Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വത്വബോധവും സ്വതന്ത്രചിന്തയും ചർച്ചയാക്കി 'ജാതി താലം' എന്ന സംവാദം; ഫാസിസത്തിന്റെ മനഃശാസ്ത്രവുമായി ഡോ ജോസ്റ്റിൻ ഫ്രാൻസിസ്; ആർഷ ഭാരത സംസ്‌ക്കാരത്തിലെ ആഭാസങ്ങളെ കുറിച്ച് മനൂജാ മൈത്രി; ചതുരക്കളങ്ങളിലെ വിസ്മയവുമായി പ്രീവീൺ വി കുമാർ; ഗണിതത്തിന്റെ സഹായത്തോടെ ജൈവ പരിണാമത്തെ വിശദീകരിച്ച് അനൂപ് ഐസക്ക്; വിഷം തീണ്ടിയ വിശ്വാസങ്ങളുമായി ചന്ദ്രശേഖർ രമേഷ്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി വൈക്കം

മറുനാടൻ മലയാളി ബ്യൂറോ

വൈക്കം: 'ജാതി സൃഷ്ടിച്ച ദുഃഖകരമായ ഫലങ്ങളുടെ വിരസമായ കഥ കേൾക്കുന്നത് നിങ്ങളെ മുഷിപ്പിച്ചിട്ടുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. അതിൽ പുതിയ ഒന്നുമില്ല.അതിനാൽ ഞാൻ പ്രശ്നത്തിന്റെ സൃഷ്ടിപരമായ വശത്തേക്ക് തിരിയുകയാണ്. നിങ്ങൾക്ക് ജാതി വേണ്ടെങ്കിൽ നിങ്ങളുടെ മാതൃകാ സമൂഹ സങ്കല്പം എന്താണെന്നാണ് എനിക്കു ചോദിക്കാനുള്ളത്. എന്നോടു ചോദിച്ചാൽ ഞാൻ പറയും ,എന്റെ മാതൃകാ സമൂഹം സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒന്നാണെന്ന്. അല്ലാതെ മറ്റെന്താവണം.- ഡോ: ബി.ആർ. അംബേദ്കർ പറഞ്ഞ ഈ വാചകങ്ങളുടെ അതേ സ്പിരിറ്റിലല്ല കേരളത്തിൽ ജാതിയും സ്വത്വബോധവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ മുന്നേറുന്നത്.

എന്തും ജാതി സ്‌കാനർ കൊണ്ട് വിലയിരുത്താനുള്ള നീക്കം കേരളത്തിൽ സജീവമായ സമയത്താണ്, 'ജാതി താലം' എന്ന ഈ പാനൽ ഡിബേറ്റ് പ്രസക്തമാവുന്നത്. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്നിന് ഞായറാഴ്ച വൈക്കത്ത്, വൈക്കംസത്യാഗ്രഹ മെമോറിയൽ ഹാളിൽ നടക്കുന്ന മാട്രിക്‌സ്
-2020 എന്ന ഏകദിന സെമിനാറിലാണ് സ്വത്വബോധവും സ്വതന്ത്രചിന്തയും ചർച്ചയാവുന്ന 'ജാതിതാലം' എന്ന വ്യത്യസ്തമായ സംവാദം നടക്കുന്നത്. നീലിമ അരുൺ മോഡറേറ്ററായി പങ്കെടുക്കുന്ന പാനൽ ചർച്ചയിൽ സനിൽ കെ.വി, സാബു ഫിലിപ്പ്, ഷിബു ഈരിക്കൽ, ബോബി .ആർ, മനോജ്.കെ.ടി തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ 9 മണിക്ക് സെമിനാറിൽ ജോബീഷ് ജോസഫ്, മനൂജ മൈത്രി, ചന്ദ്രശേഖർ രമേശ്, പ്രവീൺ വി. കുമാർ, അനൂപ് ഐസക്, ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങൾ ഉണ്ടായിരിക്കം. ആദിമുതൽ ആദംവരെ ( ബൈബിളിലെ ശരിയും തെറ്റും) എന്ന വിഷയമാണ് ജോബീഷ് ജോസഫ് അവതരിപ്പിക്കുന്നത്. ആർഷ ഭാരത സംസ്‌ക്കാരം എന്ന വാക്കിന്റെ ആദ്യ മൂന്നക്ഷരങ്ങൾ എടുത്താൽ കിട്ടുന്ന 'ആഭാസം' എന്ന തലക്കെട്ടാണ് മനൂജ മൈത്രി തന്റെ വിഷയത്തിന് കൊടുത്തിരിക്കുന്നത്.

'വിഷം തീണ്ടിയ വിശ്വാസങ്ങൾ' എന്ന വിഷയത്തിലൂടെ ചന്ദ്രശേഖർ രമേഷ് പരിശോധിക്കുന്നത് പാരമ്പര്യ വിഷഹാരികൾ അടക്കം സമൂഹത്തിൽ പ്രചരിപ്പിക്കുന്ന അശാസ്ത്രീയതയാണ്. ഗണിതത്തിന്റെ സഹായത്തോടെ ജൈവ പരിണാമത്തെ വിശദീകരിക്കുന്ന അനൂപ് ഐസക്കിന്റെ പ്രസന്റഷേന് പേരിട്ടിരുക്കുന്നത് 'ദ അൺവാണ്ടഡ് ഹൈപ്പോതിസ്' ( പരിണാമവും മാർപ്പാപ്പയും) എന്നാണ്.

വിവര ശേഖരണത്തിന്റെ ചരിത്രവും പുതിയ സാധ്യതകളുമാണ് പ്രവീണ വി കുമാർ 'ചതുരക്കളങ്ങളിലെ വിസ്മയങ്ങൾ' എന്ന വിഷയത്തിൽ ഉൾക്കൊള്ളിക്കുന്നത്. ഫാസിസം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് 'ഫാസിസത്തിന്റെ മനഃശാസത്രം' എന്ന വിഷയത്തിലൂടെ പ്രശസ്ത മനോരോഗ വിദഗധർ കൂടിയായ ഡോ ജോസ്റ്റിൻ ഫ്രാൻസിസ്.

കൂടുതൽ വിവരങ്ങൾക്ക് 9744487557, +918086887595 എന്ന നമ്പരിൽ ബന്ധപ്പെടാം. പരിപാടിക്കായി ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കയാണ്. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. ഫുഡ് കൂപ്പൺ 100 രൂപ. താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. https://essenseglobal.com/event/matrix2020-vaikom

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP