Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ആദ്യ സാന്ത്വന പരിചരണ കേന്ദ്രത്തിനു തുടക്കമിട്ട കാൻസർ രോഗ വിദഗ്ധൻ: സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേർത്ത് നിന്നു; പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച കാൻസർ ചികിത്സകന്റെ സമാനതകളില്ലാത്ത സമർപ്പണം; 'പാവങ്ങളുടെ ഡോക്ടറായ' പോൾ മാമ്പിള്ളി ഓർമയാകുമ്പോൾ

രാജ്യത്ത് ആദ്യ സാന്ത്വന പരിചരണ കേന്ദ്രത്തിനു തുടക്കമിട്ട കാൻസർ രോഗ വിദഗ്ധൻ: സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേർത്ത് നിന്നു; പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച കാൻസർ ചികിത്സകന്റെ സമാനതകളില്ലാത്ത സമർപ്പണം; 'പാവങ്ങളുടെ ഡോക്ടറായ' പോൾ മാമ്പിള്ളി ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി :നിർധനരായ കാൻസർ രോഗികൾക്ക് വേണ്ടി തന്റെ സമ്പത്തും ജീവിതവും കാഴ്ചവച്ച കാരുണ്യത്തിന്റെ നേർസാക്ഷ്യം...ഡോ. പോൾ മാമ്പിള്ളി ഓർമ്മയായി. ഋഷിതുല്യനായ ഭിക്ഷഗ്വോരൻ നഗ്‌നപാദനായി വിശുദ്ധിയുടെ വസ്ത്രമണിഞ്ഞു പവിത്രമായ മനസുമായി കടന്നുപോയി. കറുകുറ്റി കരയാംപറമ്പ് എളവൂർ ജംഗ്ഷന് സമീപം ഔസേഫ് മറിയം കാൻസർ ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ വിയോഗം നാടിന്റെ നൊമ്പരവും ജനമനസുകളിൽ തീരാനഷ്ടവുമാണ്.

തികച്ചും സന്ന്യാസജീവിതം നയിച്ച പ്രശസ്തനായ ഈ ആതുര ശുശ്രുഷകൻ 1973-ൽ എറണാകുളം ജനറൽ ആശുപത്രിയിൽ സർജറി ഡിപ്പാർട്ട്‌മെന്റിന്റെ തലവനായിരിക്കെ ജോലി രാജി വച്ചാണ് തന്റെ കർമ്മമണ്ഡലം വിപുലപ്പെടുത്തിയത്. കാൻസർ രോഗികളെ സൗജനൃമായി കിടത്തി ചികൽസിക്കാൻ അദ്ദേഹത്തിന്റെ ഞാറയ്ക്കൽ മാമ്പിള്ളി തറവാട്ടിൽ നിന്നും വീതം കിട്ടിയ തന്റെ സ്വത്ത് വിറ്റ് ആശുപത്രി സ്ഥാപിക്കുകയായിരുന്നു.ജർമ്മനി ഫ്രാൻസ് എന്നീ രാജൃങ്ങളിലെ പ്രശസ്തമായ സർവ്വകലാശാലകളിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്ന അദ്ദേഹം അതിൽ നിന്നും കിട്ടിയിരുന്ന റോയൽട്ടിയും സൗജനൃ ചികൽസയ്ക്ക് ഉപയോഗിച്ചിരുന്നു.ജീവിതാവസാനം വരെ ഇന്ത്യയിൽ എല്ലായിടത്തും റയിൽവേ അദ്ദേഹത്തിന് സൗജനൃയാത്ര അനുവദിച്ചിരുന്നു.

ഇവിടെആശുപത്രിയിൽ കിടത്തി ചികൽസിക്കുന്ന രോഗികൾക്ക് മേജർ ഓപ്പറേഷൻ വേണ്ടി വന്നാൽ അങ്കമാലി എൽ എഫ്, എറണാകുളം ലിസി, ചാലക്കുടി സെന്റ് ജയിംസ് , മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിലെ ഓപ്പറേഷൻ തിയേറ്ററുകൾ എല്ലാ സൗകര്യങ്ങളോടും കൂടി സൗജനൃമായി വിട്ട് കൊടുക്കുമായിരുന്നു.കേരളത്തിലാദൃമായി കൃൻസർ രോഗികൾക്ക് പാലിയേറ്റീവ് കെയർ ആരംഭിച്ചത് അദ്ദേഹം സൗജനൃമായി നടത്തിയിരുന്ന ഔസേഫ് മറിയം കാൻസർ ആശുപത്രിയാണ്.

അതൃസന്ന നിലയിലുള്ള കൃൻസർ രോഗികളെ വീടുകളിൽ അദ്ദേഹവും സേവനതല്പരരായ സന്ന്യാസിനികളും കൂടി യാതൊരു പ്രതിഫലവും കൂടാതെ സന്ദർശിച്ച് ചികൽസിക്കുമായിരുന്നു.പ്രാർത്ഥനയും ആതുരരുടെ വീടുകൾ സന്ദർശനവുമാണ് പ്രധാന ഹോബി. ലളിത ജീവിതം നയിച്ച പൂർണ്ണമായും സസൃഭുക്കായിരുന്നു. കാൻസർ രോഗികൾക്കും ആതുരർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം 1973-ൽ ആശുപത്രി തുടങ്ങിയകാലം മുതൽ കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയത്തിലെ അന്തേവാസിയാണ്.

അധികാരങ്ങൾക്കും പ്രശസ്തിക്കും പിറകെ പോകുന്ന ഇന്നത്തെ മലയാളി മനസിന് എതിർദിശയിലൂടെ സഞ്ചരിച്ച് , ഉന്നത ജീവിത സാഹചര്യങ്ങളെ മാറ്റിനിറുത്തി, ധരിച്ചിരുന്ന ധവള വസ്ത്രത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച ലാളിത്യത്തിന്റെ നിറകുടമാണ് ഡോ. പോൾ മാമ്പിള്ളി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് ഞാറയ്ക്കൽ ഇടവക പള്ളിയിൽ നടക്കും. രാവിലെ കറുകുറ്റി ക്രിസ്തു രാജ ആശ്രമത്തിലും ഉച്ചയോടെ എളവൂർ ഔസേഫ് മറിയം ആശുപത്രിയിലും പൊതുദർശനത്തിന് വയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP