Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ' എന്ന മുദ്രാവാക്യവുമായി കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങൾ; സമാധാന സന്ദേശവുമായി പുറത്ത് നിന്നുള്ളവർക്കും കലാപ മേഖലയിലേക്ക് പ്രവേശനമില്ല; ജെഎൻയു വിദ്യാർത്ഥികൾ ഡൽഹിയുടെ സമാധാനത്തിനായി ഇന്ന് രാത്രിയിൽ ഒത്തുകൂടുക ഇന്ത്യാ ഗേറ്റിൽ

'ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ' എന്ന മുദ്രാവാക്യവുമായി കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങൾ; സമാധാന സന്ദേശവുമായി പുറത്ത് നിന്നുള്ളവർക്കും കലാപ മേഖലയിലേക്ക് പ്രവേശനമില്ല; ജെഎൻയു വിദ്യാർത്ഥികൾ ഡൽഹിയുടെ സമാധാനത്തിനായി ഇന്ന് രാത്രിയിൽ ഒത്തുകൂടുക ഇന്ത്യാ ഗേറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വർഗീയ കലാപം രൂക്ഷമാകുന്ന ഡൽഹിയിൽ, പ്രതീക്ഷയുടെ കിരണങ്ങളായി ശാന്തിയാത്ര. കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കോളനിയിൽ താമസിക്കുന്ന ജനങ്ങളാണ് ശാന്തി ആവശ്യപ്പെട്ടും ഹിന്ദു-മുസ്ലിം ഐക്യം വിളംബരം ചെയ്തും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കിയത്. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെയാണ് ജനങ്ങൾ ഒരുമിച്ച് സമാധാനത്തിനായി തെരുവിലിറങ്ങിയത്. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്.

കലാപം നടക്കുന്ന വടക്കുകിഴക്കൻ ഡൽഹിയിലാണ് ഈ പ്രകടനം നടന്നത്. തെരുവിലൂടെ 'നമ്മളൊന്ന്' എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രകടനം കടന്നുപോകുന്നത്. മുതിർന്ന ഒരാൾ വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാൻ ചെറുപ്പക്കാരും സംഘടത്തിൽ ചേർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്.

അതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലായ രാജ്ഘട്ടിലെത്തി പ്രാർത്ഥിച്ചു. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും സമാധാന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് സമാധാന ദൗത്യവുമായി ലഹള നടക്കുന്ന പ്രദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചില്ല എന്ന് ജെഎൻയു വിദ്യാർത്ഥി നേതാവ് അമുത ജയദീപ് മറുനാടനോട് പറഞ്ഞു. ഇന്ന് രാത്രിയിൽ സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ഇന്ത്യാഗേറ്റിൽ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടും. വിദ്യാർത്ഥികളും പൊതുസമൂഹത്തിലെ പ്രമുഖരും ഇതിന് പിന്തുണയുമായി എത്തുമെന്നും അമുത പറഞ്ഞു.

ഡൽഹിയിൽ താമസിക്കുന്ന വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും സമാധാന ദൗത്യത്തിൽ പങ്കാളികളാകുവാൻ അമുത അഭ്യർത്ഥിക്കുന്നു. വോളണ്ടിയർ ആകാൻ സാധിക്കാത്തവർ തങ്ങളുടെ വീടുകൾ ഇരകൾക്ക് സംരക്ഷണം നൽകാൻ വിട്ട് നൽകണം. പണവും ഭക്ഷണവും ആവശ്യമാണ് എന്നും അമുത പറയുന്നു. സമാധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകാനും ഇരകൾക്ക് സംരക്ഷണം ഒരുക്കാനുമാണ് വിദ്യാർത്ഥികൾ ശ്രമിക്കുന്നത്.

 ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കർവാൾ നഗർ, വിജയ് പാർക്ക്, മൗജിപുർ, കർദംപുരി, ഭജൻപുര,ഗോകൽപുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷങ്ങൾ ഉണ്ടായത്. അക്രമികൾ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും വാഹനങ്ങൾക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. അക്രമങ്ങളിൽ പരിക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മൂന്നുപേർ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. 160 പേരോളം അക്രമങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘർഷം വ്യാപിക്കുന്നത് തടയാൻ സാധിക്കാത്തതെന്ന് ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

അതിനിടെ കർദംപുരിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്തേക്ക് കേന്ദ്രസേനയെ അയച്ചു. സംഘർഷം നിയന്ത്രിക്കുന്നതിനിടെ 48 പൊലീസുകാർക്കാണ് ഇതുവരെ പരിക്കേറ്റത്. അക്രമികൾ തീവെച്ച വാഹനങ്ങളിലെയും കടകളിലെയും തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP