Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ലൈമാക്‌സിൽ തൊമ്മി നഗ്നനായി ഓടുന്നത് നടപ്പില്ലെന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ; സംവിധായകൻ നൽകിയ ഡിവിഡിയിൽ തുണിയില്ലാതെ ഓടുന്ന തൊമ്മിയില്ലെന്നും എൻഎസ്ഡി; നാടകം പൂർണതയിൽ എത്തുന്നത് തൊമ്മി നഗ്നനായി ഓടിക്കളയുമ്പോഴാണെന്ന് സംവിധായകൻ; സുവീരന്റെ 'ഭാസ്‌ക്കര പട്ടേലറും തൊമ്മിയും' വിവാദത്തിൽ

ക്ലൈമാക്‌സിൽ തൊമ്മി നഗ്നനായി ഓടുന്നത് നടപ്പില്ലെന്ന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ; സംവിധായകൻ നൽകിയ ഡിവിഡിയിൽ തുണിയില്ലാതെ ഓടുന്ന തൊമ്മിയില്ലെന്നും എൻഎസ്ഡി; നാടകം പൂർണതയിൽ എത്തുന്നത് തൊമ്മി നഗ്നനായി ഓടിക്കളയുമ്പോഴാണെന്ന് സംവിധായകൻ; സുവീരന്റെ 'ഭാസ്‌ക്കര പട്ടേലറും തൊമ്മിയും' വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കലാ സൃഷ്ടികളിൽ നഗ്നത എത്രയാവാം എന്നത് ഇപ്പോഴും വിവാദ വിഷയം തന്നെയാണ്. പക്ഷേ ഒരു നാടകത്തിന്റെ ക്ലൈമാക്സിൽ ഒരു പുരുഷ കഥാപാത്രം മിന്നായംപോലെ ഓടി മായുമ്പോൾ നഗ്നനായിപ്പോവുന്നത് നഗ്നതാ പ്രദർശനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ പറ്റുമോ എന്നതാണ് ചോദ്യം. സക്കറിയയുടെ വിഖ്യാത കഥാപാത്രങ്ങളായ ഭാസ്‌കര പട്ടേലരും തൊമ്മിയും നാടകമായി തട്ടിലേറിയപ്പോൾ അതിലെ നഗ്നതാ പ്രദർശനത്തിന് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സംവിധായകൻ സൂവീരനിൽനിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. വിധേയൻ എന്ന സിനിമയിലൂടെ മലയാളിക്ക് ഏറെ പരിചിതമായ കഥാപാത്രങ്ങളാണ് ഭാസ്‌കര പട്ടേലറും തൊമ്മിയും. 1988ൽ സക്കറിയ എഴുതിയ 'ഭാസ്‌കര പട്ടേലറും എന്റെ ജീവിതവും' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ വിധേയൻ സംവിധാനം ചെയ്യുന്നത്. 32 വർഷത്തിനിപ്പുറം ഭാസ്‌കര പട്ടേലരും തൊമ്മിയും വീണ്ടും വിവാദമാവുകയാണ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്.

പ്രമുഖ നാടക- സിനിമാ സംവിധായകൻ സുവീരനാണ് 'ഭാസ്‌കര പട്ടേലറും തൊമ്മിയുടെ ജീവിതവും' എന്ന പേരിൽ സക്കറിയയുടെ നോവൽ നാടകമാക്കുന്നത്. ഫെബ്രുവരി 12ന് പോണ്ടിച്ചേരിയിൽ നടന്ന അന്താരാഷ്ട്ര തിയേറ്റർ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. നാടകത്തിന്റെ വീഡിയോ പകർപ്പടക്കം നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയ്ക്ക് (എൻഎസ്ഡി) കൈമാറിയ ശേഷമാണ് പ്രദർശനാനുമതി നേടുന്നത്. എന്നാൽ പ്രദർശനത്തിന് ശേഷം എൻഎസ്ഡി നിലപാട് മാറ്റി. നാടകത്തിലെ നഗ്നതയുണ്ട് അത് അനുവദിക്കാനാവില്ല എന്നായി എൻഎസ്ഡിയുടെ നിലപാട്. ഇതുസംബന്ധിച്ച് സംവിധായകനോട് വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോൾ.

'നിയമപ്രകാരം പൊതു ഇടങ്ങളിൽ നഗ്നതാ പ്രദർശനവും അശ്ലീലവും അനുവദിക്കാനാവില്ല. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ നൽകിയ ഡിവിഡിയിൽ ഈ പറയുന്ന നഗ്ന രംഗങ്ങളില്ല'- ഫെബ്രുവരി പതിനേഴാം തീയതി എൻഎസ്ഡി എഴുതിയ കത്തിൽ പറയുന്നു. സംവിധായകൻ കരാർ ലംഘിച്ചുവെന്ന് ആരോപിക്കുന്ന എൻഎസ്ഡി സുവീരനോട് ഇതുസംബന്ധിച്ച വിശദീകരണവും തേടി. എന്നാൽ എൻഎസ്ഡിക്ക് നൽകിയ ഡിവിഡിയിൽ നഗ്‌ന രംഗങ്ങളുണ്ടായിരുന്നില്ല എന്ന വാദത്തെ സുവീരൻ നിഷേധിച്ചു. എൻഎസ്ഡിയുടെ വാദം അസംബന്ധമാണെന്നാണ് സംവിധായകൻ പറയുന്നു. കലയെ പബ്ലിക്ക് പ്ലേസ് എന്നതിലേക്ക് കൊണ്ടുവരുന്നതിനേയും എൻഎസ്ഡിയിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ സുവീരൻ എതിർത്തു.

'നഗ്നത ഒരു നാടകത്തിന്റെ അനുഭവം വർദ്ധിപ്പിക്കുന്നുണ്ടെങ്കിൽ അത് പൊതുസ്ഥലത്ത് പോലും ചെയ്യാം എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത്. എന്നാൽ ഈ നാടകം ഇപ്പോൾ കാണിച്ചത് പോണ്ടിച്ചേരിയിലെ ഒരു ക്ലോസ്ഡ് ഓഡിറ്റോറിയത്തിലാണ്. അവിടെ ഉണ്ടായിരുന്നത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രവും,-' സുവീരൻ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.ഭാസ്‌കര പട്ടേലരും തൊമ്മിയും എന്ന നാടകത്തിൽ തൊമ്മി ധരിച്ചിരിക്കുന്നത് കീറത്തുണിയാണ്. മിക്കവാറും എല്ലായിടത്തും അത് അഴിഞ്ഞുകൊണ്ടിരിക്കുകയോ നഗ്നത ദൃശ്യമാവുകയോ ചെയ്യുന്നുണ്ട്. ഇതിന്റെ പരിപൂർണതയിലെത്തുന്നത് അവസാന രംഗത്ത് തൊമ്മി നഗ്നനായി ഓടിക്കളയുമ്പോഴാണെന്ന് സുവീരൻ പറഞ്ഞു. അക്കാദമിക്കായി തന്നെ ഏറെ പരീക്ഷണ സ്വഭാവമുള്ള നാടകങ്ങൾ പ്രോത്സാഹിപ്പിച്ച പാരമ്പര്യമുള്ള സ്ഥാപനമാണ് എൻഎസ്ഡി,' തനിക്ക് എൻഎസ്ഡിയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് നായകൻ നഗ്നനായി അഭിനയിച്ച നാടകത്തിനാണെന്നും സുവീരൻ പറഞ്ഞു.

മുപ്പതിൽപരം നാടകങ്ങളുടെ രചയിതാവും നാല് ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനുമാണ് സുവീരൻ. ബ്യാരി എന്ന സിനിമയിലൂടെ അദ്ദേഹത്തിന് ദേശീയ തലത്തിലും അംഗീകാരം കിട്ടി. നാടകത്തിന് നാലുതവണ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള അഴിയൂരിലാണ് ജനനം.ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ചക്രം' സംഗീത നാടക അക്കാദമി അവാർഡ് നേടിയ അഗ്‌നിയും വർഷവും സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' തുടങ്ങിയവയാണ് സുവീരന്റെ പ്രധാന നാടകങ്ങൾ. 'മേരിയും ലോറൻസും', ക്രോസസ്, സൗണ്ട്‌മെഷീൻ തുടങ്ങിയ നിരവധി ഹ്രസ്വസിനിമകൾ ചെയ്തു. ഉദയനാണ് താരത്തിൽ സഹകരിച്ചു; കഥ പറയുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP