Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഗതി മന്ദിരത്തിൽ മൂന്നുപേർ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചങ്ങനാശേരിയിലെ അഗതി മന്ദിരത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യ മരണം സംഭവിച്ചപ്പോൾ തന്നെ അന്വേഷണം നടത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. രണ്ടാമത്തെ മരണം ഉണ്ടായപ്പോൾ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ തയ്യാറായില്ലെന്നും വ്യക്തമാക്കി.

മൂന്നാമത്തെ മരണം നടന്നതോടെ നിർബന്ധമായും മരണ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്താൻ നിർദ്ദേശം നൽകി. സാമ്ബിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടർച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാൻ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിൽ മെഡിസിൻ, സൈക്യാർട്രി വിഭാഗം പ്രൊഫസർമാരുൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ഇവർ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നുണ്ട്.

രക്ത സാമ്ബിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ചില പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്. മൂന്നാമത്തെയാളുടെ പോസ്റ്റുമോർട്ടം നടത്തി സാമ്ബിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജിൽ ആറു പേർ ചികിത്സയിലുണ്ട്. അതിൽ ഒരാൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അഗതിമന്ദിരം സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP