Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റിസർവ് ബാങ്കിന്റെയും സെബിയുടെയും ചെലവിൽ ഷൈൻ ചെയ്യേണ്ട! ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങൾ പുറപ്പെടുവിച്ചോളൂ; അതിന് സെബിയുടെയും ആർബിഐയുടെയും റേറ്റിങ് ഉണ്ടെന്ന് പരസ്യം ചെയ്താൽ പിടിവീഴും; എൻസിഡി പബ്ലിക് ഇഷ്യുവിൽ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വെബ്‌സൈറ്റിൽ നൽകിയ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡിന് 10 ലക്ഷം പിഴ; പെനാൽറ്റി അടിച്ചത് സെബി

റിസർവ് ബാങ്കിന്റെയും സെബിയുടെയും ചെലവിൽ ഷൈൻ ചെയ്യേണ്ട! ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങൾ പുറപ്പെടുവിച്ചോളൂ; അതിന് സെബിയുടെയും ആർബിഐയുടെയും റേറ്റിങ് ഉണ്ടെന്ന് പരസ്യം ചെയ്താൽ പിടിവീഴും; എൻസിഡി പബ്ലിക് ഇഷ്യുവിൽ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം വെബ്‌സൈറ്റിൽ നൽകിയ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡിന് 10 ലക്ഷം പിഴ; പെനാൽറ്റി അടിച്ചത് സെബി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡിന് സെബി പിഴ ചുമത്തി. 10 ലക്ഷം രൂപയാണ് പെനാൽറ്റി അടിച്ചത്. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യുവുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതാണ് മുത്തൂറ്റ് മിനിക്ക് തിരിച്ചടിയായത്.

മൊത്തം 100കോടി വരുന്ന നോൺ കൺവേർട്ടിബിൾ ഡിബഞ്ചേഴ്‌സ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പരസ്യത്തിൽ തങ്ങളുടെ എൻസിഡികൾക്ക് സ്ഥിരതയുള്ളതായി റിസർവ് ബാങ്കും സെബിയും റേറ്റിങ് നൽകിയെന്നായിരുന്നു പരസ്യം. 'സാമ്പത്തിക മേഖലയിലെ റഗുലേറ്റർമാരുടെ പേരുകൾ ഇത്തരത്തിൽ ഉപയോഗിച്ചത് നിക്ഷേപകരിൽ സുരക്ഷിതബോധം ഉളവാക്കാൻ ലക്ഷ്യമിട്ടാണ്. അതുകൊണ്ടുതന്നെ, എൻസിഡികൾക്ക് ആർബിഐയുടെയും സെബിയുടെയും റേറ്റിങ് ഉണ്ടെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപക തെറ്റിദ്ധാരണ പരത്താൻ പരസ്യം വഴിവച്ചുവെന്നും സെബിയുടെ കുറിപ്പിൽ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിലൂടെ, കമ്പനി ചട്ടലംഘനം നടത്തിയെന്നും ഇതിന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന് മേൽ പിഴ ചുമത്തുകയാണെന്നും സെബി വ്യക്തമാക്കി. 200 കോടി സമാഹരിക്കാനാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് പബ്ലിക് ഇഷ്യു തുടങ്ങിയത്.
ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) 100 കോടി രൂപയുടെ അടിസ്ഥാന ഇഷ്യുവും 100 കോടി കൂടി അധികമായി സമാഹരിക്കാനുള്ള ഓപ്ഷനും സഹിതം 200 കോടി രൂപയുടേതാണ് ഇഷ്യു. ഫെബ്രുവരി 12ന് ഇത് അവസാനിച്ചിരുന്നു.

എൻസിഡിക്ക് കെയർ റേറ്റിങ്‌സ് ലിമിറ്റഡ് നൽകിയിരിക്കുന്നത് 'കെയർ ബിബിബി ', 'സ്റ്റേബിൾ' റേറ്റിങ്ങാണ്. 480 ദിവസം മുതൽ 85 മാസം വരെ വിവിധ കാലാവധികളിലുള്ള, 85 മാസത്തിൽ നിക്ഷേപം ഇരട്ടിയാകുന്നതടക്കമുള്ള, 7 ഓപ്ഷനുകളിൽ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ആദായനിരക്ക് 9.40% മുതൽ 10.50% വരെയാണ്. കാലാവധിക്കൊടുവിൽ മൊത്തത്തിൽ പണമാക്കിമാറ്റുന്നതും പ്രതിമാസാടിസ്ഥാനത്തിലോ വാർഷികാടിസ്ഥാനത്തിലോ പലിശ നേടാവുന്നതുമായ ഓപ്ഷനുകളാണുള്ളത്. എൻസിഡി ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ (ബിഎസ്ഇ ലിമിറ്റഡ്) ലിസ്റ്റ് ചെയ്യും.

നോൺ കൺവേർട്ടിബിൾ ഡിബഞ്ചേഴ്‌സ് (എൻസിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ പല കമ്പനികളും പുറപ്പെടുവിക്കാറുണ്ട്. ചെറുകിട നിക്ഷേപകർക്ക് ഒരു നിശ്ചിത ശതമാനം മാറ്റിവച്ചുകൊണ്ടാണ് എൻസിഡി ഇഷ്യൂ നടത്തുന്നത്. ദീർഘ കാലത്തേക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ പണം ഇട്ടിട്ടുള്ളവരെയാണ് എൻസിഡിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്ഥിര വരുമാനം ലക്ഷ്യമിട്ട് കൊണ്ട് മധ്യകാല-ദീർഘകാല നിക്ഷേപങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് എൻസിഡികൾ താരതമ്യേന മികച്ച അവസരമാണ്.

ഇഷ്യൂ സമയത്ത് മുഖവിലയ്ക്ക് എൻസിഡികൾ വാങ്ങാം. 1000 രൂപയുടെ മുഖവിലയുള്ള 10 എൻസിഡികളാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. 10 വർഷം വരെ വ്യത്യസ്ത കാലാവധിക്ക് നിക്ഷേപം നടത്താം. വാഗ്ദാനം ചെയ്യുന്ന വാർഷിക നിരക്കിൽ പലിശ, ആവശ്യമുള്ള ഇടവേളകളിൽ പണമായോ പുനർ നിക്ഷേപം നടത്തിയോ ലഭിക്കുന്നു. നിക്ഷേപ കാലാവധി എത്തുമ്പോൾ മുഖവിലയും തിരികെ വാങ്ങിയിട്ടില്ലാത്ത പലിശയും ലഭിക്കുന്നു. വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് കൂപ്പൺ റേറ്റ് എന്നറിയപ്പെടുന്നു.ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നതിനാൽ ആവശ്യമുള്ളപ്പോൾ എൻസിഡി നിക്ഷേപം വിറ്റ് പണമാ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP