Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി? മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ദേവനന്ദയുടെ മുത്തശ്ശൻ മോഹനൻ പിള്ള; കാണാതാകുമ്പോൾ കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല; തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് സംശയം; അയൽവീട്ടിൽ പോലും ഒറ്റയ്ക്ക് പോകാതിരിക്കുന്ന പ്രകൃതക്കാരിയാണ് കുഞ്ഞ്; ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവ്; മുത്തച്ഛന്റെ ആരോപണത്തോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങി പൊലീസ്

ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി? മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ദേവനന്ദയുടെ മുത്തശ്ശൻ മോഹനൻ പിള്ള; കാണാതാകുമ്പോൾ കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല; തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് സംശയം; അയൽവീട്ടിൽ പോലും ഒറ്റയ്ക്ക് പോകാതിരിക്കുന്ന പ്രകൃതക്കാരിയാണ് കുഞ്ഞ്; ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവ്; മുത്തച്ഛന്റെ ആരോപണത്തോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇത്തിക്കരയാറിന്റെ കൈവഴിയിൽ ദേവനന്ദ കണ്ണീരോർമ്മായായി മാറിയ ദേവനന്ദയുടെ മരണത്തിൽ ദൂരുഹത ഉയരുന്നു. നിരവധി ചോദ്യങ്ങൾ ഉയർത്തി കുഞ്ഞിന്റെ മുത്തശ്ശൻ മോഹനൻ പിള്ള മാധ്യമങ്ങൾക്ക് മുന്നിലെത്തി. ദേവനന്ദ എങ്ങനെ ഇത്തിക്കരയാറ്റിൽ എത്തി എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി മുത്തശ്ശൻ രംഗത്തെത്തി. കാണാതാകുമ്പോൾ കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല. ഈ ഷാൾ മൃതദേഹത്തിൽ കണ്ടെത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന സംശയം ശക്തമാക്കുന്നതാണ്. അങ്ങനെ വിശ്വസിക്കുന്നതായും വീട്ടുകാർ പറഞ്ഞു.

അയൽവീട്ടിൽ പോലും ഒറ്റയ്ക്ക് പോകാതിരിക്കുന്ന പ്രകൃതക്കാരിയാണ് കുഞ്ഞു. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയും അല്ല അത്. ആറ്റിൽ വീണു മരിച്ചതാണെങ്കിൽ മൃതദേഹം ഒഴുകി പോകാനും സാധ്യത കുറവാണ്. കാരണം, പാറക്കെട്ടുകളും മറ്റുമുള്ള സ്ഥലമാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യമാണ് മോഹനൻ പിള്ള ഉയർത്തുന്നത്. ഇക്കാര്യത്തിൽ നാട്ടുകാർ ഉന്നയിച്ച ആരോപണത്തിന്റ ചുവടുപിടിച്ചാണ് മുത്തശ്ശൻ ഇപ്പോൾ പുതിയ ആരോപണം ഉന്നയിച്ചത്. അതേസമയം മുത്തച്ഛന്റെ ആരോപണത്തോടെ വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുക. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ അന്വേഷണം. ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് ചോദ്യം.

സംശയകരമായ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന ഇൻക്വസ്റ്റിന്റെ പ്രാഥമിക വിവരം പുറത്ത് വന്നെങ്കിലും ജനങ്ങളുടെ സംശയം വിട്ടൊഴിഞ്ഞില്ല.മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക നിഗമനം വന്നെങ്കിലും കുട്ടി ഒറ്റയ്ക്ക് എങ്ങനെ ആറ്റുകടവിലെത്തിയെന്നതിന് മറുപടി ലഭിച്ചിട്ടില്ല. വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് ആറിലേക്ക് ഇറങ്ങാനുള്ള കൽപ്പടവുകൾ ഉള്ളത്. അമ്മയുടെ അനുവാദം ഇല്ലാതെ അയൽ വീട്ടിലേക്ക് പോലും പോകാത്ത കുഞ്ഞ് ആറിന്റെ കരയിൽ എങ്ങനെ പോയെന്ന സംശയം ബന്ധുക്കളിലും നാട്ടുകാരിലും ബാക്കിയാണ്.

പുഴയ്ക്കു കുറുകെയിട്ട രണ്ടു തെങ്ങിൻതടികൾക്കു മുകളിൽ പ്ലാസ്റ്റിക് ചാക്കിൽ മണൽ നിറച്ചതാണ് മൃതദേഹം കണ്ട സ്ഥലത്തിനു സമീപത്തെ നടപ്പാലം. ഇതിലൂടെ നടക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് ഉത്തരവവുമില്ല. ഇതാണ് നാട്ടുകാരും ചോദിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് അത്രവേഗം പൊലീസ് എഴുതി തള്ളില്ല. പ്രദേശത്തെ മൊബൈൽ ടവറുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് തീരുമാനം.

ആറ്റിൽ വീണ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണു കാണാതായത്. അമ്മ ധന്യ കുട്ടിയെ സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷം തുണി അലക്കാൻ പോയ സമയത്താണ് കാണാതായത്. കാണാതായ ദിവസം ഉച്ചയ്ക്ക് മുൻപു ദേവനന്ദ മരിച്ചതായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാൽ വഴുതി വെള്ളത്തിൽ വീണതാകാൻ സാധ്യതയെന്നാണു ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ കൊലപാതക സാധ്യത പൊലീസ് പൂർണ്ണമായും തള്ളുന്നുമില്ല.

ദേവനന്ദയുടെ മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എങ്ങിനെയെത്തി എന്നതാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും കൂടുതൽ അന്വേഷണം. കുട്ടി എങ്ങിനെ ഇത്തിക്കരയാറ്റിലേക്ക് എത്തിയെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ദേവനന്ദയുടെ വീടിന് അടുത്തുള്ള ആളൊഴിഞ്ഞ വീടുചുറ്റി പൊലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി എടുക്കുന്നുണ്ട്. പതിവായി പോകാറുള്ള ക്ഷേത്രത്തിലേക്ക് ദേവനന്ദ ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു.

ദേവനന്ദ അന്ന് സ്‌കൂളിൽ പോകാതിരുന്നത് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നതിന് വേണ്ടിയാണ്. ക്ഷേത്രത്തിലേക്ക് പോകുന്നതിനായി താത്കാലികമായി കെട്ടിയുണ്ടാക്കിയ മണൽ ചാക്ക് പാലത്തിന് അധികം ദൂരെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ക്ഷേത്രത്തിലേക്ക് ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു. എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.

വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം ഇന്നലെ രാവിലെ ഏഴേകാലോടെയാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 350 മീറ്റർ അകലെ വള്ളിച്ചെടികൾക്കിടയിൽ മുടി കുരുങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ആറ്റിൽ മൃതദേഹം കാണപ്പെട്ടത്. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന ഇരുണ്ട പച്ച പാന്റ്‌സും റോസ് ബനിയനും ശരീരത്തിലുണ്ടായിരുന്നു. മൃതദേഹം കരയിലേക്ക് മാറ്റി പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോറൻസിക് വിദഗ്ദ്ധയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ നാടാകെ ഇളവൂരിലേക്ക് ഒഴുകിയെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP