Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലശ്ശേരി അതിരൂപതയുടെ കർഷക സെമിനാർ മാർച്ച് രണ്ടിന്; തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി വി എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും

തലശ്ശേരി അതിരൂപതയുടെ കർഷക സെമിനാർ മാർച്ച് രണ്ടിന്; തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി വി എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കണ്ണൂർ: തലശ്ശേരി അതിരൂപതാ കർഷകസെമിനാർ മാർച്ച് രണ്ടിന് നടക്കും. കർഷക വർഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് സെയ്ന്റ് മേരീസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ 9.30-ന് മന്ത്രി വി എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും.

സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, കൃഷി അനുബന്ധ വ്യവസായസാധ്യതകൾ, നൂതന കൃഷിരീതികൾ എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണം നടക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള നാനൂറോളം കർഷകർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, ഇൻഫാം സംസ്ഥാന ജന. സെക്രട്ടറി ഫാ. ജോസഫ് കാവനാടി, കർഷകവർഷം ഡയറക്ടർ ഫാ. ജോൺസൺ അന്ത്യാംകുളം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP