Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു പകൽ എരിഞ്ഞടങ്ങുമ്പോഴും ആറുവയസുകാരിയെ തേടി കേരളം; ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ച് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ബന്ധുക്കളും; കുഞ്ഞിനെ കാണാനില്ലെന്ന സന്ദേശം കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടയിൽ കണ്ടു കിട്ടിയെന്ന വ്യാജ പ്രചാരണവുമായി ചിലരും; സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് പൊലീസ് മേധാവി മുതൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ വരെയുള്ളവരിൽ നിന്നും; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കും നിർദ്ദേശം

ഒരു പകൽ എരിഞ്ഞടങ്ങുമ്പോഴും ആറുവയസുകാരിയെ തേടി കേരളം; ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ച് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ബന്ധുക്കളും; കുഞ്ഞിനെ കാണാനില്ലെന്ന സന്ദേശം കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടയിൽ കണ്ടു കിട്ടിയെന്ന വ്യാജ പ്രചാരണവുമായി ചിലരും; സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് പൊലീസ് മേധാവി മുതൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ വരെയുള്ളവരിൽ നിന്നും; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒരുപകൽ മുഴുവൻ തിരഞ്ഞിട്ടും ദേവനന്ദയെ കണ്ടെത്താനാകാതെ കേരളം. കൊല്ലം ജില്ലയിലെ നെടുമൺകാവ് ഇളവൂരിൽ കാണാതായ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ആറുവയസുകാരി ദേവനന്ദക്കായി സോഷ്യൽ മീഡിയയും പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ബന്ധുക്കളുമെല്ലാം മണിക്കൂറുകളായി അന്വേഷണത്തിലാണ്. എന്നാൽ കുട്ടി എവിടെ എന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്താൻ കേരളത്തിന് ഇനിയും ആകുന്നില്ല. കുട്ടി പുഴയിൽ വീണതാകാമെന്ന സംശയത്തിൽ അഗ്‌നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും സമീപത്തെ പുഴയിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചില്ല.

ഇതിനിടെ, പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തി. പ്രദീപിന്റെ വീട്ടിൽനിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കുഞ്ഞിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘംത്തെ നിയോഗിച്ചു. സംസ്ഥാന ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കുഞ്ഞിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. 50 അംഗ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തും.

ഇന്ന് രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ദേവനന്ദയെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകിൽ തുണി അലക്കുകയായിരുന്ന ഇവർ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേൾക്കാതായതോടെയാണ് വീടിന്റെ മുൻവശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടർന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റർ അകലെ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണിരിക്കാമെന്നും സംശയമുയർന്നു. ഇതേത്തുടർന്ന് അഗ്നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചിൽ നടത്തി. ഇതിനിടെ സമൂഹ മാധ്യമങ്ങളിലും കുട്ടിയെ കാണാനില്ലെന്ന വാർത്ത കാട്ടുതീ പോലെ പ്രചരിച്ചു. കുട്ടിയെ തേടി സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

സംഭവത്തിൽ ബാലവകാശ കമ്മിഷൻ കേസെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, കൊല്ലം ജില്ലാ കളക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, കുട്ടിയെ കുടിക്കോട് ഭാഗത്തുനിന്ന് കണ്ടുകിട്ടിയതായും കുഴപ്പമില്ലെന്നുമുള്ള വാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നടപടിയെടുക്കമെന്നും കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP