Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസിന്റെ സ്ഥലമാറ്റം കൊളീജിയം ശുപാർശ പ്രകാരം: പതിവ് രീതിയിലുള്ള നടപടികൾക്ക് അനുസരിച്ചാണ് സ്ഥലമാറ്റമെന്ന് മന്ത്രി; സാധാരണ സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്ക്കരിച്ചു; കോൺഗ്രസ് ജുഡീഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നു; രാജ്യം വിലമതിക്കുന്ന സ്ഥാപനങ്ങളെ അവർ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു; ജഡ്ജി എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ്

ജസ്റ്റിസിന്റെ സ്ഥലമാറ്റം കൊളീജിയം ശുപാർശ പ്രകാരം: പതിവ് രീതിയിലുള്ള നടപടികൾക്ക് അനുസരിച്ചാണ് സ്ഥലമാറ്റമെന്ന് മന്ത്രി; സാധാരണ സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്ക്കരിച്ചു; കോൺഗ്രസ് ജുഡീഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നു; രാജ്യം വിലമതിക്കുന്ന സ്ഥാപനങ്ങളെ അവർ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു; ജഡ്ജി എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദത്തിലായ ഡൽഹി ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തിൽ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാർശ ചെയ്തത് പ്രകാരമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നടപടികൾക്കനുസരിച്ച് പതിവ് രീതിയിലാണ് സ്ഥലം മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റിറിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്നതിൽ നിസ്സംഗത കാണിച്ച ഡൽഹി പൊലീസിനെ ജസ്റ്റിസ് മുരളീധർ വിമർശിച്ചിരുന്നു. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു ഇത്. ഇതിന് പിന്നാലെ ബുധനാഴ്ച അർദ്ധരാത്രിയോടെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ കോടതിയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി. സാധാരണ സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു രംഗത്തെത്തി. ഇതിലൂടെ കോൺഗ്രസ് ജുഡീഷ്യറിയോടുള്ള അവരുടെ അനാദരവ് വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ തള്ളി കളഞ്ഞതാണ്. അതുകൊണ്ട് തന്നെ രാജ്യം വിലമതിക്കുന്ന സ്ഥാപനങ്ങളെ അവർ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു' മന്ത്രി പറഞ്ഞു.

മുരളീധറിന്റെ സ്ഥലംമാറ്റത്തെ ജസ്റ്റിസ് ലോയയുമായി ബന്ധപ്പെടുത്തിയ രാഹുൽ ഗാന്ധിക്കെതിരേയും അദ്ദേഹം രംഗത്തെത്തി. ലോയ കേസ് സുപ്രീംകോടതി തീർപ്പാക്കിയതാണ്. വിശദമായ വാദങ്ങൾക്ക് ശേഷമാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. അതിനെ മാനിക്കാത്ത രാഹുൽ ഗാന്ധി സുപ്രീംകോടതിക്കും മുകളിലാണോയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുന്നു. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. അടിയന്തരാവസ്ഥ കാലത്ത് സുപ്രീംകോടതി ജഡ്ജ്മാരെ പോലും നീക്കം ചെയ്തിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം. വിധികൾ അവർക്ക് അനൂകലമാകുമ്പോൾ മാത്രമേ അവർ സന്തോഷിക്കാറുള്ളൂ. അല്ലാത്തപ്പോൾ ആ സ്ഥാപനത്തെ തന്നെ അവർ ചോദ്യം ചെയ്യും' അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായ പാർട്ടിക്ക് വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല. കോടതികൾ, സൈന്യം, സിഎജി, പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്കെല്ലാമെതിരെ ഒരു കുടുംബവും അതിന്റെ കൂട്ടാളികളും പതിവായി ആക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നുവെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം വിവാദമായതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ കൂടി സ്ഥലംമാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ബോംബെ ഹൈക്കോടതി ജഡ്ജി ആ.ർവി.മേറെയെ മെഘാലയ ഹൈക്കോടതിയിലേക്കും കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.ആർ.മലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP