Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു തലമുറകളുടെ പേരുകൾ എണ്ണിപറഞ്ഞ് ബീവി അസ്മ ഖാത്തുർ; നാല് തലമുറകളുടെ പേരുകൾ പറയാൻ തന്റേടമുണ്ടോ എന്ന വെല്ലുവിളി മോദിയോടും; പൗരത്വ പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ പ്രതീകമായി മാറിയ ആയിഷ റെന്നയെ വേദിയിലേക്ക് വരവേറ്റത് നിറഞ്ഞ കയ്യടികളോടെ; ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെല്ലാം സംഘപരിവാർ അജണ്ടയെന്നും സെൻസസുമായി സഹകരിക്കരുതെന്നും ആയിഷ റെന്ന; വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ ഉപരോധത്തിൽ നിറഞ്ഞ് നിന്നത് ദേശീയതലത്തിൽ പൗരത്വപ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പെൺപുലികൾ തന്നെ

ഏഴു തലമുറകളുടെ പേരുകൾ എണ്ണിപറഞ്ഞ് ബീവി അസ്മ ഖാത്തുർ; നാല് തലമുറകളുടെ പേരുകൾ പറയാൻ തന്റേടമുണ്ടോ എന്ന വെല്ലുവിളി മോദിയോടും; പൗരത്വ പ്രതിഷേധത്തിന്റെ ചൂണ്ടുവിരൽ പ്രതീകമായി മാറിയ ആയിഷ റെന്നയെ വേദിയിലേക്ക് വരവേറ്റത് നിറഞ്ഞ കയ്യടികളോടെ; ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെല്ലാം സംഘപരിവാർ അജണ്ടയെന്നും സെൻസസുമായി സഹകരിക്കരുതെന്നും ആയിഷ റെന്ന; വെൽഫെയർ പാർട്ടിയുടെ രാജ്ഭവൻ ഉപരോധത്തിൽ നിറഞ്ഞ് നിന്നത് ദേശീയതലത്തിൽ പൗരത്വപ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പെൺപുലികൾ തന്നെ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ തുടർച്ചയെന്ന നിലയിലാണ് തലസ്ഥാനത്ത് വെൽഫെയർ പാർട്ടിയുടെ ഒക്കുപൈ രാജ്ഭവൻ ആരംഭിച്ചത്. തുടർച്ചയായ 30 മണിക്കൂർ രാജ് ഭവൻ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് ചൊവ്വാഴ്ച അതിരാവിലെ മുതൽ തന്നെ തലസ്ഥാനത്തേക്ക് എത്തിച്ചേർന്നത്. കാസർ ഗോഡ് മുതൽ പാറശ്ശാല വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് വെൽഫെയർ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ നേത്യത്വത്തിലാണ് കടുത്ത വേനൽ ചൂടിനെയും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും രാജ് ഭവൻ ഉപരോധത്തിനായി എത്തിയത്

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളും നേതാക്കളും സമര നായകരും ഉപരോധത്തിന് ഐക്യദാർഢ്യമർപ്പിക്കാനും പങ്കുചേരാനും എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ ആരംഭിച്ച ഒക്കുപൈ രാജ്ഭവൻ ഉപരോധത്തിന്റെ ഉദ്ഘാടനം ഡൽഹി ഷാഹീൻ ബാഗിലെ സമര നായിക ബീവി അസ്മ ഖാത്തൂർ നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണീയമ്പലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജാമീഅ മില്ലീയ സമര നായിക അയിഷാ റെന്ന മുഖ്യാതിഥിയായി പങ്കെടുത്തു. ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക ബീവി അസ്മ ഖത്തൂർ അയിഷാറെന്നയ്ക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് ഭരണഘടനയുടെ ആമുഖം പ്രവർത്തകർ ഏറ്റു ചൊല്ലി പ്രതിജ്ഞ എടുത്തു

തുടർന്നു നടന്ന ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെയും മോദിക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് ബീവി അസ്മ ഖാത്തുർ വിമർശിച്ചത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഹൈന്ദവ രാജ്യത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും. ഇവിടെ നടക്കുന്ന പൗരത്വ ഭേദഗതിക്കനുകൂല സമരങ്ങൾ എല്ലാം സർക്കാർ സ്പോൺസേഡ് സമരങ്ങളാണെന്നും അസ്മ ഖാത്തൂർ പറഞ്ഞു. തുടർന്ന് തന്റെ ഏഴുതലമുറകൾ അസ്മഖാത്തൂർ എണ്ണി പറഞ്ഞത് നിറ കൈയടികളോടെയാണ് ആളുകൾ കേട്ടത്. നരേന്ദ്ര മോദിക്ക് തന്റെ നാലു തലമുറകളുടെ പേര് പറയാൻ സാധിക്കുമോയെന്ന് അസ്മാ ഖാത്തൂർ ചോദിച്ചു. താനടക്കമുള്ളവർ ഇന്ത്യക്കാരായി മരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങളെ നാടുകടത്താനുള്ള വ്യാമോഹം ആർക്കും വേണ്ട എന്നും അസ്മാ ഖാത്തൂർ പറഞ്ഞു.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചങ്കിന് നേരെ ചൂണ്ടു വിരൽ നീട്ടിയ തട്ടമിട്ട പെൺകുട്ടി എന്ന് സോഷ്യൽ മീഡിയ വാഴ്‌ത്തുന്ന ജാമിഅ മില്ലിയയിലെ പ്രതിഷേധത്തിന്റെ മുഖമായി മാറിയ അയിഷ റെന്ന സംസാരിക്കാൻ എത്തിയപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് അയിഷ റെന്നയെ സ്വീകരിച്ചത്. രാജ്യം ഇപ്പോൾ സ്ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ അതിന് തെളിവാണെന്നും അയിഷ റെന്ന പറഞ്ഞു. പൗരത്വ ഭേദഗതിയിൽ ഒരു തീരുമാനമുണ്ടകുന്നത് വരെ ആരും സെൻസസുമായി സഹകരിക്കരുത് എന്നും അയിഷ റെന്ന ആഹ്വാനം ചെയ്തു.

രാഷ്ട്രീയ സാമുഹിക മേഖലകളിലെ സാന്നിധ്യങ്ങളായ അടൂർ പ്രകാശ് എംപി, എംഎം ഹസൻ, കെപിഎ മജീദ്, റസാഖ് പാലേരി തുടങ്ങിയവർ ആദ്യ ദിനങ്ങളിൽ സാന്നിധ്യം അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, എംപിമാരായ കെ മുരളീധരൻ, ബെന്നി ബെഹനൻ, തുടങ്ങിയ രാഷ്ട്രീയ -സാമൂഹിക മേഖലകളിലെ പ്രമുഖരും സംസാരിക്കും. ഒക്കുപൈ രാജ് ഭവൻ ഉപരോധ സമരത്തിന്റെ ഭാഗമായി സമര പ്രവർത്തകരുടെ കലാ- സംഗീതാവിഷ്‌കാരങ്ങളും പ്രതിഷേധ നാടകങ്ങളും അരങ്ങേറും, ഇവയോടൊപ്പം പ്രതിഷേധ കവിതകൾ, ഗാനങ്ങൾ, സ്‌കിറ്റുകൾ, തുടങ്ങിയവയും നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP