Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ഭീഷണി; ഉംറ തീർത്ഥാടാനം നിർത്തിവച്ച് സൗദി; ടൂറിസ്റ്റുകൾക്കും വിലക്ക്; കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഉംറ തീർത്ഥാടകരെ തിരിച്ചയച്ചു

കൊറോണ ഭീഷണി; ഉംറ തീർത്ഥാടാനം നിർത്തിവച്ച് സൗദി; ടൂറിസ്റ്റുകൾക്കും വിലക്ക്; കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഉംറ തീർത്ഥാടകരെ തിരിച്ചയച്ചു

സ്വന്തം ലേഖകൻ

കൊറോണ ഭീതി ഗൾഫ് രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചതായി സൗദി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.

ഇതിനെതുടർന്ന് ഉംറ യാത്രയ്ക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർത്ഥാടകരെ മടക്കിഅയച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്നത് 3 വിമാനങ്ങളിലായി 400ഓളം ഉംറ തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നത്.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസക്കാർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സൗദിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് നടപടി.മക്കയിലും മദീനയിലും സന്ദർശനം നടത്തുന്നത് താൽക്കാലികമായി വിലക്കികൊണ്ട് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്ത് വിട്ടത്.
ബഹ്‌റൈനിലും കുവൈത്തിലും കൊറോണ സ്ഥിരീകരിച്ചവരിൽ സൗദി സ്വദേശികളുണ്ടായിരുന്നു. ഇറാനിൽ നിന്നും സന്ദർശനം കഴിഞ്ഞ് എത്തിയതായിരുന്നു ഇവർ.

വിദേശത്തുള്ള സൗദികൾക്ക് കൊറോണ ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷമേ സൗദിയിലേക്ക് പ്രവേശിപ്പിക്കൂ. രാജ്യത്തുള്ള സ്വദേശികളോട് കൊറോണയുള്ള രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. സന്ദർശന വിസക്കും ബിസിനസ് വിസക്കും നിലവിൽ വിലക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP