Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കർശന നിയന്ത്രണവുമായി പാക്കിസ്ഥാനിൽ നിയമ നിർമ്മാണം; രാജ്യത്ത് സേവനം നിർത്തുമെന്ന ഭീഷണിയുമായി ഫേസ്‌ബുക്കും ട്വിറ്ററും ഗൂഗിളും

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കർശന നിയന്ത്രണവുമായി പാക്കിസ്ഥാനിൽ നിയമ നിർമ്മാണം; രാജ്യത്ത് സേവനം നിർത്തുമെന്ന ഭീഷണിയുമായി ഫേസ്‌ബുക്കും ട്വിറ്ററും ഗൂഗിളും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കർശന നിയന്ത്രണം കൊണ്ടുവരുന്ന വിധത്തിൽ നിയമനിർമ്മാണം കൊണ്ടുവന്ന പാക്കിസ്ഥാന്റെ നടപടിക്കെതിെ ടെക് ഭീമന്മാർ. ഓൺലൈൻ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി സർക്കാർ അംഗീകരിച്ച പുതിയ നിയമങ്ങൾ പുനഃപരിശോധന നടത്താൻ തയ്യാറായില്ലെങ്കിൽ പാക്കിസ്ഥാനിൽ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ഫേസ്‌ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ മുൻനിര കമ്പനികൾ ഉൾപ്പെടുന്ന ഏഷ്യ ഇന്റർനെറ്റ് കോലിഷൻ (എഐസി) രംഗത്തെത്തി.

പാക്കിസ്ഥാൻ പുതിയതായി കൊണ്ടുവന്ന സിറ്റിസൻസ് പ്രൊട്ടക്ഷൻ റൂളിനെതിരെയാണ് കമ്പനികൾ രംഗത്ത് വന്നത്. നിയമങ്ങൾ പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് ഫെബ്രുവരി ആദ്യം എഐസി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കത്തെഴുതിയിരുന്നു. നിലവിലെ നിയമങ്ങളനുസരിച്ച് പാക്കിസ്ഥാനി ഉപയോക്താക്കൾക്കും വ്യവസായങ്ങൾക്കും സേവനമെത്തിക്കുന്നത് വളരെ പ്രയാസകരമാക്കുമെന്ന് കത്തിൽ പറയുന്നു.

പുതിയ നിയമം അനുസരിച്ച് കമ്പനികൾ ഇസ്ലാമാബാദിൽ ഓഫീസ് തുടങ്ങണം, ഡാറ്റാ സെർവറുകൾ പാക്കിസ്ഥാനിൽ തുടങ്ങുകയും വിവരങ്ങൾ ശേഖരിക്കുകയും സർക്കാർ ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും വേണം. അവ്യക്തവും ഏകപക്ഷീയവുമായ സ്വഭാവമാണ് നിയമത്തിനുള്ളതെന്ന് എഐസി പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്ഥാപിത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിയമം തങ്ങളിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും എഐസി പറഞ്ഞു.

സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ സർക്കാർ നിയന്ത്രണം കർശനമാക്കും വിധമാണ് പാക്കിസ്ഥാൻ നിയമം നിർമ്മിച്ചിരിക്കുന്നത്. സർക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള പാക്കിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഈ നിയമം പിന്തുണ നൽകുന്നു.

നിയമം പാലിക്കാൻ കമ്പനികൾ തയ്യാറായില്ലെങ്കിൽ കമ്പനികളുടെ സേവനങ്ങൾ വിലക്കുമെന്നും 50 കോടി പാക്കിസ്ഥാൻ രൂപ പിഴയായി നൽകേണ്ടി വരുമെന്നും നിയമം പറയുന്നു. എന്നാൽ നിയമങ്ങൾ പുനഃപരിശോധിച്ചില്ലെങ്കിൽ തങ്ങൾ സേവനം നിർത്താൻ തയ്യാറാണ് എന്ന നിലപാടിലാണ് കമ്പനികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP