Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലയാളി വൈറസ് യൂറോപ്പിനെ കാർന്നു തിന്നുന്നു; ഇറ്റലിയിൽ കൊലവിളിയുമായി മുന്നേറുമ്പോൾ ജർമനിയിലും ഫ്രാൻസിലും ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നു; അതിർത്തികൾ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും വമ്പൻ ഭീഷണിയിൽ; കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് ബ്രിട്ടൻ കരുതൽ തുടരുന്നു

കൊലയാളി വൈറസ് യൂറോപ്പിനെ കാർന്നു തിന്നുന്നു; ഇറ്റലിയിൽ കൊലവിളിയുമായി മുന്നേറുമ്പോൾ ജർമനിയിലും ഫ്രാൻസിലും ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നു; അതിർത്തികൾ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും വമ്പൻ ഭീഷണിയിൽ; കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് ബ്രിട്ടൻ കരുതൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും കൊലയാളി വൈറസായ കൊറോണ മരണം വിതച്ച് കൊണ്ട് യൂറോപ്പിനെയും കാർന്ന് തിന്നാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. കൊറോണ ഇറ്റലിയിൽ കൊലവിളിയുമായി മുന്നേറുമ്പോൾ ജർമനിയിലും ഫ്രാൻസിലും ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നത് അനുദിനം പെരുകുകയാണ്. അതിർത്തികൾ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും ഈ വൈറസുയർത്തിയ വമ്പൻ ഭീഷണിയിലാണ്.

കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് ബ്രിട്ടൻ കരുതൽ തുടരുന്നുണ്ടെങ്കിലും അതും പ്രതീക്ഷിച്ചത്ര ഫലം ചെയ്യുന്നില്ല.ഇറ്റലിയിൽ കൊറോണ ബാധിച്ച് ഇതുവരെ 11 പേർ മരിക്കുകയും 322 പേർ രോഗികളായിത്തീരുകയും ചെയ്തിട്ടുണ്ട്.ലോകമെമ്പാടും 80,000 പേർക്ക് കൊറോണ ബാധിക്കുകയും ചുരുങ്ങിയത് 2700 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ യൂറോപ്പിലാകമാനം കൊറോണ പടർന്ന് പിടിക്കാനുള്ള സാധ്യതയാണ് അനുദിനം ശക്തമാകുന്നത്. ഇറ്റലിയിൽ രോഗത്തിന് യാതൊരു ശമനവുമുണ്ടാകുന്ന ലക്ഷണമില്ലെന്നിരിക്കെ സ്വിറ്റ്സർലണ്ട്, ഓസ്ട്രിയ, ക്രൊയേഷ്യ, മെയിൻലാൻഡ് സ്പെയിൻ എന്നിവിടങ്ങളിൽ ഇന്നലെ ആദ്യത്തെ കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു.

നിലവിൽ ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിലേക്കും ടെറിട്ടെറികളിലേക്കുമാണ് വൈറസ് പടർന്നിരിക്കുന്നത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം ഇറ്റലിയിൽ കൊറോണ കേസുകളിൽ നാടകീയമായ വർധനവാണ് പ്രകടമായയിരിക്കുന്നത്. ഇതനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണം ഇവിടെ ആറിൽ നിന്നും 322 പേരായാണ് പെരുകിയിരിക്കുന്നത്. ഇറ്റലിയിലെ വെനെറ്റോവിലെ ട്രെവിസോ നഗരത്തിൽ 76 വയസുള്ള ഒരു വൃദ്ധ മരിച്ചതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 11 ലെത്തിയിരിക്കുകയാണ്. ഇറ്റലിയിൽ വെനെറ്റോ, ലോംബാർഡി എന്നീ റീജിയണുകളിലെ ടൗണുകൾ കടുത്ത കൊറോണ ബാധ ഭീഷണിയിലായിരിക്കുന്നതിനാൽ അവയെ മറ്റുള്ള ഇടങ്ങളിൽ നിന്നും ഒറ്റപ്പെടുത്താൻ അധികൃതർ നിർബന്ധിതരായിരിക്കുയാണ്.

ഇറ്റലിയുടെ തെക്കൻ ഭാഗത്തും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തെക്കൻ ജർമനിയിൽ ആ രാജ്യത്തെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ മിലാൻ സന്ദർശിച്ച 25 കാരനും ബാഡെൻ-വുയെർട്ടെംബെർഗ് സ്വദേശിയുമായ ആൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇറ്റിയിൽ ഇത്തരത്തിൽ കൊറോണ പിടിമുറുക്കുന്ന അപകടകരമായ സാഹര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളാണ് ഇറ്റലിയിലെ ഹോളിഡേസ് പകുതിക്ക് വച്ച് നിർത്തി ജീവനും കൊണ്ട് രക്ഷപ്പെടുന്നത്.

ഇറ്റലിയിൽ സ്‌കൂൾ സ്‌കീയിങ് ട്രിപ്പിനെത്തിയെ ബ്രിട്ടീഷുകാരും അവ പാതിവഴിയിൽ നിർത്തി മടങ്ങുന്നുണ്ട്. ഇറ്റലിയിൽ ഐസൊലേഷനിലുള്ള 11 നോർത്തേൺ ടൗണുകളിലേക്ക് കഴിയുന്നതും യാത്രകൾ ഒഴിവാക്കണമെന്നാണ് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് പൗരന്മാർക്ക് കടുത്ത നിർദ്ദേശമേകിയിരിക്കുന്നത്.ഇറ്റലി കൊറോണയുടെ പിടിയിലാകുന്നതിന് മുമ്പ് തന്നെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിരുന്നു. നിലവിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലാകമാനം ഏതാണ്ട് 360 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ രാജ്യത്തിന്റെ തെക്കൻഭാഗത്തേക്കും കൊറോണ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ടുസ്‌കാനിയിൽ രണ്ട് കേസുകളും സിസിലിയിൽ ഒരു കേസും സ്ഥിരീകരിച്ചുവെന്നും ഇറ്റാലിയൻ അധികർ വെളിപ്പെടുത്തുന്നു. ആരിൽ നിന്നാണ് രാജ്യത്തുകൊറോണ എത്തിച്ചേർന്നതെന്ന് വെളിപ്പെട്ടിട്ടില്ലെന്നും രോഗത്തെ അടിച്ചമർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നുവെന്നുമാണ് ഇറ്റലിയിലെ ഹെൽത്ത ്ചീഫുമാർ പറയുന്നത്. ഇത്തരത്തിൽ ഇറ്റലിയിൽ കൊറോണ പടരുമ്പോഴും ഇറ്റലിയും സമീപരാജ്യങ്ങളും തങ്ങളുടെ അതിർത്തികൾ അടച്ച് പൂട്ടിയിട്ടില്ല. ഇത് അനുചിതവും ഫലപ്രദമല്ലാത്തതുമായ ചുവട് വയ്പായിരിക്കുമെന്നാണ് അവിടങ്ങളിലെ ഹെൽത്ത് മിനിസ്റ്റർമാർ പറയുന്നത്. ഇറാനിലെ ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർക്ക് പോലും കൊറോണ ബാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് 95 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 16 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് പൂട്ടി ബ്രിട്ടൻ

കടുത്ത കൊറോണ ഭീതിയിൽ ബ്രിട്ടൻ ഡസൻ കണക്കിന് സ്‌കൂളുകളാണ് അടച്ച് പൂട്ടിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും സ്‌കീ ട്രിപ്പുകൾ പാതി വഴിയിൽ മതിയാക്കി തിരിച്ചെത്തിയ വിദ്യാർത്ഥികളോട് വീടുകളിൽ സ്വയം ഐസൊലേഷന് വിധേയമാകാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ലോകമാകമാനം പടരുന്ന കൊറോണ കേസുകളിൽ താൻ അസ്വസ്ഥനാണെന്നാണ് യുകെയിലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ലൈവ് ടിവിയിലൂടെ പ്രതികരിച്ചിരിക്കുന്നത്.കഴിയുന്നതും ഇറ്റലിയിലെ വടക്കൻ ടൗണുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

യൂറോപ്പിന്റെ വിസ രഹിത യാത്രാ മേഖലയായ ഷെൻഗൻ സോൺ ഇപ്പോഴും യാത്രാ വിലക്കുകളില്ലാതെ തുറന്ന് കിടക്കുന്നതിനാൽ കൊറോണ യൂറോപ്യൻ ഭൂഖണ്ഡത്തിലാകമാനം വേഗത്തിൽ പരക്കുന്നതിനുള്ള സാധ്യത ശക്തമാണ്. ഇറ്റലിയുടെ അയൽരാജ്യങ്ങളോട് അതിർത്തികൾ അടക്കരുതെന്ന നിർദ്ദേശവമുള്ളതും ഭീഷണി വർധിപ്പിക്കുന്നുണ്ട്. ചെഷയറിലെ നോർത്ത് വിച്ചിലുള്ള ക്രാൻസ്ലെ സ്‌കൂളും മിഡിൽ ബറോയിലെ ട്രിനിറ്റി കത്തോലിക്ക് കോളജുമാണ് അടച്ചിരിക്കുന്നത്. ഇറ്റലിയിൽ സ്‌കീ ട്രിപ്പ് കഴിഞ്ഞെത്തിയ വിദ്യാർത്ഥികളുള്ള കോൺവാൾ, ചെഷയർ, യോർക്ക്ഷെയർ, ബെർക്ക്ഷെയർ, പെംബ്രോക്ക്ഷെയർ, ലിവർപൂൾ , ലണ്ടൻ, നോർത്തേൺ അയർലണ്ട്, എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലെ ജീവനക്കാരോടും വിദ്യാർത്ഥികളോടും വീടുകളിൽ ക്വോറന്റീന് വിധേയമാകാൻ ആവശ്യപ്പെട്ട് സ്‌കൂളുകളിൽ നിന്നും അവരുടെ വീടുകളിലേക്ക് ഇന്നലെ മടക്കി അയച്ചിരുന്നു.

നോർത്തേൺ ഇറ്റലിയിൽ നിന്നും ബ്രിട്ടനിൽ തിരിച്ചെത്തിയ എല്ലാവരും ഇത്തരത്തിൽ വീടുകളിൽ രണ്ടാഴ്ചക്കാലം സ്വയം വേറിച്ച് താമസിക്കാൻ ബ്രിട്ടീഷ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അസുഖം തോന്നുന്നവർ വീടുകളിൽ തുടരുതെന്നും എൻഎച്ച്എസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.ഇറ്റലിയിൽ ട്രിപ്പിന് പോയവർ ക്ലാസുകളിലേക്ക് കുറച്ച് ദിവസത്തേക്ക് വരേണ്ടെന്നാണ് ചില ബ്രിട്ടീഷ് സ്‌കൂളുകൾ മുൻകരുതൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP