Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിക്ഷ എടുത്ത് വ്യത്യസ്ത പ്രതിഷധം നടത്തി നാച്യുറോപ്പതി യോഗ ഗ്രാജുവേറ്റ്‌സ്; ആദ്യം കൈ നീട്ടിയത് എംഎൽെയ്ക്ക് നേരെ: ഒടുവിൽ സെക്രട്ടേറിയറ്റ് നടയിൽ ശീർഷാസനവും

ഭിക്ഷ എടുത്ത് വ്യത്യസ്ത പ്രതിഷധം നടത്തി നാച്യുറോപ്പതി യോഗ ഗ്രാജുവേറ്റ്‌സ്; ആദ്യം കൈ നീട്ടിയത് എംഎൽെയ്ക്ക് നേരെ: ഒടുവിൽ സെക്രട്ടേറിയറ്റ് നടയിൽ ശീർഷാസനവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭിക്ഷ എടുത്ത് വ്യത്യസ്ത പ്രതിഷധം നടത്തി നാച്യുറോപ്പതി യോഗ ഗ്രാജുവേറ്റ്‌സ് ശ്രദ്ധ നേടി. ഇന്നലെ രാവിലെ 11നു സെക്രട്ടേറിയറ്റു നടയിലായിരുന്നു സംഭവം. പ്രതിഷേധ സൂചകമായി പ്ലക്കാർഡും പിടിച്ചു എം.ജി റോഡിലൂടെ ഭിക്ഷ തേടിയ സമരക്കാർ ആദ്യം കൈ നീട്ടിയത് സി ദിവാകരൻ എംഎൽഎയ്ക്ക് നേരെയായിരുന്നു. കാർ നിർത്തി ആവശ്യം ചോദിച്ചറിഞ്ഞ എംഎൽഎ നല്ലൊരു തുക സംഭാവനയും നൽകി.

യോഗ പ്രകൃതി ചികിത്സാ വിഭാഗത്തെ എൻസിഐ എസ്എം ബില്ലിൽ നിന്നു ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാച്യുറോപ്പതി യോഗ ഗ്രാജുവേറ്റ്‌സ് മെഡിക്കൽ അസോസിയേഷൻ കേരളഘടകം നടത്തിയ മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു ഭിക്ഷ തേടി പ്രതിഷേധം. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റു നടയിൽ ഇവർ ശീർഷാസനവും അവതരിപ്പിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിൽ യോഗ പ്രകൃതി ചികിത്സാ വിഭാഗത്തിനു അർഹമായ സ്ഥാനം നൽകുക, യോഗ പ്രകൃതി ചികിത്സാ വികസനത്തിൽ സർക്കാരിനു മാർഗ രേഖകൾ സമർപ്പിക്കുന്നതിനു ഈ വിഭാഗത്തിൽ നിന്നു നോഡൽ ഓഫിസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP