Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൂർ പാക്കേജുകളിൽ സഹായിയുടെ സഹായിയായ മുതലാളി; യാത്രക്കൾക്കിടയിൽ സ്‌നേഹം നടിച്ച് പീഡനം; മതം മാറാൻ നിർബന്ധമായപ്പോൾ ജോലി ഉപേക്ഷിച്ച് മടക്കം; ഭീഷണിയുമായി ഉടമ വീട്ടിലെത്തിയപ്പോഴും ഉള്ളിലൊതുക്കി; മറ്റൊരു ജീവനക്കാരിയും മതം മാറ്റത്തിനായുള്ള സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി പരാതി നൽകൽ; അലീന ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ശ്രമിച്ചതും ലൗ ജിഹാദിന്! ഗോവയിലേയും വാഗമണ്ണിലേയും മൈസൂരിലേയും പീഡനങ്ങളിൽ ട്വിസ്റ്റ്; അലിയുടെ വിദേശ ബന്ധങ്ങളിലേക്കും അന്വേഷണം

ടൂർ പാക്കേജുകളിൽ സഹായിയുടെ സഹായിയായ മുതലാളി; യാത്രക്കൾക്കിടയിൽ സ്‌നേഹം നടിച്ച് പീഡനം; മതം മാറാൻ നിർബന്ധമായപ്പോൾ ജോലി ഉപേക്ഷിച്ച് മടക്കം; ഭീഷണിയുമായി ഉടമ വീട്ടിലെത്തിയപ്പോഴും ഉള്ളിലൊതുക്കി; മറ്റൊരു ജീവനക്കാരിയും മതം മാറ്റത്തിനായുള്ള സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി പരാതി നൽകൽ; അലീന ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ശ്രമിച്ചതും ലൗ ജിഹാദിന്! ഗോവയിലേയും വാഗമണ്ണിലേയും മൈസൂരിലേയും പീഡനങ്ങളിൽ ട്വിസ്റ്റ്; അലിയുടെ വിദേശ ബന്ധങ്ങളിലേക്കും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂവാറ്റുപുഴയിൽ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ലൗവ് ജിഹാദോ അറസ്റ്റിലായ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുളക്കാടൻ കുടിയിൽ വീട്ടിൽ കെ.എം. അലിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടപോയി തെളിവെടുപ്പ് പൂർത്തിയാക്കി. മതംമാറ്റാൻ ശ്രമിച്ചതു സംബന്ധിച്ചാണ് പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നത്.

കോട്ടയം കുറവിലങ്ങാട് പ്രവർത്തിച്ചിരുന്ന ട്രാവൽ ഏജൻസി ഓഫീസിലെ മറ്റൊരു ജീവനക്കാരിയെയും മതംമാറ്റാൻ ശ്രമിച്ചതായി സൂചനയുണ്ട്. ഇവർക്ക് സമാന അനുഭവുമുണ്ടായതായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കാഞ്ഞാർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടപോയി തെളിവെടുപ്പ് പൂർത്തിയാക്കി. മതംമാറ്റാൻ ശ്രമിച്ചതു സംബന്ധിച്ചാണ് പൊലീസ് ഇപ്പോൾ വിശദമായി ചോദ്യം ചെയ്യുന്നത്. മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിൽ അലീന ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അലിയെ മൂവാറ്റുപുഴ ഡിവൈ.എസ്‌പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.

സ്വകാര്യഹോസ്റ്റലിലായിരുന്നു കാഞ്ഞാർ സ്വദേശിയായ യുവതി താമസിച്ചിരുന്നത്. ആഴ്ചാവസാനങ്ങളിൽ വിവിധ മേഖലകളിലെ ആളുകൾക്ക് നൽകിയിരിക്കുന്ന ടൂർ പാക്കേജുകൾക്ക് സഹായിയായി പോകാൻ ഇവരെയാണ് നിയോഗിച്ചിരുന്നത്. ഇതിന്റെ മറവിൽ പ്രതി അലിയും യുവതിയോടൊപ്പം സഞ്ചരിച്ച് നടന്ന യാത്രകൾക്കിടയിലാണ് സ്നേഹം നടിച്ച് പീഡിപ്പിച്ചത്. മതം മാറിയാൽ നല്ല വിവാഹാലോചനകൾ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതാണ് ലൗ ജിഹാദ് സംശയം ഉയർത്തുന്നത്. അലിയുടെ വിദേശ ബന്ധങ്ങളിലേക്ക് പൊലീസ് അന്വേഷണം കടക്കും.

നേരത്തെ വിദേശത്തായിരുന്ന ഇയാൾ അഞ്ചുവർഷം മുമ്പാണ് മൂവാറ്റുപുഴയിലെത്തി ഓഫീസ് തുറന്നത്. കോട്ടയത്ത് നിരവധി പേർക്ക് വിദേശത്തേയ്ക്ക് ടിക്കറ്റുകൾ എടുത്തുനൽകാൻ പണം വാങ്ങിയശേഷം ടിക്കറ്റു നൽകാതെ കബളിപ്പിച്ചതായും പരാതിയുണ്ട്. സാമ്പത്തികമായി കഷ്ടപ്പെടുന്ന യുവതികളെ കണ്ടെത്തി ജോലിക്കാരിയാക്കുകയാണ് ഇയാളുടെ രീതി. ഏപ്രിലിലാണ് ടൂർ ഏജൻസിയിൽ യുവതി ജോലിക്കെത്തിയത്. ആദ്യം മൂവാറ്റുപുഴയിലായിരുന്നു ജോലി. പിന്നീട് കുറവിലങ്ങാട്ടേയ്ക്ക് മാറ്റി. മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി ബംഗളൂരുവിലേക്ക് കടന്നിരുന്നു.

എന്നാൽ കൈയിലെ പണം തീർന്നതോടെ നാട്ടിലേക്ക് തിരിച്ചു. അക്കൗണ്ടു വഴി പണമയച്ചാൽ പൊലീസ് കണ്ടെത്തുമെന്നറിഞ്ഞായിരുന്നു യാത്ര. നാട്ടിലെത്തി പണം സംഘടിപ്പിച്ച് തിരിച്ച് പെരുമ്പാവൂരിൽ നിന്ന് മേതല വഴി കടന്ന് പൊലീസിനെ വെട്ടിച്ച് ആലുവ റെയിൽവെ സ്റ്റേഷനിലെത്തുകയായിരുന്നു ഉദ്ദേശം. മേതലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂർ, കുന്നംകുളം ഭാഗത്ത് ഇയാൾ എത്തിയത് മനസിലാക്കി പൊലീസ് പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞു. തിരിച്ച് തൃക്കളത്തൂർ ഭാഗത്ത് എത്തിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.

ഒന്നരവർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ ഇയാൾ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി ഫെബ്രുവരി 18ന് കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.

കേസന്വേഷണത്തിന് മൂവാറ്റുപുഴ സിഐ എം.എ മുഹമ്മദ്, എസ്‌ഐ മാരായ ബഷീർ, ടി.എം. സൂഫി, എഎസ്ഐ മാരായ പി.സി. ജയകുമാർ, ആർ. അനിൽകുമാർ, സി.പി ഒ മാരായ സനൽ വി.കുമാർ, ആർ അനിൽകുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കി. മതംമാറ്റാൻ ശ്രമിച്ചതു സംബന്ധിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP