Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് ഓഫീസർ വെടിയേറ്റു മരിച്ചു. വാടകക്കാരനും കൊല്ലപ്പെട്ടു

ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് ഓഫീസർ വെടിയേറ്റു മരിച്ചു. വാടകക്കാരനും കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

സംറ്റർകൗണ്ടി(സൗത്ത് കരോളിന):സൗത്ത് കരോളിന സംറ്റർ കൗണ്ടിയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള എവിക്ൻ നോട്ടീസ് നൽകാനെത്തിയ ഷെറിഫ് ഡപ്യൂട്ടി ക്യാപ്റ്റൻ ആൻഡ്രൂ ഗില്ലറ്റ് (37) വാടകക്കാരന്റെ വെടിയേറ്റു മരിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. വെടിവെച്ചു എന്ന് പറയപ്പെടുന്ന പ്രതി ടെറി ഹേസ്റ്റി (51)യും പിന്നീട് വെടിയേറ്റു കൊല്ലപ്പെട്ടു.

വെടിയുണ്ട ഏൽക്കാതിരിക്കുന്നതിനുള്ള വെസ്റ്റ് ധരിച്ചിട്ടും വെടിയുണ്ടയിൽ നിന്നും രക്ഷപ്പെടാൻ ഗില്ലറ്റിനായില്ലെന്ന് കുടുംബാംഗം ഡെന്നീസ് പറഞ്ഞു.
12 വർഷമായി എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ഗിലറ്റ് 2013 ലാണ് സംറ്റർ കൗണ്ടി ഷെറിഫായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യയും മക്കളുമുണ്ട്. യു.എസ്. ഹൈവെ 521 ലാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട ഇരുവരുടെയും മൃതദ്ദേഹം ഓട്ടോപ്സിക്കായി സൂക്ഷിച്ചിരിക്കയാണ്.കൊല്ലപ്പെട്ട സഹപ്രവർത്തകനോടുള്ള ആദരസൂചകമായി യൂണിഫോം ധരിച്ച നിരവധി ഡപ്യൂട്ടികൾ റോഡിനിരുവശവും നിരന്നു നിന്നിരുന്ന അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നും പോകുന്നതുവരെയാണ് ഇവരുടെ ലൈൻഅപ് തുടർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP