Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി സംവൃത സുനിലിന് ആൺകുഞ്ഞ് പിറന്നു; അഞ്ചു വയസ്സുകാരൻ അഗസ്ത്യയ്ക്ക് കൂട്ടായി എത്തിയത് രുദ്ര; മകൻ പിറന്ന വിവരം ആരാധകർക്കായി പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക

നടി സംവൃത സുനിലിന് ആൺകുഞ്ഞ് പിറന്നു; അഞ്ചു വയസ്സുകാരൻ അഗസ്ത്യയ്ക്ക് കൂട്ടായി എത്തിയത് രുദ്ര; മകൻ പിറന്ന വിവരം ആരാധകർക്കായി പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക

സ്വന്തം ലേഖകൻ

ലയാള സിനിമയുടെ പ്രിയ നായിക സംവൃത സുനിലിന് ആൺകുഞ്ഞ് പിറന്നു. ഫെബ്രുവരി 20നാണ് നടി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. മൂത്ത മകൻ അഗസ്ത്യയ്ക്ക് കൂട്ടായി എത്തിയ കുഞ്ഞനുജന് രുദ്ര എന്നാണ് നടി പേര് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നടി തന്നെയാണ് മകൻ പിറന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. 'മകൻ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂർത്തിയായി. പിറന്നാൾ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.'സംവൃത കുറിച്ചു.

      View this post on Instagram

Agastya turned 5 years old last week and he got the best birthday gift. A baby brother! RUDRA Born on 20-2-2020. #blessed #latestadditiontothefamily #brothersforalifetime#artbythefatheroftheboys!

A post shared by Samvritha Akhil (@samvrithaakhil) on Feb 26, 2020 at 10:01pm PST

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നായികയായിരുന്നു സംവൃത സുനിൽ. ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ സംവൃത വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്ത് കഴിയുകയായിരുന്നു. മകൻ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. കഴിഞ്ഞ വർഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായത്.

2012 ലായിരുന്നു സംവൃതയും അഖിൽ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എൻജീനിയറായ ഭർത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആൺകുഞ്ഞ് ഇരുവർക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP