Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് മണിക്കൂർ ചോദ്യംചെയ്യലിൽ നൽകിയ മറുപടികൾ വാസ്തവ വിരുദ്ധം: മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസിന്റെ പുതിയ നീക്കം; ഇബ്രാഹിം കുഞ്ഞിനോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ വിജിലൻസ്

മൂന്ന് മണിക്കൂർ ചോദ്യംചെയ്യലിൽ നൽകിയ മറുപടികൾ വാസ്തവ വിരുദ്ധം: മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസിന്റെ പുതിയ നീക്കം; ഇബ്രാഹിം കുഞ്ഞിനോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. നേരത്തേ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‌സിന്റെ നടപടി. ശനിയാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുക. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഇത് മൂന്നാം തവണയാണ് വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15ന് തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാൽ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ ഇബ്രാഹിം കുഞ്ഞിനായില്ലെന്നാണ് വിവരം. വാസ്തവിരുദ്ധമായ മൊഴിയാണ് നൽകിയതെന്നും വിജിലൻസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഇത് വരെ ശേഖരിച്ച തെളിവകളും ഇബ്രാഹിംകുഞ്ഞിന്റെ മൊഴികളും താരതമ്യം ചെയ്ത ശേഷമാണ് അടുത്ത ശനിയാഴ്ച വീണ്ടും തിരുവനന്തപുരത്ത് എത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്.

കരാറുകാരനെ സഹായിക്കാൻ പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‌സ് കേസ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സാക്ഷിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയെടുത്തിയിരുന്നു. പിന്നീട് ടി.ഒ സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നത്. നിർമ്മാണത്തിനായി ആർഡിഎക്സ് കമ്പനിക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇബ്രാഹിം കുഞ്ഞിനെതിരേ നടക്കുന്നത്. കമ്പനി എംഡി സുമിത് ഗോയൽ, മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് എന്നിവരുടെ മൊഴികൾ ഇബ്രാഹിം കുഞ്ഞിന് എതിരായിരുന്നു. ഇതിന് പിന്നാലെയാണ് മുന്മന്ത്രിയെ ചോദ്യംചെയ്യാൻ വിജിലൻസ് തീരുമാനിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP