Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർത്തവസംബന്ധമായ ഉത്പ്പന്നങ്ങൾ സ്ത്രീകൾക്ക് സൗജന്യമാക്കാനൊരുങ്ങി സ്‌കോട്ട്‌ലന്റ്; ടാമ്പണുകളും സാനിറ്ററി പാഡുകളും പൊതുസ്ഥലങ്ങളിൽ സൗജന്യമായി എത്തിക്കാൻ രാജ്യം

ആർത്തവസംബന്ധമായ ഉത്പ്പന്നങ്ങൾ സ്ത്രീകൾക്ക് സൗജന്യമാക്കാനൊരുങ്ങി സ്‌കോട്ട്‌ലന്റ്; ടാമ്പണുകളും സാനിറ്ററി പാഡുകളും പൊതുസ്ഥലങ്ങളിൽ സൗജന്യമായി എത്തിക്കാൻ രാജ്യം

സ്വന്തം ലേഖകൻ

ല്ലാ സ്ത്രീകൾക്കും സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറാൻ സ്‌കോട്ട്‌ലൻഡ് പദ്ധതിയിടുന്നു.ആർത്തവകാലത്ത് സ്ത്രീകൾക്ക് ആവശ്യം വരുന്ന എല്ലാത്തരം ഉത്പന്നങ്ങളും പൂർണമായി സൗജന്യമാക്കാനുള്ള ബിൽ സ്‌കോട്ട്‌ലൻഡ് പാർലമെന്റ് കഴിഞ്ഞദിവസം അംഗീകാരം നല്കി.

ഇതോടെ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് സ്‌കോട്ട്‌ലൻഡ് മാറും.ബിൽ ഏകകണ്ഠമായാണ് പാർലമെന്റ് പാസാക്കിയത്. ഹാജരായ 112 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ, ഒരാൾ ഹാജരായിരുന്നില്ല.

ഇനി കമ്മിറ്റി പരിഗണിക്കുന്ന ബില്ലിൽ ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തും. ഇപ്പോഴത്തെ വ്യവസ്ഥകൾ പ്രകാരം, ടാമ്പണുകൾ, സാനിറ്ററി പാഡുകൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ സൗജന്യമായി നൽകാൻ സൗകര്യമൊരുക്കും.

2017 ൽ ലേബർ എംഎസ്‌പി മോണിക്ക ലെനൻ ആണ് ബില്ലിന്റെ ആദ്യ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്.ഈ പദ്ധതിക്ക് പ്രതിവർഷം 24 ദശലക്ഷം ഡോളർ (28.7 ദശലക്ഷം ഡോളർ) ചെലവ് ആണ്് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP