Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചങ്ങാതിക്കൂട്ടം -ശ്രീരാഗം മൂവീസ് ഒരേനിഴൽ ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്; വിജയാഘോഷം സംഘടിപ്പിച്ചു

ചങ്ങാതിക്കൂട്ടം -ശ്രീരാഗം മൂവീസ് ഒരേനിഴൽ ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്; വിജയാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് പ്രവാസി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ ബാനറിൽ ശ്രീരാഗം മൂവീസ് പുറത്തിറക്കിയ ഒരേനിഴൽ എന്ന ഹ്രസ്വ ചിത്രത്തിന് യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം വ്യൂവേഴ്‌സ് ലഭിച്ചതിന്റെ ആഘോഷച്ചടങ്ങ് മംഗഫ്, ബ്ലോക്ക് നാലിൽ ഉള്ള ' വിവ' ഹാളിൽ വെച്ച് നടത്തപ്പെട്ടു .

ചടങ്ങിൽ മുഖ്യ അതിഥികൾ ആയി പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡ്- ബാബു ഫ്രാൻസീസ് , ലോക കേരള സഭ വനിതാ മെമ്പർ  ഷെറിൻ ഷാജു , ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻ, കണക്ഷൻ മീഡിയ എക്‌സിക്യൂട്ടീവ് ആയ നിക്‌സൺ ജോർജ്, പ്രമുഖ നർത്തകിയും , പ്രതിഭ സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്ടറുമായ രാജശ്രീ പ്രേം , മലയാള സിനിമ നിർമ്മാതാവായ സുഭാഷ് മേനോൻ , മലയാള സിനിമ ,ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനായ ക്രിസ്റ്റഫർ ദാസ് ,കുവൈറ്റ് നോട്ടം ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ആയി തിരങ്ങെടുക്കപ്പെട്ടശ്രീ അരുൺ നാഗമണ്ഡലം എന്നിവർ സന്നിഹിതരായിരുന്നു

ചങ്ങാതിക്കൂട്ടം അഡൈ്വസറി കമ്മിറ്റി അംഗമായ വേണു കണ്ണനാകുഴി അവതാരകനായ ചടങ്ങിൽ ചങ്ങാതിക്കൂട്ടം പ്രസിഡന്റും , ഒരേനിഴലിന്റെ സംവിധായകനുമായ ഹരി മേലില അധ്യക്ഷ പ്രസംഗവും , ചങ്ങാതിക്കൂട്ടം സെക്രട്ടറിയും, ഒരേനിഴലിന്റെ തിരക്കഥാകൃത്തുമായ രാജേഷ് മാവിലായി സ്വാഗത പ്രസംഗവും , ചങ്ങാതിക്കൂട്ടം അഡൈ്വസറി കമ്മിറ്റി അംഗമായ ശ്രീകുമാർ വരുത്തിയിൽ , പ്രവീൺ കൃഷ്ണ , പ്രഭാകുമാർ , സജീവ് , അരുൺജിത്ത് , സിനീഷ് കേളോത്ത് , പ്രമോദ് എന്നിവർ ആശംസാ പ്രസംഗവും നടത്തുകയുണ്ടായി . പ്രധാന നടൻ ആയ ഗോപൻ കൊടുമണ്ണിന്റെ അഭാവത്തിൽനടത്തിയ ചടങ്ങിൽ വിശിഷ്ട അതിഥികളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഒപ്പം ഒരേനിഴലിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെ മെമന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു .

ഈയവസരത്തിൽ ഒരേനിഴൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഐക്കൺ മീഡിയ , എഡിറ്റിങ് നിർവഹിച്ച നൗഷാദ് നാലക്കത്തു , സംഗീതം നിർവഹിച്ച പ്രദീപ് tvm , ക്യാമറ കൈകാര്യം ചെയ്ത പ്രഭകുമാർ , അരുൺജിത് ,അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺകൃഷ്ണ, ബാല നടികളായ ശിഖ ഉണ്ണികൃഷ്ണൻ ,നിവേദിത അരുൺ , സ്ത്രീ കഥാപാത്രങ്ങൾ ആയി അഭിനയിച്ച ശില്പ ശ്രീകുമാർ , പൂർണിമ സുമേഷ് എന്നിവരെ പ്രേത്യേകം പരാമർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP