Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി പ്രവർത്തകരുടെ കൈയിൽനിന്നു സിഎഎ അനുകൂല ലഘുലേഘ വാങ്ങുന്ന കലക്ടർ! അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിവാദമോ കല്ലേറിലെ പ്രതികാര കാരണം? ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിലും സംശയം ഏറെ; അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിയിലെ കല്ലേറിന് കാരണം കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്; വയനാട് കളക്ടറെ ആക്രമിച്ചതിന് പിന്നിൽ മദ്യപാനികളെന്ന തിയറിയും സജീവം

ബിജെപി പ്രവർത്തകരുടെ കൈയിൽനിന്നു സിഎഎ അനുകൂല ലഘുലേഘ വാങ്ങുന്ന കലക്ടർ! അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയ ചർച്ച ചെയ്ത വിവാദമോ കല്ലേറിലെ പ്രതികാര കാരണം? ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിലും സംശയം ഏറെ; അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിയിലെ കല്ലേറിന് കാരണം കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്; വയനാട് കളക്ടറെ ആക്രമിച്ചതിന് പിന്നിൽ മദ്യപാനികളെന്ന തിയറിയും സജീവം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കളക്ടർ ഡോ അദീല അബ്ദുല്ലയുടെ വീട്ടിന് നേരെയുണ്ടായ കല്ലേറിന്റെ കാരണം പോലും കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ കളക്ടറുടെ വീട് അതീവ സുരക്ഷ മേഖലയിലാണുള്ളത്. ഇവിടെയാണ് പാതിരാത്രിയിൽ അജ്ഞാതർ രണ്ടു തവണ കല്ലേറ് നടത്തി മടങ്ങിയത്. കല്ലേറ് നടക്കുമ്പോൾ കലക്ടർ ഡോ. അദീല അബ്ദുല്ലയും 3 കുട്ടികളും 2 ജോലിക്കാരും വീട്ടിലുണ്ടായിരുന്നു. കല്ലെറിഞ്ഞവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും ചെയ്തു.

വൈത്തിരി വെടിവയ്പിൽ മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ വാർഷികം മാർച്ച് 6നാണ്. ജലീലിന്റെ ചോരയ്ക്കു പകരം വീട്ടുമെന്ന് സിപിഐ(മാവോയിസ്റ്റ്) പലതവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ ആദിലയോട് ഇവർക്ക് പ്രതികാരം തോന്നേണ്ട സാഹചര്യമൊന്നുമില്ല. വ്യക്തിപരമായ പ്രതികാരം തീർക്കലിന്റെ സ്വഭാവമാണ് അക്രമത്തിനുള്ളത്. റോഡിലൂടെ നടന്നുപോയ സാമൂഹികവിരുദ്ധരോ മദ്യപാനികളോ കല്ലെടുത്തെറിഞ്ഞതാവാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്.

സായുധരായ 4 പൊലീസ് ഉദ്യോഗസ്ഥരാണ് കളക്ടറുടെ രണ്ടു വസതികളിലും സുരക്ഷാചുമതലയിലുള്ളത്. കൂടാതെ കലക്ടർക്കൊപ്പം എപ്പോഴും ഗൺമാനും സുരക്ഷാ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരാരും അക്രമികളെ കണ്ടിട്ടില്ല. രാഷ്ട്രീയ പ്രചാരണത്തിനെത്തിയ ബിജെപി പ്രവർത്തകരുടെ കൈയിൽനിന്നു കലക്ടർ സിഎഎ അനുകൂല ലഘുലേഘ വാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിനു തിരികൊളുത്തിയിരുന്നു. കലക്ടറുടെ നടപടിയെ അനുകൂലിച്ചും എതിർത്തും പ്രചാരണങ്ങളുണ്ടായി. ഇതിലുള്ള പ്രതികാരമാകാം കല്ലേറെന്ന വിലയിരുത്തലിലാണ് പൊലീസ്.

ക്യാംപ് ഓഫിസിന്റെ കവാടത്തിലോ മുൻവശത്തോ നിരീക്ഷണക്യാമറകൾ ഇല്ല. വീടിന്റെ വരാന്തയിൽ 2 ക്യാമറകൾ ഉണ്ടെങ്കിലും ഇവയിലൈാന്നും ദൃശ്യങ്ങൾ പതിഞ്ഞിട്ടുമില്ല. തൊട്ടടുത്തുള്ള ഫയർ സ്റ്റേഷൻ, പെട്രോൾ പമ്പ് എന്നിവയിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കല്ലേറുണ്ടായ സാഹചര്യത്തിൽ കലക്ടറുടെ ക്യാംപ് ഓഫിസിനു പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. പിന്നീടാണ് ഉരാളുങ്കലുമായി ഉരസുന്നത്. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയിൽ കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടന്നിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ ഒറ്റ ടെൻഡറിൽ കരാർ നൽകണമെന്ന ചീഫ്‌സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം പുതിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സിഇഒ അദീല അബ്ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു. ഇങ്ങനെ ഊരാളുങ്കലിന്റെ കള്ളക്കളികൾ കണ്ടെത്തിയത് അദിലായിരുന്നു. ഇത് ചർച്ചയായതോടെ സർക്കാരിന്റെ കണ്ണിലെ കരടായി അദില മാറി.

ടെൻഡറില്ലാതെ സൊസൈറ്റിക്ക് 60 കോടിയുടെ നിർമ്മാണ കരാർ നൽകാൻ ഉന്നതസമ്മർദ്ദം ഉദ്യോഗസ്ഥർക്കുമേൽ ഉണ്ടായി. ഫെബ്രുവരിയിൽ വിളിച്ച ടെൻഡറുകളിൽ ഉയർന്ന യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനാൽ പങ്കാളിത്തം കുറവായിരുന്നു. എന്നാൽ ഒറ്റ ടെൻഡർ അടിസ്ഥാനത്തിൽ മലപ്പുറത്തെ 6 കോടിയുടെ നിർമ്മാണം സൊസൈറ്റിക്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം നിർദ്ദേശം നൽകി. ഭാവിയിൽ നിയമനടപടി നേരിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിനു സമർപ്പിച്ച കുറിപ്പിൽ ഒറ്റ ടെൻഡർ നടപടിയിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് ഡോ. ബി. അശോകിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ആദീല അബ്ദുള്ളയുടെ ദീർഘകാല അവധിയുമെത്തിയത്. ഇതോടെ ലൈഫ് മിഷനിൽ അഴിമതിയുടെ സാധ്യത പോലും ചർച്ചയായി. പിന്നീട് ആലപ്പുഴയിൽ കളക്ടറായി. അവിടെ നിന്നാണ് വയനാട്ടിൽ എത്തുന്നത്.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു. തിരൂർ റവന്യുഡിവഷന്റെ ചുമതലയായിരുന്നു അദീലക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP