Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ടെന്നീസ്...ഞാൻ നിന്നോട് വിട പറയുന്നു'..; ടെന്നീസ് കോർട്ടിലെ മാസ്മരിക പോരാട്ടങ്ങൾക്ക് ഇനിയില്ലെന്ന് മരിയ ഷറപ്പോവ; അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കുന്ന വിവരം പുറത്ത് വിട്ടത് മാഗസിനിലെ ലേഖനത്തിലൂടെ; അഞ്ചു തവണ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട താരം കളിക്കളം വിടുന്നത് തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന്

'ടെന്നീസ്...ഞാൻ നിന്നോട് വിട പറയുന്നു'..; ടെന്നീസ് കോർട്ടിലെ മാസ്മരിക പോരാട്ടങ്ങൾക്ക് ഇനിയില്ലെന്ന് മരിയ ഷറപ്പോവ; അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കുന്ന വിവരം പുറത്ത് വിട്ടത് മാഗസിനിലെ ലേഖനത്തിലൂടെ; അഞ്ചു തവണ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട താരം കളിക്കളം വിടുന്നത് തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: 'ടെന്നീസ്...ഞാൻ നിന്നോട് വിട പറയുന്നു'.. മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിച്ചു. വോഗ് ആൻഡ് വാനിറ്റി ഫെയർ മാഗസിനായി എഴുതിയ ലേഖനത്തിലാണ് 32-കാരി വിരമിക്കിൽ പ്രഖ്യാപിച്ചത്. കൗമാരപ്രായത്തിൽ ടെന്നീസ് കോർട്ടിലെത്തി ലോക ഒന്നാം നമ്പർ താരമായി വളർന്ന റഷ്യൻ താരം നിലവിൽ 373-ാം റാങ്കിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് അഞ്ചു തവണ ഗ്രാൻസ്ലാം കിരീടം നേടിയ ഷറപ്പോവ.

2004-ൽ പതിനേഴാം വയസ്സിൽ വിംബിൾഡൺ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോഡും അന്ന് ഷറപ്പോവ സ്വന്തമാക്കി. 2005-ൽ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വർഷം യു.എസ് ഓപ്പൺ കിരീടം നേടി.

എന്നാൽ 2007 മുതൽ തോളിനേറ്റ പരിക്ക് ഷറപ്പോവയ്ക്ക് തിരിച്ചടിയായി. 2008-ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിലൂടെ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടുമെത്തി. ഇതോടെ ആ വർഷത്തെ യു.എസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്സും താരത്തിന് നഷ്ടപ്പെട്ടു. 2012-ൽ തിരിച്ചുവന്ന ഷറപ്പോവ ഫ്രഞ്ച് ഓപ്പൺ നേടി കരിയർ ഗ്രാൻസ്ലാം പൂർത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ വനിതാ ടെന്നീസ് താരവുമായി. ആ വർഷം ഒളിമ്പിക്സിൽ വെള്ളി മെഡലും അക്കൗണ്ടിലെത്തിച്ചു. 2014-ൽ ഷറപ്പോവ വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു.

'ടെന്നീസ്...ഞാൻ നിന്നോട് വിട പറയുന്നു' എന്ന തലക്കെട്ടോടെയാണ് ഷറപ്പോവയുടെ ആർട്ടിക്കിൾ. 2016-ലെ ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. തോളെല്ലിനേറ്റ പരിക്കും താരത്തെ അലട്ടിയിരുന്നു. 15 മാസത്തെ വിലക്ക് നേരിട്ട ഷറപ്പോവ തിരിച്ചുവരവിൽ ഒരു പ്രധാന ടൂർണമെന്റിൽ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

മുൻ ലോക ഒന്നാം റാങ്കുകാരിയായ ഷറപ്പോവ നിലവിൽ റാങ്കിംഗിൽ 373ാം സ്ഥാനത്താണ്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ പരാജയപ്പെട്ടശേഷം ഇത് കരിയറിലെ അവസാന ഗ്രാൻസ്ലാമാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ടെന്നീസിന് പുറമെ ഫാഷൻ ലോകത്തും ഗ്ലാമർ താരമായി ഷറപ്പോവ ആരാധകരുടെ മനം കവർന്നിരുന്നു.

1987 ഏപ്രിൽ 19 ന് സോവിയറ്റ് യൂണിയനിലെ ന്യാഗനിലാണ് മരിയ ഷറപ്പോവ ജനിച്ചത്. അവരുടെ മാതാപിതാക്കളായ യൂറി, യെലേന എന്നിവർ മുൻ സോവിയറ്റ് ബെലാറസിലെ ഗോമെൽ നഗരത്തിൽനിന്നുള്ളവരാണ്. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാൽ മരിയ ജനിക്കുന്നതിനു മുമ്പുതന്നെ മാതാപിതാങ്ങൾ തങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP