Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളേ നീ എവിടെയാണ്.... നാട്ടുകാരും പൊലീസും ഡോഗ് സ്‌ക്വാഡും അരിച്ചു പെറുക്കിയിട്ടും ആദ്യ ദിനം തുമ്പൊന്നും കിട്ടിയില്ല; ഫോട്ടോ ഷെയർ ചെയ്ത് പൊന്നുവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായത് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുഴുവൻ മലയാളികളും; ഇരുണ്ട പച്ച പാന്റ്സും റോസ് ഷർട്ടും ധരിച്ച് എങ്ങോട്ടോ മറഞ്ഞ മിടുമിടുക്കിയെ അതിരാവിലെ കണ്ടെത്തിയത് തീർത്തും അപ്രതീക്ഷിതമായി; ദേവനന്ദയ്ക്കായി കേരളത്തിന്റെ പ്രാർത്ഥന വെറുതെയാകുമ്പോൾ

മകളേ നീ എവിടെയാണ്.... നാട്ടുകാരും പൊലീസും ഡോഗ് സ്‌ക്വാഡും അരിച്ചു പെറുക്കിയിട്ടും ആദ്യ ദിനം തുമ്പൊന്നും കിട്ടിയില്ല; ഫോട്ടോ ഷെയർ ചെയ്ത് പൊന്നുവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായത് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുഴുവൻ മലയാളികളും; ഇരുണ്ട പച്ച പാന്റ്സും റോസ് ഷർട്ടും ധരിച്ച് എങ്ങോട്ടോ മറഞ്ഞ മിടുമിടുക്കിയെ അതിരാവിലെ കണ്ടെത്തിയത് തീർത്തും അപ്രതീക്ഷിതമായി; ദേവനന്ദയ്ക്കായി കേരളത്തിന്റെ പ്രാർത്ഥന വെറുതെയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേവനന്ദയെ കണ്ടെത്താനുള്ള പ്രാർത്ഥനയിലായിരുന്നു കേരളം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾ പോലും ദേവനന്ദ എന്ന പൊന്നുവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ സജീവമായി. അമ്മയോടു വർത്തമാനം പറഞ്ഞശേഷം കുഞ്ഞനിയനെ നോക്കാൻ മുറിക്കുള്ളിലേക്കു പോയ ഈ 6 വയസ്സുകാരിയെ ആണ് പെട്ടെന്ന് കാണാതായത്. കുട്ടിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. കാണാതാകുമ്പോൾ ഇരുണ്ട പച്ച പാന്റ്സും റോസ് ഷർട്ടുമാണു ധരിച്ചിരുന്നത്. ഇതിനൊപ്പം അമ്മ ധന്യയുടെ ദുപ്പട്ട (ഷാൾ) ശരീരത്തിൽ ചുറ്റിയിരുന്നു. മൃതദേഹം കണ്ടെത്തിയതും അങ്ങനെ തന്നെയാണ്.

അടുത്ത ബന്ധുക്കൾ, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചിൽ തുടരാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മോബൽ ടവ്വറുകൾ കേന്ദ്രീകരിച്ചും സൈബർ വിദഗ്ദരുടെ സംഘം അന്വേഷണം തുടങ്ങി. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കേരളത്തിലെ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധനക്കും പൊലീസിന് നിർദ്ദേശം നൽകി. കുട്ടിയെ കാണാതായതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന തെറ്റായ സന്ദേശങ്ങളും സൈബർ പൊലീസ് നിരീക്ഷിച്ചു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലത്ത് കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെയാണ് (പൊന്നു) വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തിൽ ഇന്നലെ രാവിലെ 10 മണിയോടെ കാണാതായത്. ധന്യയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോയിരുന്നു. 3 മാസം മാത്രമായ ഇളയ കുഞ്ഞിനെ ഉറക്കിയ ശേഷം ധന്യ വസ്ത്രങ്ങൾ കഴുകാനിറങ്ങി. ദേവനന്ദയോടു മുൻവശത്തു തന്നെയിരുന്നു കുഞ്ഞിനെ നോക്കാൻ പറഞ്ഞു. വാതിൽ കുറ്റിയിട്ടിരുന്നില്ല. ധന്യ വസ്ത്രങ്ങൾ കഴുകുമ്പോൾ മകൾ വീടിനു മുന്നിലുണ്ടായിരുന്നു. ഇടയ്ക്ക് ധന്യയുടെ അടുത്തെത്തിയ മകളോട് വീട്ടിനുള്ളിലേക്കു പോകാൻ പറഞ്ഞു. മുൻവാതിലിലൂടെ ദേവനന്ദ വീട്ടിനുള്ളിൽക്കയറി. 15 മിനിറ്റിനു ശേഷം തുണി കഴുകി ധന്യ വീട്ടിനുള്ളിൽ കയറിയപ്പോൾ മകളെ കണ്ടില്ല. ഈ വിവരം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ എങ്ങും തെരച്ചിലായി.

കുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ ചാത്തന്നൂർ ഡിസിആർബി എസിപി അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും പെൺകുട്ടിയെ കാണാതായ വിവരം കൈമാറി്. പൊലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള പള്ളിമൺ ആറ്റിൽ മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തി. വൈകിട്ട് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് സംഘവും പരിശോധന നടത്തി. വാഹന പരിശോധന കർശനമാക്കി. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന തുടർന്നു. വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച വാർഷികാഘോഷം ആയിരുന്നതിനാൽ ഇന്നലെ സ്‌കൂളിന് അവധിയായിരുന്നു. നൃത്ത ഇനത്തിൽ ദേവനന്ദയും പങ്കെടുത്തിരുന്നു.

കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളിൽ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും പറയുന്നത്. 15 മിനിട്ടുനുള്ളിലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ. സമീപത്തെ ക്ഷേത്രത്തിൽ ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ അവിടെ എത്തിക്കാണുമെന്ന സംശയത്താൽ നാട്ടുകാർ ക്ഷേത്ര പരിസരത്തും അന്വേഷിച്ചെത്തി. വൈകിട്ട് 5മണിയോടെ താൽക്കാലിക തടയണ ഭാഗത്തായിരുന്നു വിശദമായ തിരച്ചിൽ. ഇവിടെയാണ് ഇന്ന് മൃതദേഹം പൊങ്ങിയത്.

ഇന്നലെ വൈകിട്ട് 4ന് ഡോഗ് സ്‌ക്വാഡ് വീട്ടിലെത്തി. മണം പിടിച്ച് പൊലീസ് നായ പള്ളിമൺ ആറിനു സമീപത്തു കൂടി ഓടി താൽക്കാലിക തടയണ ഭാഗത്ത് എത്തി. ഇവിടെ നിന്നും വീണ്ടും മുന്നോട്ടു പോയ നായ സമീപത്തെ കെട്ടിടം വരെ പോയ ശേഷം മടങ്ങി. 5.30ന് വീണ്ടും വീട്ടു പരിസരത്തു നിന്നും നായ മറ്റൊരു ഭാഗത്തേക്കു മണം പിടിച്ചു 200 മീറ്ററോളം പോയ ശേഷം മടങ്ങുകയായിരുന്നു. 7 മണിയോടെ ഫൊറൻസിക് വിദഗ്ദ്ധർ എത്തി തെളിവെടുപ്പു നടത്തി. കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ഒട്ടേറെപ്പേർ ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ച് വിവരം കൈമാറി.

അങ്ങനെ കേരളത്തിന്റെ നൊമ്പരമായി ദേവനന്ദ മാറി. ഇതിനിടെയാണ് മോഹൻലാലും മമ്മൂട്ടിയുമെല്ലാം ചിത്രം ഷെയർ ചെയ്ത് ദേവനന്ദയ്ക്ക് വേണ്ടി പ്രാർത്ഥനയിലേക്ക് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP