Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എടിഎമ്മുകളിൽ നിന്നും 2000ത്തിന്റെ നോട്ട് ഒഴിവാക്കാൻ ഉറച്ച് ബാങ്കുകൾ; മാർച്ച് 31നകം എടിഎമ്മുകളിൽ നിന്നും 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ എസ്‌ബിഐ; നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ ബാങ്ക്

എടിഎമ്മുകളിൽ നിന്നും 2000ത്തിന്റെ നോട്ട് ഒഴിവാക്കാൻ ഉറച്ച് ബാങ്കുകൾ; മാർച്ച് 31നകം എടിഎമ്മുകളിൽ നിന്നും 2,000 രൂപ നോട്ടുകൾ പിൻവലിക്കാൻ എസ്‌ബിഐ; നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ ബാങ്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നു. മാർച്ച് 31നകം ഈ പ്രക്രിയ പൂർത്തിയാക്കാനാണ് എസ്‌ബിഐയുടെ തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് മാനേജർമാർക്ക് സർക്കുലർ നൽകി കഴിഞ്ഞു. മാർച്ചിനുശേഷം എടിഎമ്മുകളിൽ നിന്ന് 500, 200, 100 നോട്ടുകൾ മാത്രമായിരിക്കും ലഭിക്കുക. അതേസമയം, സിഡിഎമ്മുകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിന് തടസമില്ല.

അതേസമയം എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ എടുത്തുമാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ഒരുമാസമായി ബാങ്കുകൾ ഈ നടപടിയുമായി മുന്നോട്ടുപോകുന്നുണ്ട്. പല ബാങ്കുകളും ഇത് പ്രാവർത്തികമാക്കിയെന്നാണ് റിപ്പോർട്ടുകൾ. പകരം 500 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുള്ളവർക്ക് അതത് ശാഖകളിൽ മാത്രമായി ലഭ്യമാക്കാനുള്ള നടപടികളാണ് ബാങ്കുകൾ തുടരുന്നത്.

രാജ്യത്തുള്ള 2,40,000 എടിഎം മെഷീനുകളിൽ 2000 രൂപ നോട്ടുകൾ നിറയ്ക്കുന്നത് നിർത്തിവെയ്ക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വർധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി എടിഎമ്മുകൾ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. ഈ വർഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയിൽ പരിഷ്‌കരിക്കാനാണ് ബാങ്കുകൾ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യൻ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകൾ നിറയ്ക്കാനാണ് ഇന്ത്യൻ ബാങ്ക് തീരുമാനിച്ചത്. 2000 രൂപ നോട്ട് മാറ്റിത്തരാൻ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്ഡറെ സാഖകളിൽ എത്തുന്നത് എന്ന് ഇന്ത്യൻ ബാങ്ക് അധികൃതർ പറയുന്നു. പകരം തുല്യമായ തുകയ്ക്ക് കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ കൈമാറാൻ ആവശ്യപ്പെട്ടാണ് ഇടപാടുകാർ എത്തുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് 2000 രൂപയുടെ നോട്ട് എടിഎമ്മുകളിൽ നിറയ്ക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് ഇന്ത്യൻ ബാങ്കിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP