Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരേസമയം രണ്ടുനഴ്‌സിങ് വിദ്യാർത്ഥിനികളോട് പ്രണയം; ജാതകത്തെ പഴി പറഞ്ഞ് ഒരാളെ ഒഴിവാക്കിയെങ്കിലും വിവാഹശേഷവും വശീകരിച്ച് ഒപ്പം കൂട്ടി; ഭാര്യയെ കൂടാതെ ആർഭാടജീവിതം കാട്ടി കൂടെ പാർപ്പിച്ചത് കോളേജ് വിദ്യാർത്ഥിനിയും പിഅർഡി ജീവനക്കാരിയും അടക്കം നാല് യുവതികളെ; മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ നിന്നും പണം തട്ടി മുങ്ങിയ വ്യാജ മാധ്യമപ്രവർത്തകൻ ബിനുമാത്യുവിനെ തേടി ഇനി ക്രൈംബ്രാഞ്ചും

ഒരേസമയം രണ്ടുനഴ്‌സിങ് വിദ്യാർത്ഥിനികളോട് പ്രണയം; ജാതകത്തെ പഴി പറഞ്ഞ് ഒരാളെ ഒഴിവാക്കിയെങ്കിലും വിവാഹശേഷവും വശീകരിച്ച് ഒപ്പം കൂട്ടി; ഭാര്യയെ കൂടാതെ ആർഭാടജീവിതം കാട്ടി കൂടെ പാർപ്പിച്ചത് കോളേജ് വിദ്യാർത്ഥിനിയും പിഅർഡി ജീവനക്കാരിയും അടക്കം നാല് യുവതികളെ; മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ നിന്നും പണം തട്ടി മുങ്ങിയ വ്യാജ മാധ്യമപ്രവർത്തകൻ ബിനുമാത്യുവിനെ തേടി ഇനി ക്രൈംബ്രാഞ്ചും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: അപകീർത്തികരമായ വാർത്ത പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ആശുപത്രി ഉടമയിൽ നിന്നും പണം കൈപ്പറ്റിയ സംഭവം സംമ്പന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂവാറ്റുപുഴ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറങ്ങി. മാധ്യമ പ്രവർത്തകൻ ചമഞ്ഞ് ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു, മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രി ഉടമ ഡോ.സബൈനോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിന്റെ ആദ്യഗഡുവായി പതിനായിരം രൂപ കൈപ്പറ്റിയെന്നുമാണ് പൊലീസ് കേസ്സ്.

ആശുപത്രിയിലെത്തി ബിനുമാത്യു പണം വാങ്ങുന്ന വീഡിയോ ദൃശ്യം സഹിതമാണ് ഡോ.സബൈൻ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 4 മാസത്തോളമായി ലോക്കൽ പൊലീസ് നടത്തിവന്നിരുന്ന അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ടീമിനാണ് അന്വേഷണച്ചുമതല.കഴിഞ്ഞ ദിവസം ഇത് സംമ്പന്ധിച്ച ഉത്തരവിറങ്ങി.

ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടകയ്ക്ക് ഗർഭാശയം തരപ്പെടുത്തലും മറ്റും നടക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും വെളിപ്പെടുത്തിയാണ് ബിനുമാത്യു തന്നെ സമീപിച്ചതെന്നാണ് ഡോ.സബൈൻ പൊലീസിന് നൽകിയി പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ആശുപത്രിയിലെത്തി ബിനു ഹോസ്പിറ്റൽ ഉടമ ഡോക്ടർ സബൈനുമായി സംസാരിക്കുന്നതും പിന്നീട് പണം വാങ്ങി പോക്കറ്റിലിട്ട് മടങ്ങുന്നതുമായ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.

വാർത്ത തയ്യാറാക്കിയിട്ടുണ്ടെന്നും 10 മിനിട്ടിനുള്ളിൽ പുറം ലോകത്തെത്തിക്കാൻ കഴിയുമെന്നുമായിരുന്നു ഡോക്ടർ സബൈന്റെ മുമ്പാകെ ഇയാളുടെ ഭീഷിണി. വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കി ഈ ഘട്ടത്തിൽ ആശുപത്രിയുടെ ഉൾഭാഗങ്ങൾ ഉൾപ്പെടുന്ന ഏതാനും ദൃശ്യങ്ങളും ഇയാൾ തന്നെ കാണിച്ചിരുന്നതായി ഡോക്ടറെ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരമല്ലാതെ ഇവിടെ യാതൊന്നും നടക്കുന്നില്ലന്ന് രേഖകൾ സഹിതം താൻ ബിനുവിനെ ബോദ്ധ്യപ്പെടുത്തിയെന്നും തുടർന്ന് ബിനു മടങ്ങുകയായിരുന്നെന്നും പിന്നീട് വിവരം താൻ പൊലീസിൽ അറിയിക്കുകയും അവർ നിർദ്ദേശിച്ച പ്രകാരം ബിനുവിന്റെ നീക്കങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നെന്നും ഡോക്ടർ സബൈൻ മറുനാടനോട് വ്യക്തമാക്കി.

നേരിൽക്കണ്ടതിന് ശേഷം ബിനുതന്നെ വീണ്ടും വിളിച്ചെന്നും വാർത്ത പുറത്തുവിടുന്നില്ലെന്നും മാസങ്ങളായി ഇത് തയ്യാറാക്കുന്നതിനായി താനും മറ്റുചിലരും പ്രവർത്തിച്ചുവരികയായിരുന്നെന്നും, ഇതിനായി ചെലവായ തുക തരണമെന്നാണ് ഈ ഘട്ടത്തിൽ ഇയാൾ ആവശ്യപ്പെട്ടതെന്നും ഡോക്ടർ പറയുന്നു. ഇതിന് ശേഷം അപ്രതീക്ഷിതമായി ബിനു ആശുപത്രിയിലെത്തി തന്നെക്കണ്ട് പണം ആവശ്യപ്പെട്ടെന്നും ഇയാളെ കുടുക്കാൻ തെളിവ് ആവശ്യമായിരുന്നതിനാൽ പണം നൽകുന്നത് രഹസ്യമായി മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നെന്നുമാണ് ഡോക്ടർ വ്യക്തമാക്കുന്നത്.

സംഭാഷണം വ്യക്തമല്ലെങ്കിലും ബിനു പണം വാങ്ങി പോക്കറ്റിലിടുന്ന ദൃശ്യം വിഡിയോയിൽ വ്യക്തമാണ്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനുവും ഭാര്യയും ഇയാളുമായി അടുപ്പമുള്ള കോളേജ് വിദ്യാർത്ഥിനിയടക്കം 4 യുവതികളെയും കാണാതായിട്ടുണ്ട്.
ബെംഗളൂരുവിലും കേരളത്തിലെ വിധി ജില്ലകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. വാട്സാപ് ,ഫെയിസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളൊന്നും ബിനുമാത്യു ഉപയോഗിക്കുന്നില്ലന്നും ടെലഗ്രാം മാത്രമാണ് ഇയാൾ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഇതുവഴി കൈമാറുന്ന വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കതിക വിദ്യ നിലവിൽ ഉപയോഗത്തിലില്ലന്നുമാണ് പൊലീസ് ഭാഷ്യം.

കുറ്റവാളിയെത്തേടിയുള്ള അന്വേഷണത്തിനിടെ ഇത്രയും കബളിപ്പിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് അന്വേഷണ സംഘത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരുടെയും വിലയിരുത്തൽ. ശാന്തൻപാറയാണ് സ്വദേശമെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോലഞ്ചേരിയാണ് ബിനുവിന്റെ തട്ടകം ഇവിടെ വീട് വാടകയ്ക്കെടുത്ത് താമിസിച്ചുവരികയായിരുന്നു ഇയാൾ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഈ വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ പ്രതിഷേധമുയർത്തി ഇയാളുടെ സ്ഥാപനത്തിലെ ജിവനക്കാരിയായിരുന്ന രശ്മി ഉണ്ണിയും സ്ഥലത്തുണ്ടായിരുന്നെന്നും ഇവർ കതക് വലിച്ചടച്ചതിനെത്തുടർന്ന് തന്റെ കൈക്ക് പരിക്കേറ്റെന്നും ഈ സംഭവത്തിൽ ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നു മൂവാറ്റുപുഴ ഐ ടി എം സൂഫി അറിയിച്ചു.

ഭാര്യ പാല സ്വദേശിനി എൽസിറ്റിനെകൂടാതെ കോതമംഗലത്തുനിന്നുള്ള പ്രവാസിയായ നഴ്സ് ബിജി, ആലുവയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ആന്മരിയ, തിരുവനന്തപുരത്ത് പി ആർ ഡി യിലെ താൽക്കാലിക ജീവനക്കാരിയിരുന്ന കെസിയ, കോലഞ്ചേരിയിലെ ഓഫീസ് ജിവനക്കാരി രശ്മി ഉണ്ണി എന്നിവർ ബിനുവിനൊപ്പമുണ്ടെന്നാണ് മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണത്തിൽ വ്യകത്മായിട്ടുള്ളത്.

രശ്മി ഉണ്ണിയെയും കെസിയയെയും ആന്മരിയയെയും ഇയാൾ പ്രണയം നടിച്ച്് വശത്താക്കുകയായിരുന്നെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ബിജിയുമായി ഭാര്യയോടെന്നപോലെ തന്നെ അടുപ്പമാണ് ബിനുവിനുണ്ടായിരുന്നതെന്നാണ് ഇവരുടെ ഭർത്താവിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധത്തെച്ചോല്ലി താൻ ഇപ്പോൾ ഭാര്യയിൽ നിന്നും അകന്നുകഴിയുകയാണെന്നും ബിജിയുടെ ഭർത്താവ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കോതമംഗലം.ആലുവ,പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കെസിയ വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാണാതായ ഈ 4 പേരും ബിനുവിനൊപ്പമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. തമിഴ്‌നാട്,കർണ്ണാടക എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പിതാവ് നേരത്തെ മരണമടഞ്ഞതിനെത്തുടർന്ന് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇഞ്ചൂർ സ്വദേശിനിയെ വീട്ടിലെ സാഹചര്യം മുതലെടുത്ത് ബിനു വലയിലാക്കുകയായിരുന്നെന്നാണ് സൂചന. ആലുവ യൂ സി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മകളെ ബിനു തട്ടിക്കൊണ്ടുപോയതായിട്ടാണ് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ബിനുവിന്റെ ഭാര്യയും കോതമംഗലത്തുനിന്നും അപ്രത്യക്ഷയായ നേഴ്‌സും ഒരുമിച്ച് പഠിച്ചവരായിരുന്നെന്നും പഠിക്കുന്ന കാലത്ത് കോതമംഗലം സ്വദേശിനിയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരേസമയം പ്രണയിച്ചിരുന്നെന്നും വിവാഹക്കാര്യമെത്തിയപ്പോൾ ജാതക പ്രശനം ഉയർത്തി കോതമംഗലം സ്വദേശിനിയെ തഴയുകയായിരുന്നെന്നുമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ പുറത്തുവന്നിട്ടുള്ള വിവരം.

കോതമംഗലം സ്വദേശിനി വിവാഹിതയായെങ്കിലും ബിനുവുമായുള്ള ബന്ധം തുടർന്നിരുന്നെന്നും പണം തട്ടിയ സബൈൻ ആശുപത്രിയിലെ വിവരങ്ങൾ ചോർത്താൻ ഈ യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ആഡംബര ജീവിതം നയിച്ചിരുന്ന ബിനു താൻ മനോരമ ലേഖകൻ ആണെന്നാണ് ഇടക്കാലത്ത് കോതമംഗലം സ്വദേശിനിയെ വിശ്വസിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.താൻ വീട്ടിലുണ്ടായിരുന്ന അവസരത്തിൽ ബിനുവിന്റെ മൊബൈലിൽ നിന്നും ഭാര്യയ്ക്ക് കോളെത്തിയിരുന്നെന്നും ബിനു മനോരമ എന്നാണ് പേര് കോൾസലിസ്റ്റിൽ പേര് കണ്ടതെന്നും ബിജിയുടെ ഭർത്താവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഓൺലൈൻ ന്യൂസ്സ് പോർട്ടൽ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. പുത്തൻകുരിൽ നടിയുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു. ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP