Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺബാറുകൾ തുടങ്ങുന്നത് സുരക്ഷിതമായി സ്ത്രീകൾക്ക് മദ്യം വാങ്ങുന്നതിന്; വിദേശ മദ്യങ്ങളിൽ ഉൾപ്പെടുത്തുക സ്ത്രീകൾക്ക് ഏറെ ഇഷ്ടമുള്ള വൈൻ, വിസ്‌കി ബ്രാൻഡുകളുടെ വിപുല ശേഖരവും; ലേഡീസ് ഒൺലി മദ്യഷാപ്പുകൾ സ്ഥാപിക്കുക വഴി ഉറപ്പാക്കുന്നത് മദ്യപാനികളായ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും

പെൺബാറുകൾ തുടങ്ങുന്നത് സുരക്ഷിതമായി സ്ത്രീകൾക്ക് മദ്യം വാങ്ങുന്നതിന്; വിദേശ മദ്യങ്ങളിൽ ഉൾപ്പെടുത്തുക സ്ത്രീകൾക്ക് ഏറെ ഇഷ്ടമുള്ള വൈൻ, വിസ്‌കി ബ്രാൻഡുകളുടെ വിപുല ശേഖരവും; ലേഡീസ് ഒൺലി മദ്യഷാപ്പുകൾ സ്ഥാപിക്കുക വഴി ഉറപ്പാക്കുന്നത് മദ്യപാനികളായ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മദ്യം ഓൺലൈനായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ ലേഡീസ് ഒൺലി മദ്യഷോപ്പുകളും തുറക്കാനൊരുങ്ങി മദ്യപ്രദേശ ്‌സർക്കാർ. മദ്യപാനികളായ സ്ത്രീകൾക്ക ്‌സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പെൺബാറുകൾ തുറക്കാൻ സർക്കാർ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ രണ്ട് മദ്യഷോപ്പുകളാണ് ലേഡീസ് ഒൺലിയായി ആരംഭിക്കുക. രണ്ടാം ഘട്ടത്തിലും രണ്ട് ഷോപ്പുകൾ കൂടി ആരംഭിക്കും. ഷോപ്പുകൾ ലാഭകരമാണോ എന്ന് നോക്കിയതിന് ശേഷമാകും ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക. മാളുകളിലും അപ് മാർക്കറ്റുകളിലുമായിരിക്കും ഷോപ്പുകൾ തുറക്കുക.

സ്ത്രീകൾക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് പ്രത്യേക ഷോപ്പുകൾ തുറക്കുന്നത്. വിലകൂടിയ വിദേശ നിർമ്മിത വിദേശ മദ്യം ഷോപ്പുകളിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ ഭോപ്പാലിലും ഇന്ദോറിലും ഷോപ്പുകൾ തുറക്കും. പിന്നീട് ജബൽപുർ, ഗ്വാളിയോർ എന്നിവിടങ്ങളിലും തുറക്കും. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പെൺബാറുകളും തുറക്കുന്നത്. പുതിയ മദ്യനയത്തോടുകൂടി ഏപ്രിൽ ഒന്നുമുതൽ മധ്യപ്രദേശിൽ 15 ശതമാനം വില ഉയരും. മദ്യ വരുമാനം 2000 കോടി ഈ വർഷം വർധിപ്പിക്കാനാണ് നീക്കം. നിലവിൽ 11500 കോടിയാണ് മദ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം. അത് 13,500 കോടിയാക്കും.

സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട വൈൻ, വിസ്‌കി ബ്രാൻഡുകൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഗുണനിലവാരമുള്ള വിദേശ മദ്യം മാത്രമാണ് പ്രത്യേക ഷോപ്പുകളിൽ വിൽക്കുക. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്ത വിദേശ ബ്രാൻഡുകളും ഷോപ്പുകളിൽ ലഭിക്കും. അതേസമയം, അധിക നികുതി ഈടാക്കില്ല. സ്ത്രീകൾക്ക് സുരക്ഷിതമായി മദ്യം വാങ്ങിക്കാനാണ് ഇത്തരം ഷോപ്പുകൾ തുറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിലിലാണ് വൈൻ ഫെസ്റ്റിവൽ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈൻ ഷോപ്പുകൾ പുതിയതായി തുറക്കും. പ്രാദേശികമായി നിർമ്മിക്കുന്ന ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കും.

ഏറ്റവും കൂടുതൽ വില മദ്യത്തിന് ഈടാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. കർണാടകയാണ് മദ്യവിലയിൽ മുന്നിൽ. മദ്യ വ്യവസായത്തിൽ ഫലപ്രദമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശ മദ്യ വിതരണം ഓൺലൈൻ വഴിയും നടത്താനും മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ കുപ്പിയിലെയും ബാർകോഡ് അടക്കമുള്ളവ നിരീക്ഷിക്കും. ഇ-ടെണ്ടർ വഴിയും ലേലം വഴിയുമാണ് ഈ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുക. നിർദ്ദിഷ്ട മദ്യനയം പ്രകാരം നാടൻ, വിദേശ മദ്യം എന്നിവ ലഭിക്കുന്ന സബ് ഷോപ്പുകൾ പുതിയതായി തുറക്കില്ല. അതേസമയം, സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജില്ലകളായ ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജബൽപ്പൂർ എന്നിവിടങ്ങളിൽ പുതിയ രണ്ട് ഗ്രൂപ്പ് ഷോപ്പുകൾ തുറക്കും. നഗര, ഗ്രാമപ്രദേശങ്ങളിലെ നാടൻ, വിദേശ മദ്യവിൽപ്പന ശാലകൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടും.

സംസ്ഥാനത്തെ 12 മുനിസിപ്പൽ കോർപ്പറേഷൻ ജില്ലകളിൽ പുതിയ ഒരു കൂട്ടം ഷോപ്പുകൾ തുറയ്ക്കുകയും ഇവയ്ക്ക് ഇ-ടെണ്ടർ വഴിയും ലേലം വഴിയും പ്രവർത്തനാനുമതി നൽകുകയും ചെയ്യും. ശേഷിക്കുന്ന 36 ജില്ലകളിൽ നിലവിലുള്ള മദ്യവിൽപ്പന ശാലകളെ ഒറ്റ ഗ്രൂപ്പായി തിരിച്ച് വാർഷിക നിരക്ക് 25 ശതമാനമായി വർദ്ധിപ്പിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ മുന്തിരി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും മുന്തിരി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി മുന്തിരിയിൽ നിന്നും വീഞ്ഞ് നിർമ്മിക്കും. ഇവ വിൽക്കുന്നതിനായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 15 പുതിയ ഔട്ട്ലെറ്റുകൾ തുറക്കും. ഈ ഔട്ട്ലെറ്റുകളുടെ വാർഷിക ഫീസ് 10,000 രൂപയായിരിക്കുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2020-2021 സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ സർക്കാർ മാറ്റംവരുത്തിയിരിക്കുന്നത്. 2,544 നാടൻ മദ്യശാലകളും 1,062 വിദേശ മദ്യശാലകളുമാണ് സംസ്ഥാനത്ത് ആകെയുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വരുമാന വർധനവാണ് പുതിയ നയം വഴി സർക്കാരിന് ലഭിക്കുക. സംസ്ഥാനത്തെ 2,544 നാടൻ മദ്യ വിൽപ്പന ശാലകളും 1,061 വിദേശ മദ്യ ശാലകളും പുതുക്കിയ നയത്തിന് കീഴിൽ വരുമെന്നും പ്രസ്താവയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP