Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിറവയറുമായി എംഎൽഎ മഹാരാഷ്ട്രയിൽ ബജറ്റ് സമ്മേളനത്തിൽ; 'നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവും; സമ്മേളനത്തിൽ എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ടായിരുന്നു'; പുതുമാതൃക തീർത്ത് ബീഡ് എംഎൽഎ നമിത മുന്ദടാ

നിറവയറുമായി എംഎൽഎ മഹാരാഷ്ട്രയിൽ ബജറ്റ് സമ്മേളനത്തിൽ; 'നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവും; സമ്മേളനത്തിൽ എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ടായിരുന്നു'; പുതുമാതൃക തീർത്ത് ബീഡ് എംഎൽഎ നമിത മുന്ദടാ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഗർഭിണി ആയാൽ പിന്നെ അടങ്ങി ഒതുങ്ങി വീട്ടിൽ കഴിയണം എന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, ആ ധാരണ തിരുത്താൻ മുൻകൈ എടുത്തു രംഗത്തുവന്നിരിക്കയാണ് മഹാരാഷ്ട്രയിലെ ഒരു വനിതാ എംഎൽഎ. ഗർഭധാരണം ഒരു അസുഖമല്ല എന്നു പറയുന്നതിന് ഉത്തമ ഉദാഹരണമായി എല്ലാ സ്ത്രീകൾക്കും മാതൃകയാവുകയാണ് മഹാരാഷ്ട്ര ബീഡ് എംഎൽഎ നമിത മുന്ദടാ.

എട്ടുമാസം ഗർഭിണി ആയിരിക്കെയാണ് നമിത വെള്ളിയാഴ്ച മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനെത്തിയത്. 'നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ്. സമ്മേളനത്തിൽ എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ടായിരുന്നു.'- നമിത പറയുന്നു.

പെൺഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്ന ബീഡിൽ ശക്തരായ സ്ത്രീകളെയാണ് ഇതിലൂടെ നമിത പ്രതിനിധീകരിക്കുന്നത്. ഗർഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണെന്നാണ് നമിത പറയുന്നത്.

ഗർഭിണികൾ അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ജോലിയോടൊപ്പം തന്നെ സ്വയംപരിപാലിക്കുന്നുണ്ട്. -നമിത പറയുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയായിരുന്ന നമിത തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP