Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടങ്ങൾ പതിയിരിക്കുന്നത് എവിടെല്ലാം; പത്തനംതിട്ട ജില്ലയിലെ ഏഴിടങ്ങളിൽ നാറ്റ്പാക്കിന്റെ പരിശോധന; വിലയിരുത്തുന്നത് മുൻകാല അപകടങ്ങൾ സംഭവിച്ച ബ്ലാക് സ്‌പോട്ടുകൾ

അപകടങ്ങൾ പതിയിരിക്കുന്നത് എവിടെല്ലാം; പത്തനംതിട്ട ജില്ലയിലെ ഏഴിടങ്ങളിൽ നാറ്റ്പാക്കിന്റെ പരിശോധന; വിലയിരുത്തുന്നത് മുൻകാല അപകടങ്ങൾ സംഭവിച്ച ബ്ലാക് സ്‌പോട്ടുകൾ

എസ്.രാജീവ്‌

തിരുവല്ല : വാഹനാപകട സാധ്യത ഏറിയ പത്തനംതിട്ട ജില്ലയിലെ ഏഴിടങ്ങളിൽ നാറ്റ്പാക് ന്റെ നേതൃത്വത്തിൽ പ്രശ്‌നപരിഹാരം തേടുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. നടപടികളുടെ ഭാഗമായി സ്ഥല പരിശോധനകൾക്ക് തുടക്കം കുറിച്ചു. ഹൈ പ്രയോറിറ്റി ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോർട്ട് എന്നാണ് നാറ്റ്പാക് ( നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ ) ഈ ഏഴ് ഇടങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്.

എം സി റോഡിൽ അടൂർ സെൻട്രൽ ജംഗ്ഷൻ, കിളിവയൽ, പന്തളം ജംഗ്ഷൻ, കാവുംഭാഗം - മുത്തൂർ റോഡിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ പബ്ലിക് ലൈബ്രറി വരെയുള്ള കൊടുംവളവുകൾ നിറഞ്ഞ ഭാഗം, തിരുവല്ല - മല്ലപ്പള്ളി റോഡിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജംഗ്ഷൻ, കുമ്പഴ ജംഗ്ഷൻ, കോന്നിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതൽ മുത്തൂറ്റ് ഫിനാൻസ് വരെയുള്ള ഭാഗം എന്നിവയാണ് ജില്ലയിലെ ഏഴ് ബ്ലാക്ക് സ്‌പോർട്ടുകൾ. 2016, 17, 18 വർഷങ്ങളിലെ അപകടങ്ങൾ വിലയിരുത്തിയാണ് ബ്ലാക്ക് സ്‌പോർട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. നാറ്റ് പാക് , മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് , കേരളാ റോഡ് സേഫ്റ്റി അഥോറിറ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ സംഘമാണ് ബ്ലാക്ക് സ്‌പോർട്ടുകൾ കണ്ടെത്തിയത്.

ഈ വിഭാഗങ്ങളുടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള സ്ഥല സന്ദർശന നടപടിയാണ് ഇന്നലെ ആരംഭിച്ചിരിക്കുന്നത്. നടപടിയുടെ ഭാഗമായി അതാത് മേഖലകളിലെ പൊലീസ് സ്റ്റ്രേഷനുകളിൽ നിന്നും കഴിഞ്ഞ വർഷങ്ങളിലെ അപകടങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ശേഖരിക്കും. അപകട മേഖലയിലെ റോഡുകളിൽ ഉപരിതല പഠനം നടത്തും. ഇതിന് ശേഷമാകും സർവ്വേ നടപടികൾ ആരംഭിക്കുക. ഇതിന് ശേഷം റോഡ് സേഫ്റ്റി അഥോറിറ്റി വഴി പ്രശ്‌നപരിഹാര മാർഗങ്ങൾ സർക്കാരിന് സമർപ്പിക്കും. പൊതു മരാമത്ത് വകുപ്പിനാകും പദ്ധതിയുടെ നടത്തിപ്പ് ചുമതല. നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് എസ് ഷാഹിറ, പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ കെ എം സെയ്ദ് മുഹമ്മദ്, ടെക്‌നിക്കൽ ഓഫീസർ സുരേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെ കൂടി ഉൾപ്പെടുത്തി ജില്ലയിലെ ഏഴ് ബ്ലാക്ക് സ്‌പോർട്ടുകൾ സന്ദർശിച്ച് പഠനം നടത്തി മെയ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ് ഷാഹിറ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP