Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റൂമിൽ കോഴിയിറച്ചി വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം വാക്കേറ്റവും കയ്യാങ്കളിയുമായി; വിറക് കീറുന്ന മഴു ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

റൂമിൽ കോഴിയിറച്ചി വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം വാക്കേറ്റവും കയ്യാങ്കളിയുമായി; വിറക് കീറുന്ന മഴു ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: റൂമിൽ കോഴിയിറച്ചി വാങ്ങുന്നത് സംബന്ധിച്ച് ആദ്യം തർക്കമുണ്ടായി. അവസാനം വിറക് കീറുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി.വാടക ക്വാർട്ടേഴിസിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നിയൂർ പാറക്കടവിൽ വാടക ക്വാർട്ടേഴിസിൽ താമസിച്ചിരുന്ന ഒഡീഷ കൊടിങ്ക നബരങ്കപൂർ സ്വദേശി കൊണ്ടസരുഗുഡ രഘു മാജിയുടെ മകൻ ലച്ചമൻ മാജി (43) നെയാണ് റൂമിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പന്ത്രണ്ടിനാണ് സംഭവം.

സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയും കൂടെ താമസക്കാരനുമായ ചത്തിശ്ഗഡ് സ്വദേശി ബുട്ടിസ് ബഗെൽ (44)നെ തിരൂരങ്ങാടി സിഐ റഫീഖ്, എസ്‌ഐ നൗഷാദ് ഇബ്രാഹിം എന്നിവർ മമ്പുറത്ത് വെച്ച് അറസ്റ്റ് ചെയ്തു. ലച്ചമൻ വിറക് കീറുന്ന ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചാണ് ബുട്ടിസ് ബഗെൽകൊല നടത്തിയത്. ലച്ചമന്റെ കഴുത്തിനാണ് വെട്ടേറ്റത്. സംഭസ്ഥലത്തുവെച്ചു തന്നെ മരിച്ചു. റൂമിൽ കോഴിയിറച്ചി വാങ്ങുന്നത് സംബന്ധിച്ച് ആറുമാസം മുമ്പ് ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.

ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം രാത്രി അറിഞ്ഞയുടനെത്തന്നെ എസ്‌പി അബ്ദുൽകരീം, ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നിർദേശ പ്രകാരം അന്വേഷണത്തിനായി പൊലീസ് സ്പെഷ്യൽ സ്‌ക്വഡ് രൂപീകരിച്ചിട്ടുണ്ട്. ലച്ചമൻ മാജിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP