Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയ്ക്ക് വേണ്ടത് കൂടുതൽ ആരാധനാലയങ്ങളല്ല, സ്‌കൂളുകളും ആശുപത്രികളും : രാജ്ദീപ് സർദേശായി

ഇന്ത്യയ്ക്ക് വേണ്ടത് കൂടുതൽ ആരാധനാലയങ്ങളല്ല, സ്‌കൂളുകളും ആശുപത്രികളും : രാജ്ദീപ് സർദേശായി

സ്വന്തം ലേഖകൻ

ന്ത്യയിലെ ഭരണാധികാരികൾ ആരധനാലയങ്ങൾക്ക് പകരം കൂടുതൽ സ്‌കൂളുകളും ആശുപത്രികളും പണികഴിപ്പിക്കണമെന്ന് ഇന്നലെ ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പങ്കെടുത്തു കൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ കേരളം കൈവൈരിച്ച നേട്ടം ദേശീയ തലത്തിൽ ഇന്ത്യ മാതൃക ആക്കേണ്ടതാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ പലകാര്യങ്ങളിലും നിലനിൽക്കുന്ന അന്തരം കുറച്ചുകൊണ്ടുവരാനും സർക്കാരുകൾ ശ്രമിക്കണം.

രാജ്ദീപ് സർദേശായി പങ്കെടുത്ത സംവാദം ഇന്ത്യൻ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.പൗരത്വ ഭേദഗതി ബില്ലിന്റെ ഉദ്ദേശശുദ്ധി മാനിക്കപ്പെടണമെങ്കിൽ അതിന്റെ രൂപരേഖയിൽ നിന്ന് വിവേചനപരമായ ഭാഗങ്ങൾ നീക്കണം എന്നും പൊതുസമൂഹത്തിൽ മതിയായ ചർച്ചകൾക്ക് ശേഷം മാത്രമേ ഏകീകൃത സിവിൽ നിയമം കൊണ്ടുവരാൻ പാടുള്ളൂ എന്നും ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു . നോട്ടുനിരോധനം ഒരു പരാജയം ആയെന്ന വസ്തുത ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണം എന്നും ഇ വി എം തട്ടിപ്പ് എന്ന ആരോപണം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കുന്നതിൽ നിന്നും പാർട്ടികൾ പിന്മാറണം എന്നും രാജ്ദീപ് തുറന്നടിച്ചു.

രാജ്ദീപ് സർദേശായിയുടെ പ്രഭാഷണപരിപാടിയിലും തുടർന്നുള്ള സംവാദത്തിലും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രറ്ററി വർഗീസ് കാരക്കൽ, ബുക്ക്ഫെസ്റ്റ് കൺവീനർ ഹരികൃഷ്ണൻ, സാഹിത്യവിഭാഗം സെക്രട്ടറി , ഫിറോസ് തിരുവത്ര, സാഹിത്യവേദി കൺവീനർ ഷബിനി വാസുദേവ് എന്നിവർ സംബന്ധിച്ചു. രാജ്ദീപ് സർദേശായിയുടെ പുതിയ പുസ്തകം ഏറ്റുവാങ്ങാൻ വായനക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു . ബഹ്റൈൻ അന്താരാഷ്ട്ര പുസ്തകമേള 29 നു അവസാനിക്കും.രാവിലെ 10 മുതൽ രാത്രി 11 മണി വരെയാണ് പുസ്തകമേളയുടെ സമയം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP