എല്ലാ കണ്ണുകളും ആ പഴയ വിവാഹ മോചന കോടതി മുറിയിലേക്ക്.....; മഞ്ജു വാര്യരും ദിലീപും വീണ്ടും ഒരുമിച്ച് ആ കോർട്ട് ഹാളിലെത്തുമോ എന്ന ആകാംഷയിൽ മലയാളികളുടെ കാത്തിരിപ്പ്; നടിയെ ആക്രമിച്ച കേസിൽ ഇന്ന് മൊഴി നൽകുന്നതിൽ നിന്നും മഞ്ജു അവധിയെടുക്കുമെന്നും റിപ്പോർട്ട്; മനസ്സിലുള്ളത് പരസ്യമാക്കാതെ ആവേശം നിറച്ച് ലേഡി സൂപ്പർ സ്റ്റാറും; ദിലീപേട്ടന് വേണ്ടി മൊഴികൾ സിനിമാക്കാർ മാറ്റുമോ എന്ന ചർച്ചയും സജീവം; നടിയെ ആക്രമിച്ച വിചാരണ കോടതിയിലേക്ക് താര നക്ഷത്രങ്ങൾ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രധാന സാക്ഷികളായ സിനിമാരംഗത്തെ പ്രമുഖരുടെ സാക്ഷിവിസ്താരം ഇന്ന തുടങ്ങും. മഞ്ജു വാര്യർ, നടൻ സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ വിസ്താരമാണ് ഇന്നു നിശ്ചയിച്ചിട്ടുള്ളതെങ്കിലും മഞ്ജു വാര്യർ ഹാജരാകാനിടയില്ലെന്നാണു റിപ്പോർട്ട്. മഞ്ജു നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുമെന്നാണു പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇതിനിടെയാണ് മഞ്ജു വിട്ടു നിൽക്കുമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ബാക്കിയെല്ലാ സിനിമാക്കാരും മൊഴി നൽകിയ ശേഷം കോടതിയിൽ എത്താനാണ് മഞ്ജുവിന്റെ നീക്കമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾക്ക് മഞ്ജു തയ്യാറായിട്ടില്ല.
നാളെ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരും മറ്റന്നാൾ സംവിധായകൻ ശ്രീകുമാർ മേനോനും മാർച്ച് നാലിനു റിമി ടോമയും മൊഴി നൽകാനെത്തും. കുഞ്ചാക്കോ ബോബനും നാളെ എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സിനിമാക്കാർ കേസിൽ കൂറുമാറുന്നുണ്ടോ എന്ന് നാളെ മുതൽ വ്യക്തമായി തുടങ്ങും. അതുകൊണ്ടായാൽ കേസിൽ ദിലീപിന് അനുകൂലമായി വിധിയുണ്ടാകാനാണ് സാധ്യത. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സിനിമാക്കാരുടെ മൊഴി നിർണ്ണായകമാണ്.
ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ. ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ടുപോയത്. പിന്നീട് ദിലീപും കേസിൽ പ്രതിയായി. ഈ സാഹചര്യത്തിൽ സിനിമാക്കാരുടെ മൊഴി നിർണായകമാണ്. പൾസർ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. ദൃശ്യങ്ങൾ തെളിവായുള്ളതാണ് ഇതിന് കാരണം. ഇന്നലെ 13 പേരുടെ വിസ്താരമാണു നടന്നത്. നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാൾ, ഫോൺ വാങ്ങിക്കൊടുത്തയാൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
താരങ്ങളിൽ പലരും നേരത്തെ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവർ ഇതേ മൊഴി ആവർത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. പിന്നീട് മാസങ്ങൾക്ക് ശേഷം പൾസർ സുനിയും ദിലീപിനെ കേസിലേക്ക് കൊണ്ടു വരുന്ന മൊഴി നൽകുകയായിരുന്നു.
2017 ഫെബ്രുവരി 17-നാണു പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ ആക്രമിച് കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തിൽ നിർണ്ണായകമാണ്. രഹസ്യവിചാരണയാണ് ഈ കേസിൽ നടക്കുന്നത്. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിലെത്തി. 27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുൻ ഭർത്താവിനെതിരായ കേസിൽ സാക്ഷിയായി മഞ്ജു ഇതേ കോടതിയിൽ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്. ഇതേ കോടതി മുറിയുടെ പ്രതിക്കൂട്ടിലാണ് ദിലീപും നിൽക്കുന്നത്.
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. എന്നാൽ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തിൽ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാൽ പോലും കേസിൽ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിൽ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവർ ഏറെയാണ്. എന്നാൽ ഇരയ്ക്കൊപ്പമാണ് താനെന്ന് തന്നെയാണ് മഞ്ജു ഇപ്പോഴു പറയുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യർ മൊഴി നൽകിയിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നുവെന്നും സമ്മതിക്കുന്നു.
ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും മഞ്ജു ദിലീപിനെതിരെ മൊഴി നൽകിയിട്ടുണ്ട്.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നുവെന്നും മഞ്ജു പൊലീസിന് മൊഴി നൽകിയിരുന്നു.
Stories you may Like
- സൗഹൃദത്തിന്റെ ആഴം പറഞ്ഞ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജുവാര്യർ
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്