തിയത്. മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, ഫെബ്രുവരി 29 അതിവർഷ ദിനമാണെന്ന് ഓർമിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നൽകിയാണു മുഖ്യമന്ത്രി മടങ്ങിയത്. ഉറച്ച നിലപാടുള്ള നേതാവായതിനാലും പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന ശൈലിയുമാണു തന്നെ പിണറായിലേക്ക് ആകർഷിച്ചതെന്നു മണികണ്ഠൻ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സ്‌കൂളിൽ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സഞ്ചാര പരിമിതികളെ സമൂഹമാധ്യമങ്ങൾ വഴി മറികടക്കുന്ന മണികണ്ഠൻ (43) വിവിധ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP