Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം; ചെയർമാനായി മഞ്ചേരി മെഡിക്കൽ കോളേജിലെ അഹിജിത്ത് വിജയനും ജനറൽ സെക്രട്ടറിയായി കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ കെ സന്തോഷിനെയും തിരഞ്ഞെടുത്തു

ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം; ചെയർമാനായി മഞ്ചേരി മെഡിക്കൽ കോളേജിലെ അഹിജിത്ത് വിജയനും ജനറൽ സെക്രട്ടറിയായി കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ കെ സന്തോഷിനെയും തിരഞ്ഞെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ, സെനറ്റ് ,സ്റ്റുഡൻസ് കൗൺസിൽ എന്നീ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വമ്പൻ വിജയം. തുടർച്ചയായി ഏഴാം തവണയാണ് എസ്എഫ്ഐ മുഴുവൻ സീറ്റിലേക്കും വിജയിക്കുന്നത്. ചെയർമാനായി മഞ്ചേരി മെഡിക്കൽ കോളേജിലെ അഹിജിത്ത് വിജയനും, ജനറൽ സെക്രട്ടറിയായി കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ കെ സന്തോഷും, വൈസ് ചെയർമാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഷിൻ ആനന്ദ് , വൈസ് ചെയർപേഴ്സണായി ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ അന്നയും ജോയിൻ സെക്രട്ടറിയായി കോട്ടയം സിപാസിലെ അജിത് ടി കെയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

അഭിജിത് സന്തോഷ് (ഗവൺമെന്റ് മെഡിക്കൽ കോളേജ് കോട്ടയം) ശ്രാവൺ സജീവ് ഗവൺമെന്റ് (മെഡിക്കൽ കോളേജ് കൊല്ലം) വിമൽ ജോസ്( ഗവൺമെന്റ് ഡെന്റൽ കോളേജ് തിരുവനന്തപുരം) ശ്രീലക്ഷ്മി ദിലീപ്( കണ്ണൂർ മെഡിക്കൽ കോളേജ്) മുഹമ്മദ് യാസീൻ (കോട്ടക്കൽ ആയുർവേദ കോളേജ് )പ്രബിൻ കെപി (സെഞ്ചുറി ഡെന്റൽ കോളേജ് കാസർഗോഡ്) സംഗീത (നെഹ്റു കോളേജ് ഓഫ് ഫാർമസി തൃശ്ശൂർ )ഷെഹ്‌റ അലി അഷ്റഫ് (ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം )ആതിര ടി (ഗവൺമെന്റ് നഴ്സിങ് കോളേജ് ആലപ്പുഴ) സുപര്യ സുഭാഷ് (വൈദ്യരത്നം ആയുർവേദ കോളേജ് തൃശ്ശൂർ) ആദർശ് എ വി (ഗവൺമെന്റ് ഫാർമസി കോളേജ് കണ്ണൂർ) അഭിജിത്ത് എ ആർ( ശ്രീ വിദ്യാധിരാജ ഹോമിയോ കോളേജ് തിരുവനന്തപുരം).

ആരോഗ്യ സർവകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ:

അഭിജിത് സന്തോഷ് (കോട്ടയം മെഡിക്കൽ കോളേജ്) സായൂജ് എസ് (പടിയാർ ഹോമിയോ കോളേജ് എറണാകുളം) ജിൻഷ എ കെ( ഇ എം എസ് കോളേജ് ഓഫ് നേഴ്സിങ് മലപ്പുറം )ആർച്ച( എസ് എം ഇ കോട്ടയം) സംഗീത (നെഹ്റു കോളേജ് ഓഫ് ഫാർമസി തൃശ്ശൂർ) അന്ന (വൈദ്യരത്നം ആയുർവേദ കോളേജ് തൃശ്ശൂർ) പ്രബിൻ കെപി (സെഞ്ചുറി ഡെന്റൽ കോളേജ് കാസർഗോഡ്) സ്നേഹ സന്തോഷ് (എൻ എസ് കോളേജ് ഓഫ് നേഴ്സിങ് കൊല്ലം )അമൽ കെ ജോസ് (ഗവൺമെന്റ് ഫാർമസി കോളേജ് തിരുവനന്തപുരം) ഷഹറ ആലി അഷ്റഫ് (ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം).

ആരോഗ്യ സർവകലാശാല സ്റ്റുഡൻസ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ:

അഭിജിത്ത് സന്തോഷ് (കോട്ടയം മെഡിക്കൽ കോളേജ്) സംഗീത (നെഹ്റു കോളേജ് ഓഫ് ഫാർമസി )ബേസിൽ ബഷീർ( ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ) ജോഷിൻ ജോസ്( മെഡിക്കൽ ട്രസ്റ്റ് എറണാകുളം) ആദർശ് എംവി (ഗവൺമെന്റ് ഫാർമസി കോളേജ് കണ്ണൂർ) ജിൻഷ( ഇ എം എസ് കോളേജ് ഓഫ് നേഴ്സിങ് മലപ്പുറം) രഞ്ജിത്ത് (സിമറ്റ് കോളേജ് ഓഫ് നഴ്സിങ് കാസർഗോഡ്).

തെരഞ്ഞെടുക്കപ്പെട്ടവരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് വി എ. വിനീഷ് സെക്രട്ടറി കെ.എം.സച്ചിൻ ദേവ്വ് എന്നിവർ അഭിവാദ്യം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP