Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വത്തക്ക പ്രതിഷേധത്തിൽ പിന്തുണച്ചപ്പോൾ നേരിട്ടത് കടുത്ത ആക്രമണങ്ങൾ; ബിഗ്‌ബോസ് നൽകിയത് മികച്ച അവസരങ്ങളും; മതപരമായി ഹൗസിൽ പല മത്സാർത്ഥികളിൽ നിന്നും വേർതിരിവുകൾ നേരിട്ടപ്പോഴും പിന്നീട് ചങ്ങാത്തം; പേളിയും ശ്രീനിയും റൊമാൻസ് കാഴ്ചവച്ചത് പോലും ക്യാമറകളെ പേടിച്ച്; രണ്ടാം സീസണിൽ സപ്പോർട്ട് ജെസ്ലക്കും എലീനയ്ക്കും; ലൈംഗിക വികാരത്തെ പിടിച്ചു നിർത്തുന്നതാണ് ബിഗ്‌ബോസിൽ മെയിൻ; മനസ് തുറന്ന് ദിയസന

എം എസ് ശംഭു

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്, ബിഗ്‌ബോസ് മത്സരാർത്ഥി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയസന. ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് ഷോയിലുടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ്. മലയാളഴം ബിഗ്‌ബോസ് ഷോയിൽ മികച്ച ഗെയിം പ്ലാനോട് കൂടിയാണ് ദിയസന അവസാനനാളുകൾ വരെ പിടിച്ചുനിന്നത്. ബിഗ്‌ബോസ് ഹൗസിലെ ഇവരുടെ സൗഹൃദം പിന്നീട് ഹൗസിന് പുറത്തും നിറഞ്ഞു നിന്നു. ഇപ്പോൾ ബിഗ്‌ബോസ് ഒന്നാം സീസണിന്റെ അനുഭവങ്ങളെ കുറിച്ചും രണ്ടാം സീസണിലെ മത്സാർത്ഥികളെ കുറിച്ചും ദിയസന മലയാളി ലൈഫിനോട് മനസ് തുറക്കുകയാണ്.

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ബിഗ്‌ബോസ് ഷോയിലേക്ക്? മാറ്റം എങ്ങനെ?

സാമഹൂഹിക പ്രവർത്തന രംഗത്ത് നിന്നാണ് ബിഗ്‌ബോസ് ഷോയിലേക്ക് ഞാൻ രംഗപ്രവേശനം ചെയ്യുന്നത്. എട്ട് വർഷമായി ജീവിതത്തിന്റെ കഷ്ടപ്പാടും പ്രാരാബ്ധങ്ങളും നേരിട്ടിട്ടുണ്ട്, കുടുംബപരമായി പല പ്രശ്‌നങ്ങളും നേരിട്ട ആളാണ് ഞാൻ. മറ്റുള്ളവരെ സഹായിച്ചാണ് ഞാൻ സാഹൂഹികജീവിതം തുടക്കമിട്ടത്. ബിഗ്‌ബോസ് എനിക്ക് വച്ചു നീട്ടിയത് വലിയ അവസരമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങിലും ട്രാൻസ്‌ജെൻഡർ എൽ.ജി.ബി.ടി കമ്മ്യൂണിറ്റികളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടാണ് സാമൂഹിക രംഗത്ത് സജീവമാകുന്നത്. അവർക്കിടയിൽ നടന്ന് അവരിൽ ഒരാളായി മാറാനാണ് ഞാൻ പലപ്പോഴും ശ്രമിച്ചത്. കുറേ സമരങ്ങളിൽ ഉത്തരവാദിത്ത പൂർവം ഇടപെട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ തന്നെയായിരിക്കാം ഈ പ്ലാറ്റ് ഫോമിലേക്ക് എന്നേ എത്തിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്.

ബിഗ്‌ബോസ് ഒന്ന് രണ്ട് സീസണുകൾ വിലയിരുത്തുമ്പോൾ?

കഴിഞ്ഞ ബിഗ്‌ബോസ് പ്ലാറ്റ് ഫോമിൽ എല്ലാവരും അവരവരുടേതായിട്ടുള്ള മേഖലകളിൽ വ്യത്യസ്ത കഴിവ് തെളിയിച്ച് കടന്ന് വന്നവരാണ്. എന്നാൽ ഇത്തവണത്തെ സീസണിന്റെ പ്രൊഫൈൽ പരിശോധിച്ചാൽ തന്നെ അറിയാം മത്സരാർത്ഥികൾ എത്രത്തോളമുണ്ടെന്ന്. വ്യക്തിത്വത്തിന് അപ്പുറം അവർ മുഖ്യധാരയിൽ നിന്ന് സമൂഹത്തിനായി എന്ത് ചെയ്തു എന്നത് പരിശോധിക്കേണ്ടത് തന്നെയാണ്. എല്ലാവരേയും പറയുന്നില്ല. കുറച്ചുപേരുടെ പ്രൊഫയിൽ ഒഴിച്ചുള്ള കാര്യമാണ് ഞാൻ പറയുന്നത്.

അത്യാവശ്യം കമ്മ്യൂണിക്കേഷൻ സ്‌കിൽ ഉള്ളതും ആളുകളുടെ പൊതുബോധത്തെ പറ്റിയും ധാരണ പുലർത്തി ആളുകളെ വ്യക്തിഹത്യ ചെയ്യാതെ എല്ലാവരുമായി പുലർത്തിയ ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ബിഗ്‌ബോസിന് പുറത്തേക്ക് ഇറങ്ങിയപ്പോഴും ഞങ്ങളുടെ ഐക്യവും ഒത്തൊരുമയും അങ്ങനെ തന്നെയായിരുന്നു. ബിഗ്‌ബോസ് ഒന്നാം സീസണിന്റെ പ്രത്യേകത തന്നെ എല്ലാവരും ജനുവിനായിരുന്നു. ആർക്കിടയിലും ഒരു ഫേക്ക് അറ്റംപ്റ്റ് കണ്ടു എന്ന് പറയാൻ കഴിയില്ലായിരുന്നു. ബിഗ്‌ബോസ് സീസൺ ഒന്നാം സീസണിലെ ഒരു മത്സാർത്ഥിയെ കുറിച്ച് പോലും പുറത്ത് അത്തരത്തിൽ ഒരു അനുഭവമില്ല.

എന്നാൽ രണ്ടാം സീസണിന്റെ അവസ്ഥ അങ്ങനെയല്ല. ഗെയിം കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാകുന്നുണ്ട്. ഫേക്ക് കളിക്കാൻ വന്നവർ ഏതെന്നും ജനുവിൻ ആരൊക്കെയെന്നും. മത്സരാർത്ഥികളുടെ സ്വഭാവം വച്ച് എനിക്ക് വ്യക്തിപരമായി ഈ സീസണിൽ ഇഷ്ടപ്പെട്ടത് എലീനയെയാണ്. എന്റെ അടുത്ത അനിയത്തി കുട്ടിയെ പോലെയാണ് അവൾ. അതുപോലെ തന്നെയാണ് എനിക്ക് ജെസ്ലയും. ഇവരെ രണ്ടുപേരേയും എനിക്ക് കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം ഇവർ കുറച്ച് കൂടി റിയലാണ്. ഇവരൊക്കെ തങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കൂടിയും രണ്ടുപേരും റിയലാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഫുക്രു എന്ന മത്സരാർത്ഥിയും വ്യക്തിപരമായി അതുപോലെ തന്നെയാണ്. ഞാൻ പുറത്ത് എന്താണോ കണ്ടത് അത് തന്നെയാണ് അവൻ ബിഗ്‌ബോസിനകത്ത്.

മതപരമായ വേർതിരിവ് ഹൗസിൽ ചിലർ പുലർത്തി

ബിഗ്‌ബോസ് ഹൗസിൽ നല്ലതും ചീത്തയുമായ പല അനുഭവങ്ങളും ഹൗസിൽ നേരിട്ടിട്ടുണ്ട്, റിലീജയൻ ബേസായി ചില മത്സാർത്ഥികളിൽ നിന്ന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. അത് ഹൗസിന് പുറത്തെത്തിയപ്പോൾ പ്രേക്ഷകർ തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് ശേഷം തെറ്റുകകൾ തിരുത്തി നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോയത്. ഒരു തെറ്റ് സംഭവിച്ച് കഴിഞ്ഞാൽ തിരുത്തുക എന്നതല്ലെ ഏറ്റവും വലിയ കാര്യം. അത്തരത്തിലുള്ള അനുഭവങ്ങളുടെ പ്രശ്‌നങ്ങൾ എനിക്കുണ്ടായിട്ടുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചാണ് പിന്നീട് മുന്നോട്ട് പോയത്.

ഇനി നല്ല അനുഭവങ്ങളിൽ മറക്കാൻ കഴിയാത്ത അനുഭവമാണ് സാബുചേട്ടൻ ഹൗസില് വച്ച് നടത്തിയ പ്രാങ്ക്. ശരിക്കും ഹൗസിൽ ഞാൻ അത്രയൊന്നുമല്ല കാണിച്ചത്. അതിൽ പലതും ടെലികാസ്റ്റ് ചെയ്തിട്ടില്ല. അത്രയ്ക്ക് ഞാൻ ക്ഷൂഭിതയായിരുന്നു. മറക്കാൻ കഴിയാത്ത സംഭവമാണ് ബിഗ്‌ബോസ് ഹൗസിൽ എന്നും എനിക്കത്. അത്രയേറെ സ്‌നേഹിച്ചിരുന്ന ഒരാൾ പെട്ടന്ന് പ്രാങ്ക് തരിക എന്നത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴായിരിക്കാം ജനങ്ങൾക്ക് മനസിലായത് എന്നെ പറ്റിക്കാൻ വളരെ എളുപ്പമാണെന്ന്. ആ സംഭവത്തിന് ശേഷമാണ് ആളുകൾക്ക് എന്നേ കുറിച്ച് ധാരണ വന്നത്.എന്റെ യഥാർത്ഥ സ്വഭാവത്തെ വെളിയിലെടുപ്പിക്കാനാണ് അന്ന് സാബുചേട്ടൻ ശ്രമിച്ചതെന്നാണ് എനിക്ക് തോന്നുന്നത്.

പ്രണയം സെക്‌സ്, വികാരങ്ങളെ എങ്ങനെ ബിഗ്‌ബോസിൽ തരണം ചെയ്തു?

എല്ലാർക്കും ഹൗസിൽ അത്തരം ഫീലിങ്‌സുണ്ടായിരുന്നു. പ്രേത്യേകിച്ച് ആരേയും എടുത്ത് പറയാനൊന്നും ആഗ്രഹിക്കുന്നില്ല. ഇത്തരം വികാരങ്ങളെ തരണം ചെയ്ത് നിർത്തുക എന്നതായിരുന്നു യഥാർത്ഥ ഗെയിം.പേളി ശ്രീനി പ്രണയത്തിൽ, അവരുടെ റൊമാൻസൊക്കെ വർക്കൗട്ട് ചെയ്യാൻ സാധിച്ചെങ്കിൽ പോലും ക്യാമറ പലപ്പോഴും വില്ലനായി.ആ റൊമാൻസൊക്കെ ആരെങ്കിലും കാണുന്നുണ്ടോ, ക്യാമറയുണ്ടോ എന്നൊക്കെ പേടിച്ചാണ് പലപ്പോഴും അവർക്ക് ഹൗസിൽ നിൽക്കേണ്ടി വന്നത്. സ്‌നേഹം ഇഷ്ടം എന്നിങ്ങനെയൊക്കെ പലതരം വികാരങ്ങളുണ്ടല്ലോ. ഭർത്താവുള്ളവരും പുറത്ത് ബോയ്ഫ്രണ്ട് ഉള്ളവരുമെല്ലാം ഹൗസിലുണ്ടായിരുന്നല്ലോ. പലർക്കും പരിമിതികളുണ്ടായിരുന്നു.

ദിയസന വ്യക്തിജീവിതം കുടുംബം?

ഉമ്മ, മകൻ, വാപ്പ അടങ്ങുന്ന കുടുംബമാണ് എന്റേത്. എന്റെ ഭർത്താവുമായി വിവാഹബന്ധം വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിലെ തന്നെ എന്റെ വിവാഹം കഴിഞ്ഞു. എന്റെ ജീവിത്തതിൽ ഏറ്റവും ക്ലോസ് എ്‌ന്റെ മകൻ തന്നെയാണ്. നല്ലൊരു സ്പോർട്സ് പ്ലയറാണ് അവൻ, നല്ല രീതിയിൽ പാട്ട് പാടും.അവന് വേണ്ടിയാണ് ജീവിക്കുന്നത് പോലും. എന്റെ കുടുംബമാണ് എനിക്ക് എല്ലാം,. എനിക്ക് നേകെ വരുന്ന ആക്രമങ്ങൾ സഹിക്കാം. പക്ഷേ എന്റെ കുടുംബത്തിന് നേർക്കാകുമ്പോൾ ഭയം തോന്നാറാണ്്.ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവൻ ഞയാറാഴ്ചകളിലൊക്കെ റൂമിലേക്ക് വരാറുണ്ട്.

വത്തക്ക സമരത്തെ പിന്തുണച്ചപ്പോൾ സോഷ്യൽ മീഡിയയുടെ ആക്രമണം?

വത്തക്ക പ്രതിഷേധം നടത്തിയ എന്റെ സുഹൃത്ത് രഹ്ന ഫാത്തിമയാണ്. ഞാനാണ് അവളുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തത്. ശരീരത്തിന്റെ രാഷ്ട്രീയം ശക്തമായി പങ്കുവച്ച ഒരാളായിരുന്നു. രഹ്നയെ മോഡലാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയാണ് ചെയ്തത്. ഒരു മിനിട്ടിനുള്ളിൽ 2000 ലൈക്ക് വരെ ലഭിച്ചിരുന്നു. പക്ഷേ ആ ചിത്രം ഫേസ്‌ബുക്ക് പിൻവിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടൽ?

വളരെ സന്തോഷത്തോട് കൂടിയാണ് ഞാൻ ട്രാൻസ് ജെൻഡർ കമ്യൂണിറ്റിക്ക് വേണ്ടി ഇടപെടൽ നടത്തുന്നത്. അതിന്റെ പേരിൽ പല ആക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്ത് തന്നെയാണെങ്കിലും ഏത് പാതിരാത്രിയിൽ വിളിച്ചാലും അവരുടെ അടുത്തേക്ക് ഓടിയെത്താൻ കഴിയും എന്നതാണ് എന്നെ സന്തോഷപ്പെടുത്താറുള്ളത്. അവർ എന്നെ അവരിലൊരാളായി ചേർത്ത് നിർത്തുന്നതും അത്യധികം സന്തോഷം നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പത്ത് പേർ നല്ല ്അഭിപ്രായം പറയുമ്പോഴാണ് നമുക്കും സന്തോഷം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP