Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി തിരൂരിൽ ട്രെയിൻ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

ഡൽഹി മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി തിരൂരിൽ ട്രെയിൻ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

തിരൂർ : ഡൽഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരിൽ നേത്രാവതി എക്സ്‌പ്രസ് ട്രെയിൻ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ജില്ല വൈസ് പ്രസിഡണ്ട് സഫീർ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സൽമാൻ താനൂർ അടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ട്രെയിൻ തടയൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും അട്ടിമറിച്ച് ആസൂത്രിത മുസ്ലിം വംശഹത്യ നടപ്പിലാക്കുകയാണെങ്കിൽ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തികൊണ്ട് ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.എ.എ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ വംശഹത്യയാണ് ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് ഡോ. സഫീർ എ.കെ, സൽമാൻ താനൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി മുഹമ്മദ് ഹംസ, ടി ആസിഫലി, ഷഹീദ പൊന്നാനി, ഷഹ് മ, ഹാദി ഹസ്സൻ എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP