Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്: വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തു; പ്രതി ചേർക്കുന്നതിൽ തീരുമാനം ഒരാഴ്ചയ്ക്കകമെന്ന് വിജിലൻസ്; ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ചെയ്തതെല്ലാം സദുദ്ദേശ്യത്തോടെയെന്നും ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്: വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തു; പ്രതി ചേർക്കുന്നതിൽ തീരുമാനം ഒരാഴ്ചയ്ക്കകമെന്ന് വിജിലൻസ്; ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ചെയ്തതെല്ലാം സദുദ്ദേശ്യത്തോടെയെന്നും ഇബ്രാഹിം കുഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. പൂജപ്പുര വിജിലൻസ് ആസ്ഥാനത്ത് മൂന്നു മണിക്കൂറാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ലെന്നാണ് സൂചന.

ഇബ്രാഹിം കുഞ്ഞിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് വിജിലൻസ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു കൈമാറും. പ്രതിചേർക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ സ്വീകരിക്കുമെന്നും വിജിലൻസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി ഇനിയും സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ചെയ്തതെല്ലാം സദുദ്ദേശത്തോടും ഉത്തമബോധ്യത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയ ശേഷം ഇത് രണ്ടാമത്തെ ചോദ്യം ചെയ്യലാണ്.

പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണത്തിന് കരാർ ലഭിച്ച ആർഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കു ഞ്ഞിനു വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസ് നിലപാട്. ഇതുമായി ബന്ധപ്പെട്ട ഫയൽ നേരത്തെതന്നെ സെക്രട്ടറിയേറ്റിൽനിന്നു വിജിലൻസ് ശേഖരിച്ചിരുന്നു.

വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്‌കോ മുൻ എംഡി സുമിത് ഗോയൽ, നിർമ്മാണ കമ്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ കൂടെ അടി സ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ നടപടിയെന്നാണു വിജിലൻസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP