Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ; കുടുംബം തകർത്തല്ലോടാ എന്നു പറഞ്ഞ് സ്‌റ്റേഷനിൽ നിധിനുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് പ്രണവും; വിയാന്റെ കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരും; കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്ന അമ്മയുടെ മൊഴി നിർണ്ണായകം; തയ്യിലിലെ ക്രൂരതയിൽ കാമുകനും പൊലീസ് കസ്റ്റഡിയിൽ

ഭർത്താവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ; കുടുംബം തകർത്തല്ലോടാ എന്നു പറഞ്ഞ് സ്‌റ്റേഷനിൽ നിധിനുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് പ്രണവും; വിയാന്റെ കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരും; കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്ന അമ്മയുടെ മൊഴി നിർണ്ണായകം; തയ്യിലിലെ ക്രൂരതയിൽ കാമുകനും പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റിമാൻഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യിൽ ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാൻ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളത്തായിരുന്ന കാമുകൻ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയ ദൂരീകരണത്തിനായി ഭർത്താവ് പ്രണവിനേയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരഞ്ഞു. പിന്നീടാണ് കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്നു പൊലീസിനോടു പറഞ്ഞത്. സ്റ്റേഷനിൽ നിധിനും പ്രണവും തമ്മിൽ വാക്കേറ്റവുമുണ്ടായി.

സ്‌റ്റേഷനിൽ ഭർത്താവ് പ്രണവും എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. ' കുടുംബം തകർത്തല്ലോടാ' എന്നുപറഞ്ഞ് സ്‌റ്റേഷനിൽ നിധിനുനേരെ പ്രണവ് ആക്രോശിച്ച് പാഞ്ഞടുത്തത് പൊലീസും സുഹൃത്തുക്കളും തടഞ്ഞതിനാൽ അനിഷ്ടസംഭവങ്ങളൊഴിവായി. കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ശരണ്യയെ തെളിവെടുപ്പിന് പൊലീസ് എത്തിച്ചപ്പോൾ പോലും ഭാവഭേദമൊന്നുമില്ലായിരുന്നു. കുട്ടിയെ കടലിലേക്ക് വലിച്ചെറിഞ്ഞ സ്ഥലം പോലും കൂസലില്ലാതെ കാണിച്ചു കൊടുത്തു. എന്നാൽ ഇന്നലെ സ്‌റ്റേഷനിൽ ഭർത്താവിനെ കണ്ടപ്പോൾ എല്ലാ നിയന്ത്രണവും വിട്ടു കരയുന്ന അമ്മയെയാണ് പൊലീസ് കണ്ടത്. നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും കൊലപാതകത്തിൽ നിധിനു പങ്കുണ്ടെന്നു പൊലീസിനു സംശയമുണ്ട്. കണ്ണൂർ സിറ്റി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. സതീശന്റെ നേതൃത്വത്തിൽ ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളിൽ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തേ കുറ്റം സ്വയമേറ്റ ശരണ്യ സംഭവത്തിൽ കാമുകന്റെ പ്രേരണയെക്കുറിച്ചു സൂചന നൽകിയതോടെയാണു നിധിനെ കസ്റ്റഡിയിലെടുത്തത്.

നിധിൻ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതാണെന്നും രഹസ്യ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു പലവട്ടം പറഞ്ഞതായും ശരണ്യ ആരോപിച്ചു. സാമ്പത്തിക ആവശ്യം പറഞ്ഞു നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നു കാമുകനുവേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താൻ ശ്രമിച്ചതായും ചില മോഷണങ്ങൾ നടത്തിയതായും ശരണ്യ വെളിപ്പെടുത്തി. സിറ്റി സിഐയുടെ അപേക്ഷയിൽ ഇന്നലെ ഉച്ചയോടെയാണു ശരണ്യയെ ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽവിട്ടത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് കാമുകനൊപ്പം ചോദ്യംചെയ്തു. കാമുകനെതിരെ കൂടി മൊഴി നൽകി രക്ഷപെടാനുള്ള ശ്രമമാണ് ശരണ്യ നടത്തുന്നതെന്നാണ് പൊലീസിന് സംശയമുണ്ട്. കാമുകനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കാമുകനേയും കസ്റ്റഡിയിൽ വയ്ക്കുന്നത്. ശരണ്യയുടെ കാമുകനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് 17 മിസ്ഡ് കോളുകൾ വന്നിരുന്നു. ഫെബ്രുവരി 17ന് രാവിലെയാണ് തയ്യിൽ കൊടുവള്ളിൽ വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളായ ശരണ്യയെയും പ്രണവിനെയും പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശരണ്യയിലേക്ക് സംശയമുന നീണ്ടു. ഫോറൻസിക് പരിശോധനാ ഫലം കൂടി എതിരായതോടെ ശരണ്യയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. റിമാൻഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യിൽ ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാൻ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളത്തായിരുന്ന കാമുകൻ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനു തലേന്നു വൈകിട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപു കാമുകനെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു ആദ്യമൊഴി. കൊലപാതകത്തിന്റെ പ്രേരണയിൽ ഇയാൾക്ക് ഏതെങ്കിലും തരത്തിൽ പങ്കുണ്ടെന്ന ഒരു സൂചനയും പൊലീസിനു ലഭിച്ചിരുന്നില്ല. എന്നാൽ, കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തിൽ ശരണ്യയുടെ വീടിനു സമീപം കണ്ടെന്ന അയൽവാസിയുടെ മൊഴിയാണു വിശദമായ മൊഴിയെടുപ്പിനു പൊലീസിനെ പ്രേരിപ്പിച്ചത്. തുടർന്നു നോട്ടിസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

തലേന്നു ശരണ്യയെ കാണാൻ പോയിരുന്നതായി കാമുകൻ സമ്മതിച്ചു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട രേഖ കൈമാറാനായിരുന്നു കൂടിക്കാഴ്ചയെന്നാണു പുതിയ മൊഴി. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ശരണ്യയെയും കാമുകനെയും ഒരുമിച്ചു ചോദ്യം ചെയ്യാനാണു പൊലീസിന്റെ ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP