Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിൽവാക്കിയിലെ മോൾസൺ കൂർസ് ബ്രൂയിങ് കമ്പനിയിൽ വെടിവെയ്പ്; അക്രമിയടക്കം ആറ് പേർ കൊല്ലപ്പെട്ടു

മിൽവാക്കിയിലെ മോൾസൺ കൂർസ് ബ്രൂയിങ് കമ്പനിയിൽ വെടിവെയ്പ്; അക്രമിയടക്കം ആറ് പേർ കൊല്ലപ്പെട്ടു

മൊയ്തീൻ പുത്തൻചിറ

വിസ്‌കോൺസിൻ: മിൽവാക്കിയിലെ മോൾസൺ കൂർസ് ബ്രൂയിങ് കമ്പനിയിൽ നടന്ന വെടിവയ്പിൽ തോക്കുധാരി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.51 കാരനായ മിൽവാക്കി സ്വദേശിയായ തോക്കുധാരിയാണ് സ്വയം വെടിവെച്ച് മരിച്ചത്. കൊല്ലപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ പിന്നീട് പുറത്തുവിടുമെന്ന് പൊലീസ് മേധാവി അൽഫോൻസോ മൊറേൽസ് പറഞ്ഞു. വെടിവയ്പിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.

മിൽവാക്കിയിലെ വെസ്റ്റ് സ്റ്റേറ്റ് സ്ട്രീറ്റിലെ 4000 ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കമ്പനിയിൽ നിന്ന് അടുത്തിടെ പിരിച്ചു വിട്ട വ്യക്തിയാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് വെടിവെപ്പ് നടന്നതെന്ന് മിൽവാക്കി പൊലീസ് ട്വീറ്റ് ചെയ്തു.

മിൽവാക്കി നഗരത്തിന് ഇത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തമാണെന്ന് മേയർ ടോം ബാരറ്റ് പറഞ്ഞു. 'നാമെല്ലാവരും ജോലിക്ക് പോകുന്നതുപോലെ ഇന്നും ആ കൊല്ലപ്പെട്ടവരും ജോലിക്ക് പോയി. അവർ തിരിച്ചു വരുന്നതും കാത്ത് അവരുടെ കുടുംബാംഗങ്ങൾ കാത്തിരുന്നു. പക്ഷെ, അവരിനി ഒരിക്കലും തിരിച്ചുവരില്ല,' മേയർ പറഞ്ഞു.സംഭവത്തിൽ പ്രസിഡന്റ് ട്രംപ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഞങ്ങളുടെ പ്ലാന്റിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം. മിൽവാക്കി പൊലീസ് ഡിപ്പാർട്ടുമെന്റുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് മോൾസൺ കൂർസ് ട്വീറ്റ് ചെയ്തു. 'ഞങ്ങളുടെ മുൻഗണന ഞങ്ങളുടെ ജീവനക്കാരാണ്, അവരുടെ സംരക്ഷണത്തിനാണ് മുൻഗണന. പൊലീസുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്,' കമ്പനി വക്താവ് പറഞ്ഞു.

മില്ലർ കൂർസ് ബ്രൂവറിയിലെ വെടിവെയ്പിന്റെ സാഹചര്യത്തോട് പ്രതികരിക്കുകയാണെന്ന് Bureau of Alcohol, Tobacco, Firearms and Explosives അറിയിച്ചു. വൈകുന്നേരം 4: 30 ന് ശേഷം ഭീഷണിയൊന്നും സജീവമല്ലെന്ന് പൊലീസ് പറഞ്ഞു, പക്ഷേ രംഗം ഇപ്പോഴും ശാന്തമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വെടിവയ്പിൽ തോക്കുധാരി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി മിൽവാക്കി ജേണൽ സെന്റിനൽ റിപ്പോർട്ട് ചെയ്തിരുന്നു. മിൽവാക്കി മേയർ ടോം ബാരറ്റ് ഒരു പത്രസമ്മേളനത്തിൽ ഒന്നിലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം 6 മണിക്ക് മുമ്പ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് തോക്കുധാരി ഉൾപ്പടെ ഏഴു പേർ മരിച്ചെന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP