Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോണിലൂടെ നിരവധി പേർ വധഭീഷണി മുഴക്കി; രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ തന്നെ കുറ്റം പറയുന്നു; എന്നാൽ താൻ അതിൽ ഭയപ്പെടുന്നില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കപിൽ മിശ്ര; കേസെടുക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീർ അടക്കമുള്ളവരും; കെജ്രിവാളിനെതിരേയും പ്രതിഷേധമുയർത്തി ജാമിയാ സംഘടന; ഡൽഹിയിൽ കലാപം തുടരുമ്പോൾ

ഫോണിലൂടെ നിരവധി പേർ വധഭീഷണി മുഴക്കി; രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ തന്നെ കുറ്റം പറയുന്നു; എന്നാൽ താൻ അതിൽ ഭയപ്പെടുന്നില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കപിൽ മിശ്ര; കേസെടുക്കണമെന്ന ആവശ്യവുമായി ഗൗതം ഗംഭീർ അടക്കമുള്ളവരും; കെജ്രിവാളിനെതിരേയും പ്രതിഷേധമുയർത്തി ജാമിയാ സംഘടന; ഡൽഹിയിൽ കലാപം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപത്തിനു കാരണമായെന്നു കരുതപ്പെടുന്ന വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി നേതാവ് കപിൽ മിശ്ര. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുക മാത്രമാണു ചെയ്തതെന്നും കപിൽ മിശ്ര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. വർഗീയ പരാമർശങ്ങളിലൂടെ ജനത്തെ ഇളക്കുന്നതിൽ ഏറെ തൽപരനായ കപിൽ മിശ്ര ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ചാണ് ബിജെപിയിൽ എത്തിയത്. മുൻ ഡൽഹി മേയർ അന്നപൂർണ മിശ്രയുടെ മകനാണ് 39 വയസുകാരനായ മിശ്ര. 

കലാപാഹ്വാനം നടത്തിയ കപിൽ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബിജെപി എംപി ഗൗതം ഗംഭീർ അടക്കം ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

ഫോണിലൂടെ നിരവധി പേർ വധഭീഷണി മുഴക്കി. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ തന്നെ കുറ്റംപറയുന്നു. എന്നാൽ താൻ അതിൽ ഭയപ്പെടുന്നില്ല. കാരണം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കപിൽ മിശ്ര പറയുന്നു. ഞായറാഴ്ച കപിൽ മിശ്രയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി ബിൽ സമരങ്ങൾക്കെതിരായ റാലി ഡൽഹിയിലെ ജാഫറാബാദിൽ നടത്തിയിരുന്നു. ഈ റാലിയിൽ പ്രകോപനപരമായ പ്രസംഗമാണ് മിശ്ര നടത്തിയത്. മാത്രമല്ല, ജാഫറാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകാൻ അനുവദിച്ചു കൂടാ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഈ റാലിക്കും ട്വീറ്റിനും പിന്നാലെ പൗരത്വ പ്രതിഷേധങ്ങളെ എതിർക്കുന്നവർ ഒരുവശത്തും അനുകൂലിക്കുന്നവർ മറുവശത്തുമായി സംഘർഷങ്ങൾ തുടങ്ങി. സംഘർഷം നേരിയ തോതിൽ കുറഞ്ഞപ്പോഴേയ്ക്കും കപിൽ മിശ്രയുടെ മറ്റൊരു പ്രകോപനപരമായ പ്രസ്താവന വന്നു. ജാഫറാബാദിലേയും ചാന്ദ്ബാഗിലേയും റോഡുകളിൽ നിന്ന് സമരക്കാരെ നീക്കാൻ ഡൽഹി പൊലീസിന് മൂന്നു ദിവസത്തെ സാവകാശം തരികയാണെന്നും അതു കഴിഞ്ഞാൽ തങ്ങൾ ഇടപെടണമെന്നുമാണ് മിശ്ര പറഞ്ഞത്. പിന്നെ ആരു പറഞ്ഞാലും തങ്ങൾ കേൾക്കില്ലെന്ന മുന്നറിയിപ്പും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വരുന്നതിനാൽ തൽക്കാലം അക്രമപ്രവർത്തനങ്ങളിൽനിന്ന് വിട്ടു നിൽക്കാനും മിശ്ര പറയുന്നതായി വീഡിയോ പുറത്തുവന്നു. എന്നാൽ പ്രകോപിതരായ അണികൾ ട്രംപിനെയൊന്നും പരിഗണിക്കാതെ അക്രമപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നുവെന്നാണ് ആരോപണം.

ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ മുതൽ അതിൽ അംഗമായിരുന്നു കപിൽ മിശ്ര. കേജരിവാളിന്റെ വിശ്വസ്തനായി 2015-ൽ മന്ത്രിയുമായി. രണ്ടു വർഷത്തിനുള്ളിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ മിശ്ര പിന്നീട് കേജരിവാളിന്റെ വലിയ വിമർശകനായി ബിജെപിയിലേക്കു ചേക്കേറുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന സംഘർഷത്തിൽ മോജ്പുരയും ഗോകുൽപുരിയും കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ ആക്രമണം നടന്നത്. ഡൽഹി പൊലീസ് നിഷ്‌ക്രിയരായി നോക്കി നിൽക്കെയാണ് രാജ്യ തലസ്ഥാനത്ത് കലാപം വ്യാപിക്കുന്നത്. വടക്ക് കിഴക്കൻ ഡൽഹിയിലെ ഏറ്റവും വലിയ ടയർ മാർക്കറ്റിലെ നൂറിലധികം കടകൾക്ക് അക്രമികൾ തീയിട്ടു.

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വീട്ടിലേക്കും മാർച്ച് നടത്തി. ജാമിയാ മില്ലീയ കോ ഓർഡിനേഷൻ സമിതിയാണ് കെജ്രിവാളിനെതിരെ പ്രതിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP