Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ ബാങ്കിന് പിന്നാലെ എസ്‌ബിഐ: എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല; പിൻവലിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി; എടിഎമ്മുകൾ പരിഷ്‌കരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് അധികൃതർ

ഇന്ത്യൻ ബാങ്കിന് പിന്നാലെ എസ്‌ബിഐ: എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല; പിൻവലിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി; എടിഎമ്മുകൾ പരിഷ്‌കരിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല. 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്‌ബിഐ സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് എടിഎമ്മുകളിൽ നിന്ന് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. മാർച്ച് 31ന് മുമ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നാണ് സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.

അതേ സമയം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ 2000 രൂപ നോട്ട് നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കൾക്ക് തടസമില്ല. ഒട്ടുമിക്ക ബാങ്കുകളും 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇന്ത്യൻ ബാങ്ക് അടക്കം പല ബാങ്കുകളിലും ഇത് പ്രാവർത്തികമായിട്ടുമുണ്ട്. 2000തിന് പകരം 200,500 രൂപയുടെ നോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി എടിഎമ്മുകൾ പരിഷ്‌കരിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP