Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്ടിയിൽ സൂക്ഷിക്കാതെ ആ പോക്കറ്റിൽ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താൻ കണ്ടോ എന്ന് ചോദ്യം; പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ് എന്നു മറുപടി നൽകിയപ്പോൾ രാവിലെ ഞാൻ അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്ന് പ്രതികരണം; നീ അപ്പിയിടാൻ പോകുമ്പോൾ മാന്താൻ വരലല്ല എന്റെ പണിയെന്ന് പ്രതികരണം: ഏഷ്യാനെറ്റ് ബിഗ് ബോസിൽ 'അപ്പിയിടൽ' വിവാദം; രജിത് കുമാറിനെതിരെ ജസ്ല മാടശേരി അതിരു വിട്ടോ?

പെട്ടിയിൽ സൂക്ഷിക്കാതെ ആ പോക്കറ്റിൽ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താൻ കണ്ടോ എന്ന് ചോദ്യം; പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ് എന്നു മറുപടി നൽകിയപ്പോൾ രാവിലെ ഞാൻ അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്ന് പ്രതികരണം; നീ അപ്പിയിടാൻ പോകുമ്പോൾ മാന്താൻ വരലല്ല എന്റെ പണിയെന്ന് പ്രതികരണം: ഏഷ്യാനെറ്റ് ബിഗ് ബോസിൽ 'അപ്പിയിടൽ' വിവാദം; രജിത് കുമാറിനെതിരെ ജസ്ല മാടശേരി അതിരു വിട്ടോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ് ബോസിൽ ജസ്ല മാടശേരിയുടെ 'അപ്പിയിടൽ' കമന്റിൽ സോഷ്യൽ മീഡിയയിൽ ചർച്ച. രജിത് കുമാറിനെ കടന്നാക്രമിക്കാൻ ജസ്ല നടത്തിയ പരാമർശം സോഷ്യൽ മീഡിയയിലെ മിന്നും താരമായ ജസ്ലയ്ക്ക് ചേർന്നതാണോ എന്ന സംശയമാണ് ചർച്ചകളിൽ നിറയുന്നത്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിത്യേനയെന്നോണം മത്സരാർഥികൾക്കായി ടാസ്‌കുകൾ സംഘടിപ്പിക്കാറുണ്ട് ബിഗ് ബോസ്. എന്നാൽ അവയിൽ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്ലി ടാസ്‌കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. ഇത്തരത്തിലൊരു ടാസ്‌കിനിടെയായിരുന്നു ജസ്ലയുടെ മോശം പരാമർശം.

ഗെയിമിനു മുന്നെ ഫുക്രു ടാസ്‌ക് ഡ്രസ് ഇട്ടതിനെ അമൃതയും സുജോയും അടക്കമുള്ളവർ ചോദ്യം ചെയ്തപ്പോൾ ഇട്ടിരുന്ന നിക്കർ ഊരി ജസ്ലയ്ക്ക് ഫുക്രു എറിഞ്ഞു കൊടുത്തു. ആ ഡ്രസിന്റെ പോക്കറ്റിൽ നിന്നും നേരത്തെ ഫുക്രു ശേഖരിച്ച ഡയമണ്ട്സ് ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇതു ബോക്സിലേക്ക് വയ്ക്കുവാൻ ജസ്ല പുറത്തെടുത്തത് രജിത് കുമാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു.

പെട്ടിയിൽ സൂക്ഷിക്കാതെ ആ പോക്കറ്റിൽ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താൻ കണ്ടോ ആ ഡയമണ്ട്.. എന്നായിരുന്നു ജസ്ല ചോദിച്ചത്. പിന്നെ ആ കയ്യിൽ ഇരിക്കുന്ന പൊതി എന്താണെന്നും ആ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞിരിക്കുന്നത് ഡയമണ്ട്സാണെന്നും രജിത് കുമാർ തറപ്പിച്ചു പറഞ്ഞു. ബിഗ്ബോസ് ലോക്കറിൽ വയ്ക്കാൻ പറഞ്ഞ ഡയമണ്ട്സ് കയ്യിൽ കൊണ്ടു നടക്കുകയാണ് എന്നും രജിത് കുമാർ പറഞ്ഞപ്പോൾ ഉടൻ തന്നെ കയ്യിലിരുന്ന പൊതി ബോക്സിലേക്ക് വച്ച ശേഷം ഞാൻ മുണുങ്ങി.. വാ.. കയ്യിട്ട് എടുക്ക്... കയ്യിട്ട് എടുക്ക്... എന്നു പറഞ്ഞു കൊണ്ട് ജസ്ല രജിത് കുമാറിനു നേരെ ചെല്ലുകയായിരുന്നു.

ആ പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ്.. എന്നു രജിത് കുമാർ മറുപടി നൽകിയപ്പോൾ രാവിലെ ഞാൻ അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്നായിരുന്നു ജസ്ലയുടെ വാക്കുകൾ. നീ അപ്പിയിടാൻ പോകുമ്പോൾ മാന്താൻ വരലല്ല എന്റെ പണി.. എന്നു രജിത് കുമാർ മറുപടി നൽകി. എന്തു ഭാഷയാണ് ജസ്ലാ ഉപയോഗിക്കുന്നത് എന്ന് അമൃത ചോദിക്കുകയും ചെയ്യുന്നുണ്ട്.

ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്ലി ടാസ്‌കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. വാറും വാശിയും കൂടുതൽ ഉണ്ടാകുന്ന വീക്ക്ലി ടാസ്‌കുകളിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവരാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റൻസി ടാസ്‌കിലും മത്സരിക്കുക. എന്നാൽ ഇനിയങ്ങോട്ടുള്ള വീക്ക്ലി ടാസ്‌കുകളിൽ ഒരു പ്രത്യേകതയുണ്ട്. ലക്ഷ്വറി ബജറ്റിനൊപ്പം വ്യക്തിഗതമായ പോയന്റുകളും ഈയാഴ്ച മുതൽ ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകും. ഈ വാരം മുതൽ പന്ത്രണ്ടാം ആഴ്ച വരെയുള്ള വീക്ക്ലി ടാസ്‌കുകളിൽ ഏറ്റവുമധികം പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ബിഗ് ബോസിന്റെ വാഗ്ദാനം. അതിനാൽ വീശി കൂടിയതായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌ക്.

ആക്ടിവിറ്റി ഏരിയ ഒരു സ്വർണ്ണ ഖനി ആക്കിക്കൊണ്ടായിരുന്നു ബിഗ് ബോസിന്റെ ടാസ്‌ക്. ബസർ അടിക്കുമ്പോൾ ഓടിച്ചെന്ന് ആക്ടിവിറ്റി ഏരിയയിലേക്കുള്ള വാതിലിൽ ആദ്യം തൊടുന്ന രണ്ട് പേർക്ക് 'ഖനി'യിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന 'സ്വർണ്ണ'വും 'രത്നങ്ങളും' എടുക്കാമായിരുന്നു. ഒരാൾക്ക് മത്സരത്തിൽ എത്രതവണ വേണമെങ്കിലും പങ്കെടുക്കാമായിരുന്നു. സുജോ എല്ലാത്തവണയും പ്രവേശനം നേടിയപ്പോൾ സൂരജും ഷാജിയും അമൃത-അഭിരാമി സഹോദരിമാരും ഓരോ തവണ മാത്രം പ്രവേശനം നേടി. സുജോയുടെ സ്വർണം സൂക്ഷിച്ച വകയിൽ രജിത്തിനും രഘുവിനും സുജോ താൻ നേടിയതിൽ അൽപം പങ്കുവെക്കുകയും ചെയ്തു.

എന്നാൽ അവസാനറൗണ്ടിൽ നിശ്ചിതസമയത്തേക്ക് ഓരോ മത്സരാർഥിക്കും ബിഗ് ബോസ് അവസരം നൽകി. ഇതനുസരിച്ച് കൺഫെഷൻ മുറിയിലെത്തി ഓരോരുത്തരും തങ്ങൾക്ക് ലഭിച്ച സ്വർണ്ണവും രത്നങ്ങളും ഹാജരാക്കി. ഇതനുസരിച്ച് ഏറ്റവുമധികം പോയിന്റുകൾ നേടിയത് സുജോ ആണ്. ഏറ്റവും കുറവ് പോയിന്റുകൾ നേടിയത് പാഷാണം ഷാജിയും. സ്വർണം 100 ഗ്രാമിന് 10 പോയിന്റുകളും രത്നം ഒന്നിന് പത്ത് പോയിന്റുകളുമാണ് ബിഗ് ബോസ് നിശ്ചയിച്ചിരുന്ന വില. ഈ ടാസ്‌കിനിടെയാണ് രജിത് കുമാറിനെ ജസ്ല കടന്നാക്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP