Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെഡിയുടെ അധ്യക്ഷനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്: അധികാരത്തിലെത്തുന്നത് ഇത് എട്ടാം തവണ; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാതെ ബിജു ജനതാദൾ തെരഞ്ഞെടുപ്പ്

ബിജെഡിയുടെ അധ്യക്ഷനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്: അധികാരത്തിലെത്തുന്നത് ഇത് എട്ടാം തവണ; പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാതെ ബിജു ജനതാദൾ തെരഞ്ഞെടുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഭൂവനേശ്വർ: ബിജു ജനതാദൾ(ബിജെഡി) പാർട്ടിയുടെ അധ്യക്ഷനായി മുഖ്യമന്ത്രി നവീൻ പട്‌നായിക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് പട്‌നായിക് പാർട്ടി അധ്യക്ഷനാകുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പട്‌നായിക്കല്ലാതെ മറ്റാരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നില്ല. അഞ്ച് ഘട്ടങ്ങളിലായാണ് ബിജെഡിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 21ന് 33 ജില്ലാ പ്രസിഡന്റുമാരെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽ 19 പേരും പുതുമുഖങ്ങളാണ്.

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് സംസ്ഥാനത്തെ ഏറ്റവും ധനികനായ മന്ത്രികൂടിയാണ്. 64.26 കോടി രൂപയാണ് നവീൻ പട്‌നായികിന്റെ ആസ്തി. സംസ്ഥാന സർക്കാരിന്റെ വൈബ്സെറ്റാണ് ഇതു സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടതും. പട്‌നായികിന്റെ അടക്കം ഇരുപത് മന്ത്രിമാരുടെ പട്ടികയാണ് പുറത്തുവിട്ടത്. 2019 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് 64.26 കോടി രൂപയുടെ ആസ്തി.

62,66,663.93 ലക്ഷം രൂപയുടെ സ്ഥാവര വസ്തുക്കളും 63,64,15,261കോടി രൂപയുടെ തലമുറയായി കൈമാറിവന്ന വസ്തുവകകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയാണ് ഏറ്റവും ധനികനെങ്കിൽ കായിക, ഐടി മന്ത്രി തുഷാർകന്തി ബെഹ്റയാണ് കൂട്ടത്തിൽ ദരിദ്രൻ. 26 ലക്ഷം രൂപയുടെ ആസ്തിയാണ് ബെഹ്റയ്ക്കുള്ളത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP