Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഎഎ നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കാപട്യം: എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങൾ ചെറുക്കുക; സി.എ.എയുടെ പേരിൽ അവർ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറങ്ങൾ തിരിച്ചറിയുക; അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

സിഎഎ നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കാപട്യം: എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങൾ ചെറുക്കുക; സി.എ.എയുടെ പേരിൽ അവർ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറങ്ങൾ തിരിച്ചറിയുക; അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാവോവാദികൾ മുമ്പ് സായുധ പ്രകടനം നടത്തിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ വീണ്ടും പോസ്റ്ററുകൾ പതിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ മാവോവാദി പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടത്. സിപിഐ (എം.എൽ) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങൾ ചെറുക്കുക, സി.എ.എയുടെ പേരിൽ അവർ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറങ്ങൾ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ ഉള്ളത്.

സിഎഎ, യുഎപിഎ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ പോസ്റ്ററിൽ നിശിതമായി വിമർശിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന ഒത്തുകളി ജനങ്ങൾ തിരിച്ചറിയണമെന്നാണ് വിമർശനം. സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം കാപട്യമാണ്. അലനെയും താഹയേയും എൻഐഎയ്ക്ക് കൈമാറിയതിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഇരുവരെയും എൻഐഎയിൽ നിന്ന് തിരിച്ച് കിട്ടാൻ പിണറായി കത്തെഴുതിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടനാണെന്നും പോസ്റ്ററിൽ പറയുന്നു.

നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. കഴിഞ്ഞമാസം അമ്പായത്തോട് ടൗണിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തായിരുന്നു സംഘം മടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ, ഇക്കഴിഞ്ഞ എട്ടാം തിയതി വയനാട്ടിലും വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. മാനന്തവാടി തലപ്പുഴ കമ്പമലയിലാണ് മാവോയിസ്റ്റുകളെത്തിയത്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ് എത്തിയതെന്നാണ് സൂചന പൊലീസിന് അന്ന് ലഭിച്ചിരുന്നത്.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. പ്രദേശത്തെ തോട്ടം തൊഴിലാളികളോട് സംസാരിച്ച മാവോയിസ്റ്റുകൾ നോട്ടീസുകൾ വിതരണം ചെയ്യുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. പ്രദേശത്ത് താമസിക്കുന്ന തമിഴ് വംശജരായ തൊഴിലാളികളുടെ പൗരത്വം റദ്ദാക്കാനാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാറിന്റെ ഉദ്ദേശമെന്നും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും പോസ്റ്ററിൽ പറയുന്നു. പൗരത്വ രജിസ്റ്റർ നടപടിക്കായി എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്നും പോസ്റ്ററിൽ ആഹ്വാനം അന്ന് നൽകിയ പോസ്റ്ററുകളിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP