Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിടിക്കപ്പെട്ടാൽ സ്വയം തീർക്കാൻ വീട്ടിൽ കരുതിയത് സയനൈയ്ഡ്; സംശയത്തിന് ഇട നൽകാതെ നീങ്ങിയപ്പോൾ സീരിയൽ കൊലയിലെ ചുരുൾ അഴിഞ്ഞു; കസ്റ്റഡിയിൽ പ്രകടിപ്പിച്ചത് മാനസിക പ്രശ്‌നങ്ങൾ; ആത്മഹത്യ ഒഴിവാക്കാൻ കൗൺസിലിംഗും കൊടുത്തു; 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രതിക്ക് കുപ്പിച്ചില്ല് കിട്ടിയത് കേട്ട് ഞെട്ടി ഉന്നത ജയിൽ അധികൃതർ; ജോലി ചെയ്യാൻ പോലും പുറത്തിറങ്ങാത്ത പ്രതിക്ക് എങ്ങനെ കൈമുറിക്കാൻ ആയുധം കിട്ടി? ജോളിയുടെ ആത്മഹത്യാ ശ്രമം ചർച്ചയാക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങൾ

പിടിക്കപ്പെട്ടാൽ സ്വയം തീർക്കാൻ വീട്ടിൽ കരുതിയത് സയനൈയ്ഡ്; സംശയത്തിന് ഇട നൽകാതെ നീങ്ങിയപ്പോൾ സീരിയൽ കൊലയിലെ ചുരുൾ അഴിഞ്ഞു; കസ്റ്റഡിയിൽ പ്രകടിപ്പിച്ചത് മാനസിക പ്രശ്‌നങ്ങൾ; ആത്മഹത്യ ഒഴിവാക്കാൻ കൗൺസിലിംഗും കൊടുത്തു; 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രതിക്ക് കുപ്പിച്ചില്ല് കിട്ടിയത് കേട്ട് ഞെട്ടി ഉന്നത ജയിൽ അധികൃതർ; ജോലി ചെയ്യാൻ പോലും പുറത്തിറങ്ങാത്ത പ്രതിക്ക് എങ്ങനെ കൈമുറിക്കാൻ ആയുധം കിട്ടി? ജോളിയുടെ ആത്മഹത്യാ ശ്രമം ചർച്ചയാക്കുന്നതും സുരക്ഷാ പ്രശ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളിയുടെ ആത്മഹത്യാശ്രമം കേട്ട് ഞെട്ടി ഉന്നത പൊലീസ്-ജയിൽ ഉദ്യോഗസ്ഥർ. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുപ്പി ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് വിവരം. പുലർച്ചെ നാലരയോടെയാണ് സംഭവം. 

ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളിൽ ജോളിക്ക് കുപ്പി ചില്ല് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ജോളിക്ക് കുപ്പി ചില്ല് എങ്ങനെ കിട്ടിയെന്നത് പൊലീസ് അന്വേഷണ വിധേയമാക്കും. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന ജോളിക്ക് ജയിലിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാം വെറുതെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ആത്മഹത്യാ ശ്രമം. ജോളിയെ ജയിലിനുള്ളിൽ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ എങ്ങനെ കുപ്പിചില്ല് ജോളിക്ക് കിട്ടിയെന്നത് ദുരൂഹമാണ്.

ജോളിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിൽ നിന്നും മുമ്പും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത വയറുവേദനയും ഉയർന്ന രക്തസമ്മർദ്ദവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. അന്നും ഇവർ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഇവർക്ക് ജയിലിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി. ഇരട്ട വ്യക്തിത്വം പ്രകടിപ്പിക്കുന്ന വ്യക്തിയായതിനാൽ ജോളി മുഴുവൻ സമയവും ജയിൽ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പതിയെ ഇതെല്ലാം മാറ്റി. ജയിൽ സാഹചര്യവുമായി ജോളി ഇഴുകി ചേർന്നുവെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം എത്തുന്നത്. കൃത്യസമയത്ത് ജയിൽ അധികൃതർ കണ്ടതു കൊണ്ട് മാത്രം അപകടം ഒഴിവായി. ഇല്ലെങ്കിൽ പൊലീസിനും ജയിൽ അധികൃതർക്കും വലിയ തലവേദനയായി മാറുമായിരുന്നു ഈ സംഭവം.

പിടിക്കപ്പെട്ടാൽ താൻ സയനൈഡ് കഴിച്ച് മരിക്കാൻ തിരുമാനിച്ചിരുന്നുവെന്ന് ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച് നിൽക്കാൻ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകൾ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകൾ എല്ലാം തനിക്കെതിരാണെന്ന് അയൽവാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാൽ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്. ഗത്യന്തരം ഇല്ലാതെ വന്നാൽ കൈയിൽ കരുതിയിരുന്ന സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസിൽ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം അന്ന് ആത്മഹത്യ ചെയ്യാൻ കഴിയാതെ പോയി.

എന്നെങ്കിലും പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ചുതന്നെ ആത്മഹത്യ ചെയ്യാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ദുരൂഹമാരണങ്ങൾ നടന്ന പൊന്നാമറ്റം വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ സയനൈഡ് കണ്ടെത്തിയിരുന്നു. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണു സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നൽകിയത്. സയനൈഡ് കഴിച്ചാൽ സെക്കന്റുകൾക്കുള്ളിൽ മരണം സംഭവിക്കാമെന്ന് അറിയാമായിരുന്ന ജോളി, താൻ പിടിയിലായാൽ തുടർന്നുണ്ടാകാവുന്ന ക്ലേശകരമായ ചോദ്യംചെയ്യലും തെളിവെടുപ്പും ഭയപ്പെട്ടിരുന്നുവെന്നും അന്ന് വ്യക്തമായിരുന്നു. ഇതെല്ലാം പരിഗണിച്ച് ജോളിക്ക് ജയിലിനുള്ളിൽ കൗൺസിലിംഗും നൽകി. എന്നാൽ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ ശ്രമം.

ആദ്യ ഭർത്താവ് റോയ് തോമസ് കൊലപാതക കേസിൽ ഏത് വിധേനയും ജോളിക്ക് ജാമ്യം വാങ്ങിക്കൊടുക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ആളൂർ വക്കീൽ കോടതിയിൽ വാദിച്ചത്. സാധാരണക്കാരിയും പാവവുമായ' ജോളിക്ക് ജാമ്യംകൊടുക്കണമേയെന്ന് പതിവ് ശൈലിയെല്ലാം മാറ്റിവെച്ച് സമാധാനപൂർവ്വം കോടതിയോട് അപേക്ഷിച്ചു. ആളൂരിന്റെ വാദം കഴിഞ്ഞയുടൻ പ്രോസിക്യൂഷൻ എം.കെ ഉണ്ണിക്കൃഷ്ണൻ എഴുന്നേറ്റ് പ്രധാന പോയിന്റായി പറഞ്ഞത് ജാമ്യം കൊടുത്താൽ ജോളി ആത്മഹത്യ ചെയ്യാൻ വരെ സാധ്യതയുണ്ടന്നാണ്. അടുത്ത ബന്ധുക്കളായ 20 സാക്ഷികളെയും അപായപ്പെടുത്താനുള്ള സാധ്യതയും കോടതി കാണാതിരിക്കരുതെന്ന് വാദിച്ചു.

ഈ സമയത്ത് ആളൂർ എഴുന്നേറ്റ് കോടതിയോട് 'she is bold lady' എന്ന് വിളിച്ച് പറഞ്ഞു. അത് കേട്ട് ചിരി തുടങ്ങിവെച്ചത് ജഡ്ജിയാണ്. ഒപ്പം കോടതി മുറിയിലുള്ള എല്ലാവരും ചിരിച്ചു. കുടുകുടാ ചിരി കേട്ടപ്പോഴാണ് ജോളി 'സാധാരണ സ്ത്രീ'യാണെന്ന് 10 മിനിറ്റ് മുന്പ് പറഞ്ഞ കാര്യം ആളൂർ ഓർത്തത്. ആളൂർ ഒരേ സമയം 'സാധാരണ സ്ത്രീയും ബോൾഡ് സ്ത്രീ'യുമാക്കിയ ജോളിയുടെ വിധി പിന്നെ പറയാമെന്ന് പറഞ്ഞ് അവസാനം ജഡ്ജി ആ ഫയൽ ക്ലോസ് ചെയ്തു. ഇതിനിടെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമവും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP