Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനെ കാക്കാൻ ഇനി ആ മലയാളി കരങ്ങളില്ല; മലയാളിയുടെ കൈകളുമായി ജീവിച്ച അഫ്ഗാൻ സൈനികൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു; അമൃത ആശുപത്രിയിൽ കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മേജർ അബ്ദുൽ റഹീം മരിച്ചത് കാബൂളിൽ വാഹനത്തിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച്; 2015ൽ ബൈക്കപകടത്തിൽ മരിച്ച ഏലൂർ സ്വദേശി ജോസഫിന്റെ കൈകൾ ഒടുവിൽ അഫ്ഗാൻ മണ്ണിൽ പൊട്ടിച്ചിതറി

അഫ്ഗാനെ കാക്കാൻ ഇനി ആ മലയാളി കരങ്ങളില്ല; മലയാളിയുടെ കൈകളുമായി ജീവിച്ച അഫ്ഗാൻ സൈനികൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു; അമൃത ആശുപത്രിയിൽ കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മേജർ അബ്ദുൽ റഹീം മരിച്ചത് കാബൂളിൽ വാഹനത്തിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച്; 2015ൽ ബൈക്കപകടത്തിൽ മരിച്ച ഏലൂർ സ്വദേശി ജോസഫിന്റെ കൈകൾ ഒടുവിൽ അഫ്ഗാൻ മണ്ണിൽ പൊട്ടിച്ചിതറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുഴിബോംബ് സ്‌ഫോടനത്തിൽ ഇരുകൈകളും നഷ്ടമായ അഫ്ഗാനിസ്ഥാൻ പട്ടാളക്കാരൻ കേരളത്തിൽ ചികിത്സക്ക് എത്തിയതും തുടർന്ന് മലയാളിയുടെ കൈകൾ തുന്നിച്ചേർത്ത് നാടു വിടുകയും ചെയ്ത സംഭവം മലയാളം മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളിയുടെ തുന്നിച്ചേർത്ത കൈകളുമായി ജീവിച്ച അഫ്ഗാൻ സൈന്യത്തിലെ മേജർ അബ്ദുൾ റഹീം(35) ഒടുവിൽ ബോംസ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം മലയാളി കരങ്ങൾക്കും അഫ്ഗാൻ മണ്ണിൽ അന്ത്യവിശ്രമം.

2015ൽ കൊച്ചി അമൃത ആശുപത്രിയിൽ കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മേജർ അബ്ദുൽ റഹീമാണ് (35) കാബൂളിൽ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യത്തിലെ സേവനത്തിനിടയിൽ രണ്ടായിരത്തിലേറെ ബോംബുകൾ നിർവീര്യമാക്കി ശ്രദ്ധ നേടിയ ആളാണ് അബ്ദുൽ റഹീം. ബോംബ് നിർവീര്യമാക്കുന്നതിൽ വിദഗ്ധനായ അബ്ദുൽ റഹീമിന്റെ കൈപ്പത്തികൾ 2012ൽ ഒരു സ്‌ഫോടനത്തിലാണു നഷ്ടപ്പെട്ടത്. മൂന്നു വർഷത്തിനു ശേഷം 2015ൽ കൊച്ചി അമൃത ആശുപത്രിയിൽ ശസ്തക്രിയയിലൂടെ അബ്ദുൽ റഹീമിനു പുതിയ കരങ്ങൾ തുന്നിച്ചേർത്തു. മസ്തിഷ്‌ക മരണം സംഭവിച്ച 54കാരന്റെ കൈപ്പത്തികളാണ് അബ്ദുൽ റഹീമിൽ തുന്നിച്ചേർത്തത്. പിന്നീട് അഫ്ഗാനിസ്ഥാനിലേക്കു മടങ്ങിയ അബ്ദുൽ റഹീം വീണ്ടും സേനയിൽ ചേർന്നു.

താലിബാനെതിരെയുള്ള അഫ്ഗാൻ സേനയുടെ പോരാട്ടത്തിന്റെ ഭാഗമായി കാബൂളിൽ നിയോഗിച്ചു. ഇതിനിടെ ഫെബ്രുവരി 19നു നടന്ന ബോംബാക്രമണത്തിലാണ് അബ്ദുൽ റഹിം കൊല്ലപ്പെട്ടത്. അബ്ദുൽ റഹീമിന്റെ വാഹനത്തിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അകലെ അഫ്ഗാനിസ്ഥാനിൽ സൈനിക മേജർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോൾ ഏലൂരിലെ വീട്ടിലും വേദന ഉയരുകയാണ്. ഏലൂർ ഫെറി തൈപ്പറമ്പിൽ ടി.ജി. ജോസഫിന്റെ കൈകളാണ് ആ മേജറോടൊപ്പം എന്നേക്കുമായി നിശ്ചലമായത്. 2015 മെയ്‌ 10-ന് ബൈക്കപകടത്തിൽ മരിച്ച ജോസഫിന്റെ കൈകൾ മാറ്റിവെച്ച് ജീവിതം നയിച്ച മേജർ അബ്ദുൾ റഹീമാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്.

2011-ൽ 31-ാം തവണ ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്‌ഫോടനത്തിൽ ഇരു കൈകളും ചിതറിപ്പോയി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം കൊച്ചി അമൃതയിലെത്തി അവയവദാനം സ്വീകരിച്ച് ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേർക്കുകയായിരുന്നു. 2015 മെയ്‌ 10-നാണ് ഏലൂർ ഫെറി തൈപ്പറമ്പിൽ വീട്ടിൽ ടി.ജി. ജോസഫിന് ബൈക്കപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചത്. ജോസഫിന്റെ രണ്ടു കൈകളും അബ്ദുൾ റഹീമിന്റെ കൈത്തണ്ടയിൽ പിടിപ്പിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.

മാറ്റിവെച്ച കൈകളുമായി വീണ്ടും അബ്ദുൾ റഹീം കുഴിബോംബ് നിർവീര്യമാക്കാൻ യുദ്ധമുഖത്തേക്കു തന്നെ ഇറങ്ങി. അതിനിടെ ഇക്കഴിഞ്ഞ 19-നാണ് കാബൂളിൽ വെച്ച് താലിബാൻ സംഘം കാറിന്റെ താഴെ ഘടിപ്പിച്ച ബോംബ് പൊട്ടി അബ്ദുൾ റഹീം മരിച്ചത്. തുടർച്ചയായി താലിബാന്റെ ബോംബ് നിർവീര്യമാക്കുന്നതിനെ തുടർന്ന് സംഘത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു റഹീം. രണ്ടായിരത്തോളം ബോംബുകളാണ് റഹീം ഇതിനോടകം നിർവീര്യമാക്കിയിരുന്നത്. റഹീമിനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മകനും മരുമകനും പരിക്കേറ്റിരുന്നു.

'ആ കൈകൾ ജീവിച്ചിരിക്കുന്നു എന്നതൊരു ആശ്വാസവും സന്തോഷവുമായിരുന്നു... അദ്ദേഹം പോയ സങ്കടത്തിൽനിന്ന് കരകയറും മുമ്പേയുള്ള ഈ വാർത്ത ഏറെ സങ്കടകരമാണ്, ആശുപത്രിയിൽ വരുമ്പോഴെങ്കിലും കാണാം എന്ന വിശ്വാസമുണ്ടായിരുന്നു. ഇനിയിപ്പോ അതുമില്ലല്ലോ' - കൈപ്പത്തി നൽകിയ ടി.ജി. ജോസഫിന്റെ ഭാര്യ ഫ്രാൻസിസ്‌ക പ്രതികരിച്ചു. ജോസഫിന്റെ ബന്ധുക്കളോട് കരീം കൈകൂപ്പി മാപ്പു പറയുന്ന ചിത്രം മാതൃഭൂമി ഫോട്ടോഗ്രാഫർ ബി മുരളീകൃഷ്ണൻ പകർത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അഫ്ഗാൻ സൈനികനായ അബ്ദുൾ റഹീം കുഴിബോംബുകൾ കണ്ടെത്തുന്നതിലും അവ നിർവീര്യമാക്കുന്നതിലും വിദഗ്ദ്ധൻ ആയിരുന്നു. ചികിത്സയ്ക്കു ശേഷം ഇന്ത്യ വിട്ടപ്പോഴും ഓരോ വർഷവും റഹീം തിരിച്ചുവരുമായിരുന്നു കൈനിറയെ പലഹാരങ്ങളുമായി തന്റെ പ്രിയപ്പെട്ടവരെ കാണാൻ. അമൃതയിൽ ചികിത്സയ്‌ക്കെത്തിയതു മുതൽ അബ്ദുൾ റഹീമിന്റെ സുഹൃത്തായിരുന്നു ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടി.ആർ. മനുവായിരുന്നു. റഹീമിന്റെ ചികിത്സാ സംശയങ്ങളും തീർത്തുകൊടുത്തിരുന്നത് മനുവാണ്. അന്നുമുതൽ മരിക്കുന്നതിന്റെ മൂന്നുദിവസം മുമ്പുവരെ മനുവുമായി റഹീം സംസാരിച്ചിരുന്നു. ആശുപത്രിയിലെത്തി ആദ്യ നാളുകളിൽ റഹീമുമായുള്ള സംഭാഷണങ്ങൾ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് മനു ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP