Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് ഭീതിയിൽ സൗദി അറേബ്യയുടെ യാത്രാ നിയന്ത്രണം അറിയാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നവർ നിരവധി; 250തോളം ഉംറ തീർത്ഥാടകരെ അടക്കം വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ചു; കുടുംബ, സന്ദർശന വിസകളിൽ യാത്ര ചെയ്യാൻ എത്തിയവരെയും മടക്കി അയച്ചു; ഗൾഫ് നാടുകളിൽ കൊറോണ ഭീതി പടരുമ്പോൾ കേരളവുമായുള്ള യാത്രാ ബന്ധവും മുറിയുന്നു

കൊറോണ വൈറസ് ഭീതിയിൽ സൗദി അറേബ്യയുടെ യാത്രാ നിയന്ത്രണം അറിയാതെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നവർ നിരവധി; 250തോളം ഉംറ തീർത്ഥാടകരെ അടക്കം വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ചു; കുടുംബ, സന്ദർശന വിസകളിൽ യാത്ര ചെയ്യാൻ എത്തിയവരെയും മടക്കി അയച്ചു; ഗൾഫ് നാടുകളിൽ കൊറോണ ഭീതി പടരുമ്പോൾ കേരളവുമായുള്ള യാത്രാ ബന്ധവും മുറിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഉംറ തീർത്ഥാടനത്തിന് പുറപ്പെടാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയവർ മടങ്ങേണ്ടി വന്ന സംഭവം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. സൗദിയുടെ യാത്രാ നിരോധന അറിയാതെ ഇന്നലെ വിമാനത്താവളത്തിൽ എത്തിയവർക്കും മടങ്ങേണ്ടി വന്നു. ഇന്നലെ 32 യാത്രക്കാരെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരികെ അയച്ചത്. എയർ ഇന്ത്യ, എയർ ഒമാൻ വിമാനങ്ങളിൽ എത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. കുടുംബ, സന്ദർശന വിസയിൽ എത്തിയവരെയാണ് മടക്കി അയച്ചത്. അതേസമയം സൗദി എയറിൽ യാത്ര ബുക്കു ചെയ്ത ഇത്തരം വിസയുള്ളയാത്രക്കാരെ കൊണ്ടുപോകുകയും ചെയ്തു.

സൗദി നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉംറ തീർത്ഥാടനക സംഘങ്ങൾ ഒന്നും തന്നെ ഇന്നലെ വിമാനത്താവളത്തിൽ എത്തിയില്ല. നേരത്തെ കോവിഡ് ഭീതിയെത്തുടർന്ന് ഉംറ തീർത്ഥാടനത്തിന് പുറപ്പെടാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇരുനൂറ്റിഅൻപതോളം തീർത്ഥാടകരെ മടക്കി അയച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്കും സന്ദർശക വീസയിലെത്തുന്നവർക്കും സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

കരിപ്പൂരിൽ പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറിയ യാത്രക്കാരെയാണ് തിരിച്ചയച്ചത്. സൗദി മന്ത്രാലയത്തിന്റെ അറിയിപ്പ് എത്തിയതെന്നും യാത്രക്കാരെയുമായി പറക്കാൻ കഴിയില്ലെന്നും എയർപോർട്ട് അഥോറിറ്റിയും വിമാന കമ്പനികളും അറിയിക്കുകയായിരുന്നു. ഇഹറാൻ വേഷം ധരിച്ച് തീർത്ഥാടനത്തിന് ഒരുങ്ങിയെത്തിയ യാത്രക്കാർക്ക് തീരുമാനം വേദനയായി. കോവിഡ് ഭീതി ഒഴിയുകയാണങ്കിൽ പത്തു ദിവസത്തിനകം സൗദിയുടെ നിലപാട് അറിയിക്കാമെന്നാണ് ഉംറ സ്വകാര്യ ഗ്രൂപ്പുകൾക്ക് ലഭിച്ച മറുപടി. അപ്രതീക്ഷിതമായി മടങ്ങേണ്ടി വന്നവർക്ക് അധിക തുക ചിലവഴിക്കാതെ ഉംറ തീർത്ഥാടനത്തിന് അവസരം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കോവിഡ് 19 വ്യാപനം തടയാൻ നിയന്ത്രണം ശക്തമാക്കിയതിനെതുടർന്ന് സൗദി അറേബ്യയിൽ സന്ദർശന വിസയിലെത്തിയ മലയാളികളടക്കമുള്ളവരെ ദമ്മാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ തടഞ്ഞു. ഏറെ വൈകി ചിലരെ പുറത്തു വിട്ടപ്പോൾ പലരും വിമാനത്താവളത്തിൽ കുടുങ്ങി. കുടുംബങ്ങൾ ടെർമിനലിലും സ്വീകരിക്കാൻ വന്ന ബന്ധുക്കൾ പുറത്തുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ആരോഗ്യ പരിശോധന കർശനമാക്കിയതിനെതുടർന്നാണ് നടപടി. മലയാളി കുടുംബങ്ങൾ അടക്കമുള്ളവർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു.

പുറത്തിറങ്ങാനുള്ളവർ ബാക്കിയുണ്ട്. രക്തപരിശോധന നടത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടതെന്ന് മലയാളി കുടുംബം പറഞ്ഞു. ഉംറ, ടൂറിസ്റ്റ് വിസയൊഴികെ ബാക്കി ഒരു വിസയിലും റീഎൻട്രിയിലുമുള്ളവർക്ക് വിലക്കില്ലാത്തതുകൊണ്ടാണ് സൗദി എയർലൈൻസ് ഉൾപ്പെടെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കുന്നതും കൊണ്ടുവരുന്നതും. സൗദിയിലേക്ക് വരുന്നവരെ തിരിച്ചയക്കുന്നു എന്നനിലയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും റീഎൻട്രി വിസയിലും വിസിറ്റ്, ബിസിനസ് വിസകളിലുമുള്ളവർക്കെല്ലാം വരാമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP