Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാവോയിസ്റ്റ് സാഹിത്യം വായിച്ചതിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് സിപിഎം പോലെ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിഎൻ ജയദേവൻ. തൃശൂരിൽ ''അലനും താഹക്കും വേണ്ടി ഒരു രാത്രി'' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ്

മാവോയിസ്റ്റ് സാഹിത്യം വായിച്ചതിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് സിപിഎം പോലെ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിഎൻ ജയദേവൻ. തൃശൂരിൽ ''അലനും താഹക്കും വേണ്ടി ഒരു രാത്രി'' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ്

സ്വന്തം ലേഖകൻ

തൃശൂർ: മാവോയിസ്റ്റ് സാഹിത്യം വായിച്ചതിന് അലൻ, താഹ എന്നീ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് സിപിഎം. പോലെ ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സി.എൻ.ജയദേവൻ. തൃശൂരിൽ ''അലനും താഹക്കും വേണ്ടി ഒരു രാത്രി'' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയദേവൻ.

നേരത്തെ വയനാട്ടിൽ നാലു മാവോയിസ്റ്റുകളെ വെടിവച്ചിട്ടതും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അപമാനമാണ് ഉണ്ടാക്കിയത്. വല്ലപ്പോഴും നഗരത്തിലിറങ്ങി ഭക്ഷണം കഴിക്കാറുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ള നാല് പാവം മാവോയിസ്റ്റുകളെയാണ് ഈ സർക്കാർ അന്ന് വെടിവച്ചിട്ടത്, ജയദേവൻ അപലപിച്ചു.

അടിയന്തിരാവസ്ഥാ കാലത്ത് ട്രാൻസ്‌പോർട്ട് ബസ്സിൽ റെഡ് സ്റ്റാർ ഓവർ ചൈന എന്ന പുസ്തകം വായിച്ചതിന് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധിച്ചുകൊണ്ട് റിപ്പോർട്ട് എഴുതിയ ദേശാഭിമാനിയാണ് ഇപ്പോൾ മിണ്ടാതിരിക്കുന്നതെന്നത് നമ്മെ അമ്പരപ്പിക്കുന്നുണ്ടെന്നും ജയദേവൻ പറഞ്ഞുവച്ചു. തങ്ങളുടെ രാഷ്ട്രീയത്തോട് യോജിക്കാത്തവരേയും യോജിച്ചുപോവാത്തവരേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതും ലോക്കപ്പിലിടുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് യോജിച്ചതല്ല.

പൊലീസ് മർദ്ദനങ്ങളുടേയും ലോക്കപ്പ് മർദ്ദനങ്ങളുടേയും അടിയന്തിരാവസ്ഥയുടേയും നിഷ്ഠൂരത മനസ്സിലാക്കിയവരാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ ഭരണാധികാരികൾ. അവരാണ് പുസ്തകം വായിച്ചതിന്, അതും സിപിഎം. കുടുംബ പാരമ്പര്യമുള്ള ഈ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള പൊലീസ് നയം ഇടതുപക്ഷ പ്രസ്ഥാനത്തിന് യോജിച്ചതല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനകത്തുനിന്ന് ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടിക്കുവേണ്ടിയാണ് താൻ ഇത് പറയുന്നതെന്നും ജയദേവൻ ഓർമ്മപ്പെടുത്തി.

''അലനും താഹക്കും വേണ്ടി ഒരു രാത്രി'' എന്ന പരിപാടിയിൽ സാറ ജോസഫ്, കെ.വേണു, അനിൽ അക്കര എംഎ‍ൽഎ., ജോയ് മാത്യൂ, സണ്ണി എം കപ്ലിക്കാട്, കെ.കെ.രമ, കെ. അജിത, ഷീബ അമീർ, ആസാദ് എന്നിവരും പങ്കെടുത്തു. 2020 ഫെബ്രൂവരി വൈകീട്ട് 5 മണി മുതൽ 29-ന് രാവിലെ 10 വരെയാണ് തൃശൂർ കോർപ്പറേഷൻ കാര്യാലയത്തിനു മുൻവശം ഉറക്കമൊഴിച്ചുള്ള ഈ പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP