Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ

കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കിഡ്‌നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ലേസർ ചികിത്സ നടത്തുമ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് രോഗി മരിച്ചത് വിവാദമാകുന്നു. യുഎസ്എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്‌കവറി എന്ന കപ്പലിലെ ജീവനക്കാരനായ സമീർ അബ്ദുൾവഹാബ് എന്ന നാൽപ്പത്തിയൊന്നുകാരനാണ് സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കിടെ കഴിഞ്ഞ ഇരുപതിന് മരിച്ചത്. യുഎസ്എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്‌കവറി എന്ന കപ്പലിലെ ജീവനക്കാരനാണ് സമീർ. കാർഡിയാക് അറസ്റ്റ് എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞതെങ്കിലും ചികിത്സാ പിഴവ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. തിരുവനന്തപുരം കല്ലറ സ്വദേശിയായ സമീറിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ നൽകിയ പരാതിപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കിംസിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

സമീറിന്റെ മരണത്തെ തുടർന്ന് പ്രതികരണത്തിനായി കിംസ് ആശുപത്രിയിൽ മറുനാടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. ആശുപത്രി സിഒഒ ജെറിയാണ് ഈ കാര്യത്തിൽ പ്രതികരണം നൽകേണ്ടത് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ജെറിയെ ഫോണിൽ വിളിച്ചെങ്കിലും റിങ് മുഴങ്ങുന്നത് അല്ലാതെ ആരും ഫോൺ എടുത്തില്ല. തുടർന്ന് വീണ്ടും ആശുപത്രി അധികൃതരെ വിളിച്ചെങ്കിലും സിഒഒ മീറ്റിംഗിൽ ആകും. പിന്നീട് വിളിക്കൂ എന്നാണ് മറുപടി നൽകിയത്.

ഈ ഇരുപത്തിമൂന്നിന് കൊച്ചിയിൽ നിന്ന് മിയാമിലേക്ക് പറക്കേണ്ടിയിരുന്ന ആളാണ് സമീർ. അതിനു മുൻപ് തന്നെ സ്റ്റോൺ ചികിത്സിച്ച് മാറ്റാനാണ് കിംസിൽ ചികിത്സ തേടിയെത്തിയത്. രണ്ടു തവണ ലേസർ ചികിത്സ നടത്തിയിട്ടും സ്റ്റോണിന്റെ അറുപത ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നത് സ്‌കാനിംഗിൽ വ്യക്തമായതിനെ തുടർന്നാണ് വീണ്ടും ഡോക്ടറെ ബന്ധപ്പെട്ടു ലേസർ ചികിത്സയ്ക്ക് ഒന്നുകൂടി സമീർ തയ്യാറായത്. പക്ഷെ ചികിത്സയ്ക്കായി കഴിഞ്ഞ ഇരുപതിന് കിംസിൽ പ്രവേശിച്ച സമീറിന് ആശുപത്രിയിൽ നിന്ന് ജീവനോടെ മടങ്ങാൻ കഴിഞ്ഞില്ല. ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭാര്യ ഷീബയും പതിനൊന്നു വയസുള്ള രണ്ടു ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് സമീറിന്റെ കുടുംബം. അവിചാരിതമായി വന്ന ദുരന്തം ഈ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. ചിരിച്ച് സംസാരിച്ച് ഉന്മേഷത്തോടെ ലേസർ ചികിത്സയ്ക്കായി പോയ സമീറിന്റെ ജീവനറ്റ ശരീരമാണ് തിരികെ എത്തിയത് എന്നത് ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജ് കോളേജ് പൊലീസിൽ പരാതി നൽകിയത്. ലേസർ ചികിത്സ നടത്തുന്നതിന്നിടെ രോഗി മരിക്കുമോ എന്ന ചോദ്യമാണ് മരണത്തിൽ നടുങ്ങിയിരിക്കുന്ന ബന്ധുക്കൾ ഉയർത്തുന്നത്.

മൂന്നു ലക്ഷത്തോളം മുടക്കി രണ്ടു തവണ കിംസിൽ നിന്നും ലേസർ ചികിത്സ നടത്തിയതാണ് സമീർ. ഈ മാസം തന്നെയാണ് ലേസർ ചികിത്സ നടത്തിയത്. തുടർന്ന് ഒരു മെഡിക്കൽ സെന്ററിൽ സ്‌കാൻ ചെയ്തപ്പോൾ നാല്പത് ശതമാനം മാത്രമേ സ്റ്റോൺ പോയിട്ടുള്ളൂ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നതായി കണ്ടു. അതിനു ശേഷമാണ് കിംസിൽ ലേസർ ചികിത്സ നടത്തിയ ഡോക്ടർ സുബിനുമായി സമീർ ബന്ധപ്പെട്ടത്. ചെറിയ രീതിയിൽ ഡോക്ടർ സുബിനും സമീറും തമ്മിൽ സംസാരം നടന്നുവെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ സംസാരത്തെ തുടർന്ന് വീണ്ടും ഈ മാസം ഇരുപതിന് ലേസർ ചികിത്സയ്ക്കായി എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇരുപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വെറും ഇസിജി മാത്രമാണ് സമീറിന് എടുത്തത് എന്ന് ബന്ധുക്കൾ പറയുന്നു. അന്ന് വൈകീട്ട് ആറുമണിക്ക് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ഒമ്പത് മണിയായപ്പോൾ ഡോക്ടർമാരും നഴ്‌സുമാരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. പരിഭ്രാന്തയായ ഭാര്യ ഷീബ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഷീബ സമീറിന്റെ സഹോദരനെ ഫോണിൽ വിളിച്ചു. സർജറിക്കിടയിൽ എന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുടെ സംഭാഷണം മുറിഞ്ഞു. ഇതോടെ സഹോദരൻ സുധീർ ആശുപത്രിയിൽ വിളിച്ചു സംസാരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സയ്ക്കിടെ കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. ഇതോടെ ആശുപത്രിയിൽ ബഹളമായി. പൊലീസും എത്തി. കാർഡിയാക് അറസ്റ്റ് എന്നല്ലാതെ കൂടുതൽ ഒന്നും ഡോക്ടർമാർ ഞങ്ങളോട് പറയാൻ തയ്യാറായില്ല-സുധീർ പറയുന്നു. ലോക്കൽ അനസ്തീഷ്യ എന്നാണ് ഭാര്യ ഷീബയോട് പറഞ്ഞത്. പിന്നീട് എന്തിനു ജനറൽ അനസ്തീഷ്യ നൽകി. ലോക്കൽ അനസ്തീഷ്യയ്ക്ക് പകരം ജനറൽ അനസ്തീഷ്യ നൽകിയത് എന്തിനാണ്. എന്തുകൊണ്ട് ഇതിൽ മാറ്റം വരുത്തി-സമീർ ചോദിക്കുന്നു.

സമീറിന്റെ സഹോദരൻ സുധീർ അബ്ദുൽ വഹാബ് മറുനാടനോട് പറഞ്ഞത്:

യുഎസ് എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്‌കവറി എന്ന ആഡംബര കപ്പലിലെ ജീവനക്കാരനാണ് സമീർ അബ്ദുൾ വഹാബ്. സമീർ നാട്ടിലെത്തിയത് ഒരു മാസം മുമ്പാണ്. തിരുവനന്തപുരം കല്ലറ പള്ളിമുക്കിലാണ് ഞങ്ങളുടെ വീട്. നേരത്തെ തന്നെ സമീറിന് ചെറുതായി വയറുവേദനയുണ്ടായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ ചെറുതായി വയറുവേദന വന്നപ്പോൾ കിഡ്‌നിയിൽ സ്റ്റോൺ ഉള്ളതായി മനസിലായിരുന്നു. അതിനാലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആയ ഡോക്ടർ സുബിനെ പോയി കാണുന്നത്. രണ്ടു നിർദ്ദേശങ്ങളാണ് ഡോക്ടർ സുബിൻ നൽകിയത്.

ഒന്ന് കീ ഹോൾ സർജറി അല്ലെങ്കിൽ ലേസർ ട്രീറ്റ്‌മെന്റ് വഴി സ്റ്റോൺ പൊടിച്ചു കളയൽ. എന്നിങ്ങനെ രണ്ടു രീതികളാണ് ഡോക്ടർ മുന്നോട്ടു വെച്ചത്. കീ ഹോൾ സർജറിക്ക് ആണെകിൽ ഒരാഴ്ച റസ്റ്റ് ചെയ്യേണ്ടി വരും എന്നാണ് പറഞ്ഞത്. പൈസയും കുറഞ്ഞിരിക്കും. അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് പൊടിച്ച് കളയണം. അത് രണ്ടു തവണ ചെയ്യേണ്ടി വരും. അത് പക്ഷെ പണം കൂടുതലാകും എന്ന് പറഞ്ഞു. അഡ്‌മിറ്റ് ചെയുന്ന സമയത്ത് കീഹോൾ എന്നാണ് പറഞ്ഞത്. പക്ഷെ സമീർ ആഡംബര കപ്പലിലെ ജീവനക്കാരൻ എന്നൊക്കെ കേട്ടിട്ടാകും അതിൽ ഒരു ചെഞ്ചസ് വന്നു. ലേസർ ഉപയോഗിച്ച് പൊടിച്ചതിനു ശേഷം ടെന്റ് ഇട്ട് റിമൂവ് ചെയ്യാം എന്ന് പറഞ്ഞു. പത്താം തീയതി അതിനായി ആദ്യം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇങ്ങിനെ രണ്ടു തവണ ചെയ്തു. ഡോക്ടർ പറഞ്ഞത് പ്രകാരം കിഡ്‌നി സ്റ്റോൺ റിമൂവ് ചെയ്യപ്പെട്ട അവസ്ഥയായി.

ഇങ്ങനെ രണ്ടു തവണ ചെയ്ത ശേഷം സമീർ മറ്റൊരു മെഡിക്കൽ സെന്ററിൽ ചെന്ന് പരിശോധന നടത്തി. പക്ഷെ നാല്പത് ശതമാനമേ സ്റ്റോൺ പോയിട്ടുള്ളൂ. അറുപത് ശതമാനവും അങ്ങിനെ തന്നെ നിൽക്കുന്നതായി തെളിഞ്ഞു. ഇതോടെ സമീർ ഡോക്ടർ സുബിനുമായി ബന്ധപ്പെട്ടു. രണ്ടര-മൂന്നു ലക്ഷം രൂപ നൽകിയാണ് ലേസർ ചികിത്സ നടത്തിയത്. ഇതൊരു തരം ചീറ്റിങ് ആയി. ഇതോടെ ഡോക്ടർ ഒഴിഞ്ഞുമാറുന്ന സമീപനം കൈക്കൊണ്ടു. സംസരമായപ്പോൾ ഇനിയും ലേസർ ചികിത്സ നടത്താമെന്ന് ഡോക്ടർ സമ്മതിച്ചു. സർജറി ചെയ്യേണ്ട പണം വേണ്ട. ഓപ്പറേഷൻ തിയേറ്ററിനു നൽകാനുള്ള പണം നൽകിയാൽ മതി എന്ന് പറഞ്ഞു. ഇതോടെയാണ് ഇരുപതാം തീയതി അതായത് കഴിഞ്ഞ വ്യാഴാഴ്ച സമീറിനെ വീണ്ടും കിംസിൽ പ്രവേശിപ്പിക്കുന്നത്.

സമീറിന്റെ ഭാര്യ ഷീബയും സഹോദരനായ ഞാനും അടക്കം നാലുപേരാണ് അന്ന് കിംസിൽ പോയത്. അനസ്‌തേഷ്യ ഡോക്ടർ വന്നു. ലോക്കൽ അനസ്‌തേഷ്യ നൽകിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു. ഇത് സിംപിൾ ആണെന്ന് പറയുകയും ചെയ്തു. ഇസിജി മാത്രമാണ് എടുത്തത്. സർജറിക്ക് മുൻപ് വേറെ ചെക്കപ്പുകൾ ഒന്നും നടത്തിയിട്ടില്ല. അന്ന് വൈകീട്ട് ആറുമണിയോടെ സമീറിനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. ബൈ സ്റ്റാൻഡർ ആയി ഭാര്യ മാത്രമാണ് നിന്നത്. രാത്രി ഒമ്പത് മണിയോടെ ഭാര്യ ഷീബയുടെ ഫോണിൽ നിന്നും കോൾ വരുന്നു. ഷീബയുടെ വലിയ നിലവിളിയാണ് ഫോണിൽക്കൂടി കേട്ടത്. ഭയങ്കര വിഷമവും സംസാരത്തിലുണ്ട്. അതിനിടയിൽ ഡോക്ടർ ആണെന്ന് ഫോണിൽ പറയുന്നു. അവർ എന്തൊക്കെയോ പറയുന്നു. എനിക്കും ടെൻഷൻ ആയി. ഡോക്ടർ പറഞ്ഞത് ഓപ്പറേഷന്റെ സമയത്ത് എന്ന് പറഞ്ഞു അത് കട്ടായിപ്പോയി. എനിക്ക് ടെൻഷൻ കൂടി. ഞാൻ നെറ്റിൽ നിന്നും കിംസ് ആശുപത്രിയുടെ നമ്പർ എടുത്ത് വിളിച്ചു.

ഡോക്ടർ സുബിന്റെ പെഷ്യന്റിന്റെ ബ്രദർ ആണ്. അവിടെ എന്തോ എമർജൻസിയുണ്ട് എന്ന് പറഞ്ഞു. ദയവുചെയ്ത് ഡോക്ടർ സുബിനെ ഒന്ന് കണക്റ്റ് ചെയ്യൂ എന്ന് പറഞ്ഞു. ഓപ്പറേഷൻ ചെയ്ത സമയത്ത് സമീറിന് കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. എന്താണ് പ്രസന്റ് സിറ്റുവേഷൻ എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ ഒന്ന് ആശുപത്രി വരെ വരണം എന്ന് ഡോക്ടർ സുബിൻ പറഞ്ഞു. സ്റ്റോൺ എല്ലാം റിമൂവ് ചെയ്ത് പക്ഷെ ലാസ്റ്റ് ഘട്ടത്തിലാണ് കാർഡിയാക് അറസ്റ്റ് വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. അപ്പോൾ ഞങ്ങൾ അവിടെ എത്തി. രാത്രി പന്ത്രണ്ടു മണിയോടെ അവർ ഞങ്ങളെ വിളിച്ചു മരണം അറിയിച്ചു. രാത്രി ഒമ്പത് മണിയോടെ തന്നെ എന്തോ സംഭവിച്ചതായി ഭാര്യ ഷീബയ്ക്ക് സൂചന ലഭിച്ചിരുന്നു. ഡോക്ടർമാരും നഴ്‌സുമാരും കൂട്ടം കൂടി നിൽക്കുന്നു. അവർ എന്തൊക്കെയോ സംസാരിക്കുന്നു. പക്ഷെ ഷീബയോട് ഒന്നും പറയുന്നില്ല. എല്ലാവരും തികഞ്ഞ നിശബ്ദരായി നിന്നു. പിന്നീട് അറിഞ്ഞത് സമീറിന്റെ മരണ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP